ബെംഗളൂരു സിറ്റി പോലീസ് കിടുവാണ് ! ഒരൊറ്റ ദിവസത്തെ പരിശോധനയിൽ പിടികൂടിയത് 21 കള്ളൻമാരെ! പിടിച്ചെടുത്തത് 90 ലക്ഷം രൂപയുടെ കളവ് മുതൽ !

ബെംഗളൂരു :അഴിമതിക്ക് പേരുകേട്ടവരാണെന്ന അപഖ്യാതി ഉണ്ടെങ്കിലും ചില സമയത്ത് സിറ്റി പോലീസിന്റെ കൃത്യനിർവഹണ ചാരുത കണ്ടാൽ ഏതൊരു സാധാരണക്കാരനും അൽഭുതപ്പെട്ടു പോകും, അങ്ങനെ ഒരു വാർത്തയാണ് താഴെ.

സൗത്ത് ഈസ്റ്റ് ഡിവിഷൻ പോലീസ് ഒറ്റദിവസംകൊണ്ട് പിടികൂടിയത് 21 കവർച്ചക്കാരെ.

  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

ഇവരിൽ നിന്നും 90.20 ലക്ഷം രൂപയുടെ കവർച്ച മുതലും പിടിച്ചെടുത്തു. ആഡംബര ബൈക്കുകൾ ഉൾപ്പെടെ 30 ഇരുചക്രവാഹനങ്ങൾ കവർച്ചചെയ്ത 5 പേർ അറസ്റ്റിലായി.

ഇവർക്കു പുറമേ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts