കള്ളനോട്ട് അച്ചടി; നഗരത്തിലെ ബി.ബി.എം. ബിരുദധാരികളായ യുവാക്കൾ അറസ്റ്റിൽ!!

ബെംഗളൂരു: കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തെന്ന കേസിൽ നഗരത്തിലെ ബി.ബി.എം. ബിരുദധാരികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദാവണഗെരെ സ്വദേശികളായ ചേതൻ ഗൗഡ (23), അർപിത നവലെ (24) എന്നിവരാണ് അറസ്റ്റിലായത്.

200 രൂപയുടെ കള്ളനോട്ടുകൾ ഉപയോഗിച്ച് കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുകയായിരുന്നു പതിവ്. ഇവരിൽനിന്ന് കാർ, കള്ളനോട്ടുകൾ, പ്രിന്റർ എന്നിവ പിടിച്ചെടുത്തു. സാമൂഹികമാധ്യമത്തിൽ കണ്ട വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഇവർ കള്ളനോട്ടുകൾ അച്ചടിച്ചതെന്ന് പോലീസ് പറഞ്ഞു.

  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!

ഉഡുപ്പിയിലെ ഗ്രാമങ്ങളിലാണ് 200 രൂപയുടെ കള്ളനോട്ടുകൾ വിതരണം ചെയ്തത്. സംശയം തോന്നിയ കടയുടമയാണ് പോലീസിനെ വിവരമറിയിച്ചത്. മൈസൂരു, ദാവണഗെരെ, ബെലഗാവി എന്നിവിടങ്ങളിൽ കള്ളനോട്ടുകൾ വിതരണം ചെയ്തതായി ഇവർ പോലീസിന് മൊഴി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts