ലക്നൗ: ബന്ധുവായ യുവാവിന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് 25 വയസുകാരിയെ കുത്തി പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ബാന്ത ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി അപകട നില തരണം ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ അമ്മാവന്റെ മകനായ ഗ്യാന്‍ പ്രകാശ് എന്ന 26 വയസുകാരനാണ് കുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. കോട്‍വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഡി.എം കോളനിയിലെ അമ്മാവന്റെ വീട്ടിലായിരുന്നു യുവതിയും താമസിച്ചിരുന്നത്. അമ്മാവന്റെ മകന്‍ ഗ്യാന്‍ പ്രകാശും യുവതിയും ഒരേ കോളേജില്‍ നിയമ വിദ്യാര്‍ത്ഥികളുമാണെന്ന് പോലീസ് അഡീഷണല്‍ സൂപ്രണ്ട്…
Read MoreTag: crime
ബിസിനസ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മലയാളി പെട്രോൾ പമ്പ് ഉടമ ബെംഗളുരുവിൽ അറസ്റ്റിൽ
ബെംഗളൂരു: പെട്രോൾ പമ്പ് പാർട്ണറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ. അശോക പെട്രോൾ പമ്പ് ഉടമ പള്ളിക്കുന്ന് അളകാപുരിയിലെ എം. രാജീവനെയാണ് (58) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി ഇക്കഴിഞ്ഞ നവംബർ ഏഴിന് ചെറുപുഴ സ്വദേശി വിജയനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. തലക്ക് ഗുരുതരപരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ വിജയൻ ചെറുപുഴയുടെ പരാതിയിൽ വധശ്രമത്തിന് ടൗൺ പോലീസ് കേസെടുത്തിരുന്നു. പ്രതിയെ ബെംഗളൂരുവിൽ നിന്നാണ് പോലീസ്…
Read Moreഭാര്യയെ സംശയം; വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഭാര്യ മറ്റൊരാളുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കണ്ട് സംശയം തോന്നിയ ഭർത്താവ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. നഞ്ചൻഗുഡു താലൂക്കിലെ രാംപൂർ ഗ്രാമത്തിലെ പ്രകാശ് (37) ആണ് പ്രതി. ഭാര്യ മറ്റൊരാളുമായി മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ വാദം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിടുകയും വഴക്ക് അക്രമാസക്തമാവുകയും ആയിരുന്നു. ഇതിനിടെ ഭർത്താവ് പ്രകാശ് ഭാര്യയുടെ കൈയിലും കഴുത്തിലും തലയിലും വെട്ടുകത്തികൊണ്ട് ഇടിക്കുകയും അവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഹുല്ലഹള്ളി സ്‌റ്റേഷൻ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരുക്കുകളോടെ കിടക്കുകയായിരുന്ന യുവതിയെ മൈസൂരിലെ കെ.ആർ.…
Read Moreയുവതിയുടെ മൂക്ക് അറുത്തുമാറ്റിയ പ്രതി അറസ്റ്റിൽ
ബെംഗളൂരു: ബെലഗാവി താലൂക്കിലെ ബസുർത്തെ ഗ്രാമത്തിൽ വീടിന് സമീപത്തെ ചെടിയിൽ നിന്ന് പൂ പറിച്ചെന്ന നിസാര കാരണത്താൽ അംഗൻവാടി ഹെൽപ്പറുടെ മൂക്ക് അറുത്തുമാറ്റിയ പ്രതിയെ പോലീസ് പിടികൂടി ജനുവരി ഒന്നിന് അങ്കണവാടി ഹെൽപ്പർ സുഗന്ധ മോറെയെ അരിവാളുകൊണ്ട് മാരകമായി ആക്രമിച്ച പ്രതി കല്യാണി മോറെ (44) ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പ്രതിയെ കക്കട്ടി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ ഐപിസി 326 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൂക്ക് അരിവാൾ കൊണ്ട് മുറിച്ചതിനെ തുടർന്ന് രക്തം വാർന്ന് മരണത്തിന്റെ വക്കിലാണ്. യുവതി സ്വകാര്യ ആശുപത്രിയിൽ…
Read Moreവിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയ സംഭവം; കേസെടുത്ത് പോലീസ്
ബെംഗളൂരു: വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്ത് പോലീസ്. വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയിന്മേലാണ് നടപടി. ഡ്രൈവര്‍ക്കെതിരെ കുട്ടിയുടെ കുടുംബം നേരത്തെ പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു വിദ്യാര്‍ഥിനിയുടേയും ഡ്രൈവറുടേയും മൃതദേഹം റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന 14-കാരിയുടെ അടുത്ത് 38-കാരനായ ഡ്രെെവർ നിരന്തരമായി പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് കുട്ടിയുടെ…
Read Moreപുതുവത്സരാഘോഷത്തിനിടെ സുഹൃത്തിന്റെ മൂക്ക് കടിച്ചു മുറിച്ച യുവാവ് അറസ്റ്റിൽ
ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ സുഹൃത്തിന്റെ മൂക്ക് കടിച്ചു മുറിച്ച യുവാവ് അറസ്റ്റിൽ. ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെ സ്വദേശി കെ. രാകേഷിനെയാണ് (21) വെനൂർ പോലീസ് സബ് ഇൻസ്പെക്ടർ ജെ. ശ്രീശൈല അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് മുഡിഗെരെ സ്വദേശിയും പില്യ ഉൽപെയിൽ താമസക്കാരനുമായ വി. ദീക്ഷിത്തിന്റെ(28) മൂക്കാണ് കടിച്ചുമുറിച്ചത്. ഇയാൾ മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്. ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടിയിൽ നടന്ന ആഘോഷം പുതുവർഷ പിറവിയോടെ നിയന്ത്രണം വിടുകയായിരുന്നു. തർക്കത്തിനൊടുവിൽ ദീക്ഷിത് രാജേഷിന് നേരെ പാഞ്ഞടുത്ത്…
Read Moreപുലർച്ചെ വീടിന് പുറത്ത് നിൽക്കുകയായിരുന്ന മകളെയും കാമുകനെയും അച്ഛൻ വെട്ടിക്കൊന്നു
ലക്നൗ: പുലര്‍ച്ചെ നാല് മണിക്ക് കാമുകനെ കാണാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെയും കാമുകനെയും യുവതിയുടെ അച്ഛന്‍ തൂമ്പ കൊണ്ട് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട തൂമ്പയുമായി പോലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. മഹേഷ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ 19 വയസുകാരിയായ മകളെയും മകളുടെ സുഹൃത്തായ 20 വയസുകാരനെയുമാണ് കൊന്നത്. യുവാവിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം മഹേഷിനെയും ബന്ധുക്കളായ ഏതാനും പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.…
Read Moreപൂന്തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന് പ്രതികാരം ചെയ്തത് മൂക്ക് മുറിച്ചു കൊണ്ട്
ബെംഗളൂരു: അങ്കണവാടി വർക്കറുടെ മക്കൾ തന്റെ പൂന്തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന് പ്രതികാരം ചെയ്ത് മധ്യവയസ്കൻ. അങ്കണവാടി വർക്കറുടെ മൂക്ക് മുറിച്ചായിരുന്നു ഇയാളുടെ ശിക്ഷ നടപടി. ബെലഗാവി ജില്ലയിലെ ബസൂർതെ ഗ്രാമത്തിലാണ് സംഭവം. അങ്കണവാടി വർക്കറായ സുഗധക്കാണ് ഗുരുതരമായി പരിക്കേറ്റത്. രക്തസ്രാവം മൂലം ആശുപത്രിയിൽ ചികിത്സയിലാണ് സുഗധ. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Read Moreഓൺലൈൻ തട്ടിപ്പിലൂടെ യുവതിക്ക് നഷ്ടമായത് 6.7 ലക്ഷം
പുണെ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഐ.ടി. ജീവനക്കാരിയായ യുവതിക്ക് 6.7 ലക്ഷം രൂപ നഷ്ടമായി. സഹോദരന്റെ ശബ്ദം കൃത്രിമമായി സൃഷ്ടിച്ച് ഫോണ്‍വിളിച്ചാണ് തട്ടിപ്പ് നടത്തിയത്. പുണെയിലെ മഗര്‍പട്ട നഗരത്തിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് പണം നഷ്ടമായത്. സെപ്റ്റംബര്‍ 15-നാണ് സംഭവമുണ്ടായത്. അമ്മയ്ക്ക് സുഖമില്ലെന്നും ചികിത്സയ്ക്കായി പണം വേണം എന്നും ആവശ്യപ്പെട്ടാണ് സഹോദരന്റെ ശബ്ദത്തില്‍ ഫോണ്‍ വന്നത്. തുടര്‍ന്ന് യുവതി 6.7 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ഛത്തീസ്ഗഡിലെ ബിലാസ്പുര്‍ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. ജോലിക്കായാണ് ഇവര്‍ പുണെയില്‍ എത്തിയത്. സംഭവത്തില്‍ യുവതി…
Read Moreഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനം
ആലപ്പുഴ: ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് അമ്മ ദീപയുടെ ആൺസുഹൃത്തിന്റെ മർദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം ചൂരൽകൊണ്ട് അടിയേറ്റ പാടുകളുണ്ട്. കൈയിന്റെ അസ്ഥിക്ക് പൊട്ടലുള്ളതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അമ്മയും കുട്ടിയെ മർദിച്ചതായി സൂചനയുണ്ട്. ഒന്നര വര്‍ഷമായി കുട്ടിയുടെ മാതാപിതാക്കള്‍ വേർപിരിഞ്ഞാണ് കഴിയുന്നത്. അമ്മക്കും സുഹൃത്ത് തിരുവിഴ സ്വദേശി കൃഷ്ണകുമാറിനും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മർദിച്ച ശേഷം കുട്ടിയെ കൃഷ്ണകുമാർ പിതാവിന്റെ വീട്ടിൽ ഏൽപ്പിക്കുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ഒന്നര മാസത്തോളമായി കുട്ടിക്ക്…
Read More