ബെംഗളൂരു : സംസ്ഥാനത്ത് 105 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6133 സാംപിളുകൾ പരിശോധിച്ചപ്പോഴാണിത്. 1.71 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്. 483 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 38 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 26 പേർക്കും റായ്ച്ചൂരിൽ 10 പേർക്കും മൈസൂരുവിൽ ഒമ്പതുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.
Read MoreTag: covid19
സംസ്ഥാനത്ത് 163 പേർക്കുകൂടി കോവിഡ്
ബെംഗളൂരു : സംസ്ഥാനത്ത് 163 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6366 സാമ്പിളുകളാണ് പരിശോധിച്ചത്. 2.54 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 994 പേരാണ് ചികിത്സയിലുള്ളത്. 60 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 50 പേർക്കും മൈസൂരുവിൽ 27 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
Read Moreകർണാടകയിൽ വിദേശ യാത്രക്കാർക്ക് 7 ദിവസത്തെ ക്വാറന്റൈൻ നിർബന്ധം
ബെംഗളൂരു: വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍. കോവിഡ് അതിവേഗം പടര്‍ന്നു പിടിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ കർണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ചൈന, ജപ്പാന്‍, ഹോങ്കോംഗ്, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ പനി, ചുമ, ജലദോഷം, ശരീരവേദന, തലവേദന, രുചി വ്യത്യാസം, മണം, വയറിളക്കം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ കോവിഡിന്റെ ലക്ഷണങ്ങളുണ്ടാകാമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഐസൊലേറ്റ് ചെയ്യും. ഇതിനുശേഷം ഏഴുദിവസം ഇവരെ…
Read Moreരാഹുൽ ഗാന്ധിയ്ക്ക് മുന്നിൽ സങ്കടം പറഞ്ഞ് പ്രതീക്ഷ എന്ന പെൺകുട്ടി
ബംഗളൂരു: കോവിഡ് രോഗിയായി ചികിത്സയിലിരിക്കെ ഓക്സിജൻ ലഭിക്കാതെയാണ് തന്റെ പിതാവ് മരിച്ചതെന്ന് രാഹുലിനോട് സങ്കടം പറഞ്ഞ് പ്രതീക്ഷയെന്ന കുട്ടി. അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിത്തരുമായിരുന്നു. പെൻസിൽ വാങ്ങി തരുമായിരുന്നു. സാമ്പത്തിക പരാധീനതകളാൽ അമ്മ തൻറെ വിദ്യാഭ്യാസത്തിനായി ഏറെ പ്രയാസപ്പെടുകയാണ്, വാക്കുകളിൽ പ്രതീക്ഷയെന്ന കുഞ്ഞുബാലിക തന്റെ നൊമ്പരങ്ങൾ വിവരിക്കുമ്പോൾ സദസ്സ് മുഴുവൻ കണ്ണീരണിഞ്ഞു. സങ്കടക്കടലിലലിഞ്ഞ പ്രതീക്ഷയെ രാഹുൽ ഗാന്ധി വാത്സല്യത്തോടെ തലോടി. തന്റെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും സർക്കാരിന്റെ പിന്തുണയ്ക്കുകയാണ് അവൾ അഭ്യർത്ഥിച്ചത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി കർണാടകയിലെ ഗുണ്ടൽപേട്ടിൽ…
Read Moreകർണാടകയിൽ പുതുതായി 359 കോവിഡ് കേസുകൾ
ബെംഗളൂരു: സംസ്ഥാനത്ത് ഇന്നലെ 359 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ സംസ്ഥാനത്ത് 4062833 പേർ രോഗികളായി ഉണ്ട്. ഇന്നലെ മരണം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബെംഗളൂരുവിൽ ആണ് ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 218 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Read Moreകർണാടക ആർടിസി ജീവനക്കാർക്ക് ഒക്ടോബർ മുതൽ വേതനം ഒന്നിന് ലഭിക്കും
ബെംഗളൂരു: കർണാടക ആർടിസി ജീവനക്കാർക്ക് അടുത്ത മാസം മുതൽ ഒന്നാം തിയ്യതി തന്നെ വേതനം നൽകും. കോവിഡ് രൂക്ഷമായ സമയത്ത് കർണാടക ആർടിസി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഈ സമയത്ത് കണ്ടക്ടർ, ഡ്രൈവർ, മറ്റ് ജീവനക്കാർ എന്നിവർക്ക് വിവിധ ദിവസങ്ങളിൽ ആണ് വേതനം നൽകിയിരുന്നത് . ഇത് ജീവനക്കാർക്ക് ഇടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് യൂണിയനുകൾ പരാതി നൽകിയതിനാൽ ആണ് എല്ലാ ജീവനക്കാർക്കും മാസം ഒന്നാം തിയ്യതി വേതനം നൽകാൻ അധികൃതർ തയ്യാറാവുന്നത്.
Read Moreഅമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. രോഗ വിവരം ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചന്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. 2020 ജൂലൈയിലായിരുന്നു ഇതിനു മുമ്പ് കൊവിഡ് പിടിപെട്ടത്. അതിനെ തുടര്‍ന്ന് രണ്ട് ആഴ്ചയോളം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (29-04-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 133 റിപ്പോർട്ട് ചെയ്തു. 147 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.16% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 147 ആകെ ഡിസ്ചാര്‍ജ് : 3905660 ഇന്നത്തെ കേസുകള്‍ : 133 ആകെ ആക്റ്റീവ് കേസുകള്‍ : 1737 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40057 ആകെ പോസിറ്റീവ് കേസുകള്‍ : 3947496…
Read Moreദുബായ് സ്കൂളുകളിലും മാസ്ക് ഒഴിവാക്കി
ദുബായ് :സ്കൂളുകളില്‍ തുറന്ന സ്ഥലങ്ങളില്‍ മാസ്ക്ക് നിര്‍ബന്ധമില്ലെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. യൂനിവേഴ്സിറ്റികളിലും ചൈല്‍ഡ് ഹുഡ് സെന്‍ററുകളിലും ഇനി മാസ്ക്ക് നിര്‍ബന്ധമില്ല. അതേസമയം, ക്ലാസ് മുറികള്‍ ഉള്‍പ്പെടെ അടച്ചിട്ട ഇടങ്ങളില്‍ മാസ്ക്ക് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയിലുടനീളം തുറസായ സ്ഥലങ്ങളില്‍ മാസ്ക്ക് ഒഴിവാക്കിയതിന്‍റെ ഭാഗമായാണ് ദുബായിലെ സ്കൂളുകളും ഇത് ഒഴിവാക്കുന്നത്.കൊവിഡ് ബാധിതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ ക്വാറന്‍റീനില്‍ കഴിയണമെന്ന നിബന്ധനയും ഒഴിവാക്കി. രോഗലക്ഷണങ്ങളില്ലെങ്കില്‍ ക്വാറന്‍റീന്‍ ആവശ്യമില്ല. പോസിറ്റീവാകുന്നവര്‍ മാത്രം പത്ത് ദിവസം ഐസൊലേഷനില്‍ കഴിഞ്ഞതിനു ശേഷം ക്ലാസ്സിൽ കയറാം. അതേസമയം,…
Read More93% പേർക്കും രണ്ടു ഡോസ് വാക്സിനും നൽകി കർണാടക
ബെംഗളൂരു: കോവിഡ് പ്രതിരോധ വാക്സിനേഷൻ 93 ശതമാനവും പൂർത്തീകരിച്ചു കർണാടക അഭിമാന നേട്ടത്തിലേക്ക്. വാക്സിനേഷൻ കുത്തിവയ്പ്പിൽ പത്തു കോടി എന്ന നാഴികക്കല്ല് പിന്നിട്ടതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ഇത് അത്ഭുതകരമായ നേട്ടമെന്നും അഭിമാന നിമിഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ ഈ അദ്ഭുതകരമായ നേട്ടത്തിന് എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ആരോഗ്യവകുപ്പിന് ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ ഏകദേശം 1 വര്‍ഷവും 39 ദിവസമെടുത്തുവെന്ന് സുധാകര്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചപ്പോള്‍ സംസ്ഥാനം ഒരു…
Read More