ബെംഗളൂരു : കർണാടകയിൽ പുതിയതായി സ്ഥിരീകരിച്ചത് 368 കേസുകൾ. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 3434 ആയി. ആരോഗ്യവകുപ്പാണ് കണക്ക് വിവരങ്ങൾ പുറത്ത് വിട്ടത്. അതേസമയം 500 പേർ കഴിഞ്ഞ മണിക്കൂറുകളിൽ രോഗമുക്തി നേടിയതായി റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരിൽ മാത്രം കഴിഞ്ഞ ദിവസം 220 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 40236 ആയിട്ടുണ്ട്.
Read MoreTag: covid
എച്ച്1എൻ1, കുരങ്ങുപനി എന്നിവ ട്രാക്കുചെയ്യാൻ മലിനജല നിരീക്ഷണം വ്യാപിക്കുന്നു
ബെംഗളൂരു: നഗരത്തിൽ പനി പോലുള്ള കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ബെംഗളൂരുവിന്റെ പ്രിസിഷൻ ഹെൽത്ത് സംരംഭം COVIDActionCollab (CAC) പൈലറ്റ് ചെയ്ത മലിനജല നിരീക്ഷണ പരിപാടി H1N1, ഇൻഫ്ലുവൻസ, കുരങ്ങുപനി എന്നിവയുടെ വ്യാപനത്തെക്കുറിച്ച് പഠിക്കാനുള്ള വ്യാപ്തി വിപുലീകരിച്ചു. ഏകദേശം ഒരു വർഷം മുമ്പ് ആരംഭിച്ച പരിപാടി, ആരോഗ്യ വകുപ്പിന് മുൻകൂർ മുന്നറിയിപ്പ് സൂചനകൾ നൽകുന്നതിന് നഗരത്തിലെ കോവിഡ് -19 വൈറൽ ലോഡ് ട്രാക്കുചെയ്യുന്നതിൽ മാത്രമായിരുന്നു ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. റിപ്പോർട്ട് ചെയ്ത കേസുകളിൽ എത്രയെണ്ണം പനി മാത്രമാണെന്നും എത്രയെണ്ണം കൊവിഡ് ആണെന്നും വേർതിരിച്ചറിയാൻ സിസ്റ്റം തുടർച്ചയായി…
Read Moreകൊവിഡിന് ശേഷം ആദ്യമായി ലാഭം നേടി ബിഎംആർസിഎൽ
ബെംഗളൂരു: കഴിഞ്ഞ കുറച്ച് മാസങ്ങളായി മെട്രോ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണം കുതിച്ചുയരുന്നത് 2022-2023 തുടക്കത്തിൽ 12 ലക്ഷം രൂപയിലധികം ലാഭം രേഖപ്പെടുത്തി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) പ്രവർത്തനത്തെ ലാഭത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചതായി റിപ്പോർട്ട്, കോവിഡ് വരുന്നതിന് മുമ്പ് മാത്രമാണ് ഇത്തരത്തിൽ ലാഭം കൊയ്തതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാമ്പത്തിക വർഷം ജൂൺ 30 ന് അവസാനിക്കുന്ന പാദത്തിലെ ബിഎംആർസിഎല്ലിന്റെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ വ്യാഴാഴ്ചത്തെ ബോർഡ് യോഗത്തിൽ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. ബാലൻസ് ഷീറ്റ് അനുസരിച്ച്, പ്രവർത്തനങ്ങളിൽ…
Read Moreബെംഗളൂരുവിൽ രണ്ട് സ്‌കൂളുകളിലായി 31 വിദ്യാർത്ഥികൾക്ക് കോവിഡ്
ബെംഗളൂരു : നോർത്ത് ബെംഗളൂരുവിലെ ദാസറഹള്ളിയിലെ രണ്ട് സ്‌കൂളുകളിൽ നിന്നുള്ള 31 കുട്ടികൾക്ക് കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു. അവരിൽ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളവരാണ്, ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. കുട്ടികൾക്ക് കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനായി സ്കൂളുകളിൽ എത്തിയ ബിബിഎംപി സംഘം കുട്ടികളിൽ ചിലർക്ക് നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് വിദ്യാർത്ഥികളെ പരിശോധയ്ക്ക് വിദേയരാക്കുകയായിരുന്നു. പരിശോധനയിൽ, ചിലർക്ക് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടർന്ന് സംഘം വിദ്യാർത്ഥികളുടെ സഹപാഠികളെ പരിശോധിച്ചപ്പോൾ കൂടുതൽ വിദ്യാർത്ഥികൾക്ക് അണുബാധ കണ്ടെത്തിയതായി ബിബിഎംപി…
Read Moreകേരളം വീണ്ടും ലോക്ക്ഡൗണിലേക്കോ
തിരുവനന്തപുരം : കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുകയാണ് കേരളത്തിൽ. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ തുടർച്ചയായി പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനു മുകളിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി അവിടങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്. കേരളത്തിലെ 11 ജില്ലകളിലും കേസുകൾ ഉയരുന്നുവെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. രാജ്യത്തെ പ്രതിദിന കേസുകളിൽ 31ശതമാനവും കേരളത്തിൽ നിന്നെന്നാണ്…
Read Moreകോവിഡ് വ്യാപനം അതിർത്തിയിൽ വീണ്ടും ജാഗ്രത
ബെംഗളൂരു: കേരളത്തിലെയും മഹാരാഷ്ട്രയിലെ കോവിഡ് നിരക്ക് കൂടുന്ന സാഹചര്യത്തിൽ കർണാടക അതിർത്തി ചെക്പോസ്റ്റുകളിൽ കർശന പരിശോധന ഏർപ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലും കേസ് പ്രതിദിനം 1000 കടന്നതിനാൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നിലവിൽ കർണാടകയിൽ 2204 പേരാണ് കോവിഡ് പോസിറ്റീവ് ആയി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2091 പേരും ബെംഗളൂരു സ്വദേശികൾ ആണ്.
Read Moreരാജ്യത്ത് ഇരട്ടിയായി കൊവിഡ് പ്രതിവാര കേസുകൾ
ദില്ലി: രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ച 15,000ത്തിൽ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് കോടി കൊവിഷീൽഡ് ഡോസുകൾ ഉടൻ ഉപയോഗിക്കണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, കൊവിഡ് കണക്കിൽ വർധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാൾ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡൽഹിയിൽ തുടർച്ചയായി മൂന്നാമത്തെ ദിവസവും പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിന് മുകളിലാണ്. 1083 പേർക്കാണ് ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. 4.48 ശതമാനമാണ് ദില്ലിയിലെ പൊസിറ്റിവിറ്റി നിരക്ക്. തലസ്ഥാനത്ത് കരുതൽ ഡോസ് സൗജന്യമാക്കിയതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വീണ്ടും…
Read Moreകോവിഡ് ; തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാൾക്ക് പോസിറ്റീവ് ആവുകയാണ്. കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ഏറ്റവും ഉയർന്ന ടി.പി.ആർ ഉള്ള ജില്ല ആണ് ഇപ്പോൾ തിരുവനന്തപുരമാണ്. 48 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തലസ്ഥാനത്ത് തിരുവനന്തപുരം നഗരത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (17-12-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 238 റിപ്പോർട്ട് ചെയ്തു. 317 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.20% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 317 ആകെ ഡിസ്ചാര്‍ജ് : 2956405 ഇന്നത്തെ കേസുകള്‍ : 238 ആകെ ആക്റ്റീവ് കേസുകള്‍ : 7076 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 38282 ആകെ പോസിറ്റീവ് കേസുകള്‍ : 3001792…
Read Moreസർക്കാർ നടത്തുന്ന ഹോസ്റ്റലിൽ 13 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: ഹാസനിലെ സർക്കാർ നിയന്ത്രണത്തിലുള്ള റസിഡൻഷ്യൽ ഹോസ്റ്റലിലെ 13 വിദ്യാർത്ഥികൾക്കും ഏഴ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കും കൊറോണ വൈറസ് പോസിറ്റീവ് സ്ഥിതീകരിച്ചു. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഹാസൻ, ചാമരാജനഗർ ജില്ലാ ഭരണകൂടങ്ങൾ അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നവംബർ 30 ചൊവ്വാഴ്ച അറിയിച്ചു. ഹാസനിലെ ചന്നരായപട്ടണ താലൂക്കിലെ ഗുരമാരനഹള്ളിഗ്രാമത്തിലെ മൊറാർജി ദേശായി ഹോസ്റ്റലിലും ചാമരാജനഗർ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലുമാണ്പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അധികൃതർ ഹോസ്റ്റലും മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടും സീൽ ചെയ്തു.
Read More