ബെംഗളൂരു: വെള്ളിയാഴ്ച മുതൽ 18 വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള കേന്ദ്ര മാർഗനിർദേശങ്ങൾ പുറത്തിറക്കി. 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്കായി 8,000 സർക്കാർ കേന്ദ്രങ്ങളിൽ ‘കോവിഡ് വാക്സിൻ അമൃത് മഹോത്സവ്’ ആരംഭിക്കുമെന്നും 60 വയസ്സിന് മുകളിലുള്ളവർക്ക് ഇതിനകം സൗജന്യമായി നൽകുന്നുണ്ടെന്നും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സംസ്ഥാന മിഷൻ ഡയറക്ടറും വാക്സിനേഷൻ ഡ്രൈവുകളുടെ ചുമതലയുമുള്ള ഡോ.അരുന്ദതി ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ജൂലൈ 15 മുതൽ സെപ്റ്റംബർ 30 വരെ ‘ആസാദി കാ അമൃത് മഹോത്സവ്’ 75…
Read MoreTag: covid vaccine
12-14 പ്രായക്കാർക്കുള്ള കോവിഡ് വാക്സിൻ: ലക്ഷ്യം 20 ലക്ഷം കുട്ടികളെന്ന് ആരോഗ്യവകുപ്പ്
ബെംഗളൂരു : 12നും 14നും ഇടയിൽ പ്രായമുള്ള 20 ലക്ഷം കുട്ടികൾക്ക് കോവിഡിനെതിരായ കുത്തിവയ്പ്പ് നൽകാൻ ലക്ഷ്യമിട്ട് കർണാടക ആരോഗ്യവകുപ്പ്. 12നും 14നും ഇടയിൽ പ്രായത്തിലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ബുധനാഴ്ച മുതൽ ആരംഭിച്ചു. കോർബെവാക്സ് വാക്സിൻ കുട്ടികൾക്ക് നൽകുന്നുണ്ട്. ആദ്യ ഡോസ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് എടുക്കാം. ബെംഗളൂരുവിലെ ശ്രീ അടൽ ബിഹാരി വാജ്പേയി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂഷനിൽ കുട്ടികൾക്കുള്ള കോവിഡ് -19 വാക്സിനേഷൻ ഡ്രൈവും 60 വയസ്സിനു മുകളിലുള്ളവർക്കുള്ള മുൻകരുതൽ ഡോസുകളുടെ അഡ്മിനിസ്ട്രേഷനും ഫ്ലാഗ് ഓഫ്…
Read Moreകൊവിഡ് വാക്സിൻ ഡോസ്; സ്വീകരിച്ചവരുടെ എണ്ണം 10 കോടി കടന്നതായി ആരോഗ്യ മന്ത്രി. .
ബെംഗളൂരു: കർണാടകയിൽ ബുധനാഴ്ച കൊവിഡ് വാക്സിൻ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 10 കോടി കടന്നതായി ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. ഈ നാഴികക്കല്ല് കൈവരിക്കാൻ ഞങ്ങൾക്ക് ഒരു വർഷവും 39 ദിവസവും എടുത്തെന്നും ആദ്യ ഡോസ് കവറേജ് 100 ശതമാനമാണെങ്കിൽ, രണ്ടാമത്തെ ഡോസ് കവറേജ് ടാർഗെറ്റ് ജനസംഖ്യയുടെ 93 ശതമാനത്തിലാണെന്നും ഡോ സുധാകർ കൂട്ടിച്ചേർത്തു.
Read Moreഇന്ത്യയിൽ രണ്ട് കോവിഡ് വാക്സിനുകൾക്ക് കൂടി അംഗീകാരം
ബെംഗളൂരു : രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിടെ ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി കൂടി അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഇന്ത്യ. കോര്‍ബെവാക്സ്, കൊവോവാക്സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറല്‍ ഡ്രഗ് മോല്‍നുപിരവീറിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്യത്ത് ഇതുവരെ ആറ് വാക്സിനുകൾക്കാണ് ഉപയോഗത്തിന് ഇതുവരെ അനുമതി നൽകിയിട്ടുള്ളത്.
Read Moreപൊതു സേവനങ്ങൾ ലഭിക്കാൻ നിർബന്ധിത വാക്സിനേഷൻ ഏർപ്പെടുത്തില്ല : മുഖ്യമന്ത്രി
ബെംഗളൂരു : നിർബന്ധിത കുത്തിവയ്പ്പിന് അനുകൂലമായി ഒരു വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടും, പൊതു സേവനങ്ങൾ ലഭിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കുന്നതിനെതിരെ കർണാടക സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പറഞ്ഞു. പുതിയ ഒമിക്രോൺ വേരിയന്റിനെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ആരോഗ്യമന്ത്രി ഡോ.കെ.സുധാകറുമായി സംസ്ഥാനം നിയോഗിച്ച സാങ്കേതിക ഉപദേശക സമിതി യോഗം ചേർന്ന്, കൊവിഡിനെതിരെ പൂർണ്ണമായി വാക്സിൻ എടുക്കാത്ത പൗരന്മാർക്ക് ഗതാഗതം പോലുള്ള പൊതു സേവനങ്ങളിലേക്കുള്ള പ്രവേശനം വെട്ടിക്കുറയ്ക്കാൻ നിർദ്ദേശിച്ചു. ഈ നീക്കം സംസ്ഥാനത്ത് പ്രതിരോധ കുത്തിവയ്പ്പുകൾ പ്രോത്സാഹിപ്പിക്കുമെന്ന് പൊതുജനാരോഗ്യ വിദഗ്ധരും ക്ലിനിക്കും അടങ്ങുന്ന…
Read Moreമറ്റൊരു തരംഗത്തെ നേരിടാൻ മൂന്നാമത്തെ കോവിഡ് ഡോസോ? ബൂസ്റ്റർ ഡോസ് എടുത്ത് ഡോക്ടർമാരും നഴ്സുമാരും.
ബെംഗളൂരു: കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് -19 വാക്സിന്റെ മൂന്നാം ഡോസിനുള്ള നയത്തിൽ“പ്രവർത്തിച്ചു വരുന്നതിനിടയിൽ ”, കർണാടകയിലെ ഉത്കണ്ഠാകുലരായ ആരോഗ്യ പ്രവർത്തകരുംഡോക്ടർമാരും ബൂസ്റ്റർ ഷോട്ടുകൾ എടുക്കുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാനത്തെ പല ഡോക്ടർമാരും 2021 ജനുവരിയിൽ ഒന്നാമത്തെ ഡോസ് വാക്സിനും രണ്ടാമത്തേത്ഏകദേശം എട്ട് മാസങ്ങൾക്ക് മുമ്പും എടുത്ത് കഴിഞ്ഞതായി പ്രസ്തുത റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരിലും വീണ്ടും അണുബാധകൾ ഉണ്ടാകുന്നതും , പലരുംഐസിയുവിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയിലാകുന്നതും, മരണങ്ങൾ സംഭവിക്കുന്നതും കാണുന്നതിനാൽതങ്ങൾ “ഉത്കണ്ഠാകുലരാണ്” എന്ന് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും പറഞ്ഞു.
Read Moreഇന്ത്യയുടെ സ്വന്തം കോവാക്സീന് ഡബ്ല്യുഎച്ച്ഒയുടെ അനുമതി
ന്യൂഡൽഹി : ലോകത്തിന്റെ വാക്സീൻ വിപണിയും ഫാർമസിയുമായി അറിയപ്പെടുന്ന ഇന്ത്യയുടെ, സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത കോവാക്സീന് ഒടുവിൽ അംഗീകാരം. കേന്ദ്ര സർക്കാർ അഭിമാനമായി ചൂണ്ടിക്കാട്ടുന്ന ആദ്യ തദ്ദേശ കോവാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി.ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം നൽകുന്ന എട്ടാമത്തെ വാക്സിനാണ് ,ഇത് 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവാക്സീന് ഉപയോഗിക്കാനാണ് അനുമതി. അംഗീകാരം ലഭിച്ചതോടെ രാജ്യാന്തര യാത്രയ്ക്കുള്ള തടസം നീങ്ങി. വാക്സിന് കയറ്റുമതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പാണ് കോവാക്സിന്റെ എമര്‍ജന്‍സി…
Read Moreവാക്സിനേഷന് യോഗ്യരായ ജനസംഖ്യയുടെ പകുതിയും ഇതുവരെയും രണ്ടാമത്തെ ഡോസ് എടുത്തിട്ടില്ല
ബെംഗളൂരു: കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച നിർദേശം നൽകി. മറ്റ് പല സംസ്ഥാനങ്ങളിലെയും പോലെ, കർണാടകയിലും, രണ്ടാമത്തെ ഡോസ് നൽകുന്നത് ഒരു വലിയ വെല്ലുവിളിയാണ് എന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ആദ്യ ഡോസ് കുത്തിവയ്പ്പ് എടുത്ത 4.08 കോടി ജനങ്ങളിൽ 2.06 കോടി പേർ ഇപ്പോഴും രണ്ടാമത്തെ ഡോസ് എടുത്തിട്ടില്ല. ഇപ്പോൾ വാക്സിൻ ലഭ്യത സംബന്ധിച്ച് പ്രശ്നങ്ങൾ ഒന്നും നേരിടുന്നില്ല എങ്കിലും, രണ്ടാമത്തെ ഡോസ് വാക്സിനേഷൻ എടുക്കാൻ മുന്നോട്ടുവരുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നതായി ആരോഗ്യ വിദഗ്ധർ…
Read Moreനഗരത്തിൽ ആവശ്യത്തിന് കോവിഡ് വാക്സിൻ സ്റ്റോക്കുണ്ട്: ബി.ബി.എം.പി
ബെംഗളൂരു: നഗരത്തിൽ കോവിഡ് വാക്സിൻ മതിയായ സ്റ്റോക്കുണ്ടെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത തിങ്കളാഴ്ച അവകാശപ്പെട്ടു. നഗരത്തിലെ കോവിഡ് 19 വാക്സിനേഷന്റെ പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 53,400 ഡോസ് കോവാക്സിൻ ഇപ്പോൾ ലഭ്യമാണ്. 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്കായി 25,140 ഡോസും 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കായി 45,860 ഡോസും കോവിഷീൽഡ് വാക്സിനും ലഭ്യമാണെന്ന് ഗുപ്ത പറഞ്ഞു. 45 വയസും അതിൽ കൂടുതലുമുള്ള ഗുണഭോക്താക്കളെ കണ്ടെത്താൻ ബി ബി എം പി വീടുതോറുമുള്ള സർവേ ആരംഭിച്ചു. രണ്ടാമത്തെ ഡോസ്…
Read Moreനഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ക്ഷാമം
ബെംഗളൂരു: കോവിഡ് വാക്സിന്റെ അപര്യാപ്ത സർക്കാർ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുന്നില്ല, സ്വകാര്യ ആശുപത്രികളിലും വാക്സിൻ ലഭ്യത കുറയുന്നു. ഇതോടെ പല ആശുപത്രികളും വാക്സിനേഷൻ പ്രോഗ്രാമിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ടുകൾ പറയുന്നു. നഗരത്തിലെ 33 സ്വകാര്യ സ്ഥാപനങ്ങൾ ഇതുവരെ 21.71 ലക്ഷം ഡോസുകൾ ഓർഡർ ചെയ്തിട്ടുണ്ട്. ജൂൺ 2 വരെ അവർക്ക് 15.63 ലക്ഷം ഡോസുകൾ മാത്രമാണ് ലഭിച്ചത്. അവരുടെ ഓർഡറുകളിൽ 18,41,620 ഡോസ് കോവിഷീൽഡും 3,29,680 ഡോസ് കോവാക്സിനും ഉൾപ്പെടുന്നു. വാക്സിൻ നിർമ്മാതാക്കൾ മിനിമം ഓർഡർ ആവശ്യകത ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ചെറിയ ആശുപത്രികളെ ബാധിക്കുമെന്നും പ്രൈവറ്റ് ഹോസ്പിറ്റൽസ് ആന്റ് നഴ്സിംഗ്…
Read More