കോവിഡ് വാക്സിനേഷന് വേണ്ട തുക കണ്ടെത്താൻ ഒരു പുതിയ നിർദ്ദേശവുമായി പൊതുജനാരോഗ്യ വിദഗ്ധർ

ബെംഗളൂരു: കോവിഡ് വാക്സിനേഷന് വേണ്ടി കണ്ടെത്തേണ്ട അധിക വരുമാനം ഉണ്ടാക്കുന്നതിനായി എല്ലാ പുകയില ഉൽപന്നങ്ങളുടേയും കോമ്പൻസേഷൻ  സെസ്സ്  വർദ്ധിപ്പിക്കണമെന്ന് ബെംഗളൂരുവിലെ പൊതുജനാരോഗ്യ വിദഗ്ധർ ജി എസ് ടി കൗൺസിലിനോട് ആവശ്യപ്പെട്ടു. അതുവഴി കോവിഡ് 19 വാക്സിനുകൾ സർക്കാറുകൾക്ക് വാങ്ങാൻ സാധിക്കും എന്നും പുകയില നികുതി വർദ്ധിപ്പിക്കുന്നത് നിലവിലുള്ള കോവിഡ് പ്രതിസന്ധിക്കിടയിൽ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. പുകയില ഉൽപന്നങ്ങളുടെ വില കൂടുന്നതോടെ പുകയില ഉപയോഗത്തിന് കുറവ് വരും എന്നും  ഇത് യുവാക്കളെ പുകയില ഉപയോഗം ആരംഭിക്കുന്നതിൽ നിന്നും തടയും എന്നും ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി റിസർച്ച് ഡയറക്ടർ (പോളിസി ആൻഡ് സ്ട്രാറ്റജി)…

Read More

സംസ്ഥാനത്തിന് 1.25 ലക്ഷം ഡോസ് കോവാക്സിൻ കൂടി.

ബെംഗളൂരു: കോവിഡ് വാക്സിന്റെ കാര്യത്തിൽ സംസ്ഥാനം നേരിടുന്ന കുറവ് കർണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷം ചൊവ്വാഴ്ച സംസ്ഥാനത്തിന് 1.25 ലക്ഷം  കോവാക്സിൻ ഡോസുകൾ കൂടി ലഭിച്ചു. സെൻട്രൽ ക്വാട്ടയിലാണ് സംസ്ഥാനത്തിന് ഇന്ന് 1.25 ലക്ഷം ഡോസ് കോവാക്സിൻ ലഭിച്ചിരിക്കുന്നത്. Karnataka received 1.25 lakh doses of COVAXIN today under the Central quota.🔶 Total Covaxin doses received under Central quota is 12,91,280🔶 Total Covaxin doses received under direct purchase is 1,44,170. — Dr…

Read More

കോവിഡ് വാക്സിനുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്.

ബെംഗളൂരു: കോവിഡ് 19 വാക്സിൻ വികസിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഐ ഐ എസ് സിയിൽ നടന്നു കൊണ്ടിരിക്കുന്നതായി  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ ഐ എസ് സി) ഡയറക്ടർ പ്രൊഫ. ഗോവിന്ദൻ രംഗരാജൻ സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സുധാകറിനെ അറിയിച്ചു. നിലവിലുള്ള വാക്സിനുകളേക്കാൾ മികച്ച ന്യൂട്രലൈസിംഗ് ഫലങ്ങൾ ഐ‌ ഐ‌ എസ് ‌സി വികസിപ്പിച്ചെടുക്കുന്ന വാക്സിനുള്ളതായി അദ്ദേഹം പറഞ്ഞു. ഈ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണ പ്രക്രിയ ഇനിയും ആരംഭിച്ചിട്ടില്ല. വാക്സിൻ 30 ഡിഗ്രി ഊഷ്മാവിൽ വരെ സൂക്ഷിക്കാൻ കഴിയും എന്നതിനാൽ തന്നെ ഇത് കോവിഡ് പകർച്ചവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ വലിയൊരു വഴിത്തിരിവായിരിക്കാം എന്ന്…

Read More

ബി.ബി.എം.പി വാക്‌സിൻ തിരിച്ചെടുത്തു,സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷൻ മുടങ്ങി.

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള എല്ലാ കോവിഡ് 19 വാക്സിൻ സ്റ്റോക്കുകളും ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വെള്ളിയാഴ്ച തിരിച്ചെടുത്തു. “പുതിയ കേന്ദ്ര സർക്കാർ നയം” എന്ന് ചൂണ്ടിക്കാട്ടിയാണ്  ബി‌ ബി‌ എം‌ പി അധികൃതർ വാക്‌സിൻ തിരിച്ചെടുത്തത്. ഇന്ന് മുതൽ സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നിർമ്മാതാവിൽ നിന്ന് നേരിട്ട് ഡോസുകൾ വാങ്ങേണ്ടിവരുമെന്ന് ബി ബി എം പി വ്യക്തമാക്കി. വെള്ളിയാഴ്ച സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കേണ്ടിയിരുന്ന  പല മുതിർന്ന പൗരന്മാർക്കും വാക്സിൻ സ്റ്റോക്കുകൾ ബി ബി എം പി അധികൃതർ…

Read More

കോവാക്സിൻ ഒരു ഡോസിന് 200 രൂപ കുറച്ചു

ഹൈദരാബാദ്: കോവിഡ് 19 വാക്സിൻ കോവാക്സിൻ ഒരു ഡോസിന് 400 രൂപയ്ക്ക് സംസ്ഥാന സർക്കാരുകൾക്ക് ലഭ്യമാകുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമ്മാതാക്കൾ നേരത്തെ സംസ്ഥാന സർക്കാറുകൾക്ക് വാക്‌സിൻ 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 1,200 രൂപക്കും നൽകും എന്നാണ് അറിയിച്ചിരുന്നത്. വില നിർണ്ണയത്തോടുള്ള ഞങ്ങളുടെ സമീപനത്തിൽ സുതാര്യമായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, വിലനിർണ്ണയം ആന്തരികമായി ധനസഹായത്തോടെയുള്ള ഉൽ‌പന്ന വികസനം, ക്ലിനിക്കൽ ട്രയലുകൾ തുടങ്ങി പല കാര്യങ്ങളാൽ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു എന്ന് കമ്പനി പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ അറിയിച്ചു. ഇത്രയും വലിയ പ്രതിസന്ധി ഘട്ടത്തിൽ ലാഭമുണ്ടാക്കുന്നതിനെ എതിർത്ത് വിവിധ സംസ്ഥാനങ്ങളിൽ…

Read More

18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് വാക്‌സിൻ എത്താൻ കാലതാമസം എടുത്തേക്കും:ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ.

ബെംഗളൂരു: സംസ്ഥാനത്ത് മതിയായ വാക്‌സിൻ സ്റ്റോക്കുകളുണ്ടെന്ന് സർക്കാർ ഔദ്യോഗികമായി പറയുന്നുണ്ട് എങ്കിലും 18 മുതൽ 45 വയസ്സ് പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഒരാഴ്ച്ച വൈകിയേക്കുമെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരിൽ പലരും സൂചിപ്പിക്കുന്നു. നിലവിലുള്ള സ്റ്റോക്കുകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളൊന്നും ലഭ്യമല്ല. “ഞങ്ങൾക്ക് ഇതുവരെയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടില്ല. സംഭരണത്തിന് കൂടുതൽ സമയമെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്, ” എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു കോടി ഡോസ് കോവിഷീൽഡിനായി സംസ്ഥാനം ഉത്തരവിട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. “ഇന്നുവരെ, ഞങ്ങളുടെ ആരോഗ്യ പ്രവർത്തകരിൽ 50 ശതമാനത്തിനും 30 ശതമാനം ഫ്രണ്ട് ലൈൻ തൊഴിലാളികൾക്കും  60 വയസ്സിനു മുകളിലുള്ള…

Read More

15.25 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഇന്നെത്തും.

കോവിഡ് 19 വാക്സിന്റെ 15.25 ലക്ഷം ഡോസ് കൂടി തിങ്കളാഴ്ചയോടെ കർണാടകയ്ക്ക് ലഭിക്കുമെന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ട്വീറ്റിൽ സ്ഥിരീകരിച്ചു. “5,25,500 ഡോസുകളുള്ള ഒരു ചരക്ക് റോഡ് മാർഗം ബെലഗാവിയിൽ എത്തും. 10,00,000 ഡോസുകൾ വൈകുന്നേരത്തോടെ വിമാനത്തിലൂടെ ബെംഗളൂരുവിലെത്തും, ” എന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ട്വീറ്റ് ചെയ്തു. ഇന്നുവരെ കർണാടകയിലുടനീളം 43.55 ലക്ഷത്തിലധികം ആളുകൾക്ക് കുത്തിവയ്പ് നൽകിയിട്ടുണ്ട്. 5.69 ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർ ആദ്യ ഡോസ് എടുത്തപ്പോൾ 3.48 ലക്ഷം പേർ രണ്ടാമത്തെ ജാബ് എടുത്തിട്ടുണ്ട്. ഫ്രണ്ട്…

Read More
Click Here to Follow Us