18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് വാക്‌സിൻ എത്താൻ കാലതാമസം എടുത്തേക്കും:ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ.

ബെംഗളൂരു: സംസ്ഥാനത്ത് മതിയായ വാക്‌സിൻ സ്റ്റോക്കുകളുണ്ടെന്ന് സർക്കാർ ഔദ്യോഗികമായി പറയുന്നുണ്ട് എങ്കിലും 18 മുതൽ 45 വയസ്സ് പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഒരാഴ്ച്ച വൈകിയേക്കുമെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരിൽ പലരും സൂചിപ്പിക്കുന്നു.

നിലവിലുള്ള സ്റ്റോക്കുകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളൊന്നും ലഭ്യമല്ല. “ഞങ്ങൾക്ക് ഇതുവരെയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടില്ല. സംഭരണത്തിന് കൂടുതൽ സമയമെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്, ” എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒരു കോടി ഡോസ് കോവിഷീൽഡിനായി സംസ്ഥാനം ഉത്തരവിട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. “ഇന്നുവരെ, ഞങ്ങളുടെ ആരോഗ്യ പ്രവർത്തകരിൽ 50 ശതമാനത്തിനും 30 ശതമാനം ഫ്രണ്ട് ലൈൻ തൊഴിലാളികൾക്കും  60 വയസ്സിനു മുകളിലുള്ള ആളുകൾക്കും 45-59 വയസ്സിനിടയിൽ മറ്റ് അസുഖങ്ങൾ ഉള്ള ആളുകൾക്കും കൂടി 4 ശതമാനത്തിനും  രണ്ട് ഡോസ് കുത്തിവയ്പ്പും നൽകിയിട്ടുണ്ട്,” എന്ന് മന്ത്രി സുധാകർ പറഞ്ഞു.

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

88 ലക്ഷത്തിലധികം ഡോസുകൾ കർണാടക ഇത് വരെ  നൽകിയിട്ടുണ്ടെങ്കിലും മുൻ‌ഗണനയുള്ള പ്രായക്കാർക്കിടയിൽ രണ്ടാം ഡോസ് കഴിച്ചവരിൽ ഗണ്യമായ ഇടിവുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

60 വയസ്സിനു മുകളിലുള്ളവരിൽ 15 ശതമാനവും 45 മുതൽ 60 വയസ് പ്രായമുള്ളവരിൽ അഞ്ച് ശതമാനവും മാത്രമാണ് രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്തത്. “വാക്സിൻ രണ്ടാം ഡോസ് എടുക്കേണ്ടതിന്റെ  പ്രധാന്യത്തെക്കുറിച്ച് ഞങ്ങൾ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്,” എന്ന് പബ്ലിക്ഹെൽത്ത് ഫൌണ്ടേഷൻ  ഓഫ് ഇന്ത്യയിലെ ഡോ. ഗിരിധർ ആർ ബാബു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
[masterslider id="10"]

Related posts