കർഫ്യൂ യാത്രക്കായി പാസുകളില്ല; യാത്രകൾ അനുവദിക്കുന്നതിന് ഐ.ഡി.കാർഡുകൾ മതിയാകും: ബെംഗളൂരു സിറ്റി പോലീസ്.

ബെംഗളൂരു: ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് കോവിഡ് കർഫ്യു നിലവിൽ വന്ന സാഹചര്യത്തിൽ യാത്രകൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

യാത്ര ചെയ്യുന്നതിന്റെ കാര്യ കാരണങ്ങൾ തെളിയിക്കുന്ന ഐഡി കാർഡുകളും അല്ലെങ്കിൽ രേഖകളോ എവിടെ നിന്നും എവിടേക്കു പോകുന്നു എന്ന് തെളിയിക്കുന്ന രേഖകളും ഉള്ള ആളുകളെ മാത്രം മെയ് 12 വരെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചാൽ മതിയെന്ന് ബെംഗളൂരു സിറ്റി പോലീസ് ബുധനാഴ്ച വ്യക്തമാക്കി.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

ലോക്ക്ഡൌൺ കാലയളവായ 28-4-2021 മുതൽ 12-5-2021 വരെയുള്ള തീയതികളിൽ ബെംഗളൂരു സിറ്റി പോലീസ് ഒരു ആവശ്യത്തിനും പാസുകൾ നൽകുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

അതേ സമയം കമ്പനി ഐ.ഡി.കാർഡുകളുമായി യാത്ര ചെയ്യുന്നവരോട് പോലീസ് കമ്പനി ലെറ്റർ ചോദിക്കുന്നതായാണ് സാധാരണ യാത്രക്കാരുടെ പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts