നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ക്ഷാമം

ബെംഗളൂരു: കോവിഡ് വാക്സിന്റെ അപര്യാപ്‌ത സർക്കാർ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുന്നില്ല, സ്വകാര്യ ആശുപത്രികളിലും വാക്‌സിൻ ലഭ്യത കുറയുന്നു. ഇതോടെ പല ആശുപത്രികളും വാക്സിനേഷൻ പ്രോഗ്രാമിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ടുകൾ പറയുന്നു.

നഗരത്തിലെ 33 സ്വകാര്യ സ്ഥാപനങ്ങൾ ഇതുവരെ 21.71 ലക്ഷം ഡോസുകൾ ഓർഡർ ചെയ്തിട്ടുണ്ട്. ജൂൺ 2 വരെ അവർക്ക് 15.63 ലക്ഷം ഡോസുകൾ മാത്രമാണ് ലഭിച്ചത്. അവരുടെ ഓർഡറുകളിൽ 18,41,620 ഡോസ് കോവിഷീൽഡും 3,29,680 ഡോസ് കോവാക്സിനും ഉൾപ്പെടുന്നു.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

വാക്സിൻ നിർമ്മാതാക്കൾ മിനിമം ഓർഡർ ആവശ്യകത ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ചെറിയ ആശുപത്രികളെ ബാധിക്കുമെന്നും പ്രൈവറ്റ് ഹോസ്പിറ്റൽസ് ആന്റ് നഴ്സിംഗ് ഹോംസ് അസോസിയേഷൻ(ഫാന) പറഞ്ഞു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും 300 ആശുപത്രികളുടെ പ്രതിനിധികളും തമ്മിൽ വ്യാഴാഴ്ചനടത്തിയ കൂടിക്കാഴ്ചയിൽ നഗരത്തിലെ 52 സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വാക്സിനേഷൻ നടക്കുന്നത് എന്ന് അറിയിച്ചു. വാക്സിന്റെ അപര്യാപ്തത മൂലമാണ് ഇതെന്നും അറിയിച്ചു.

  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി

സ്വകാര്യ സ്ഥാപനങ്ങൾ, അവർക്ക് വേണ്ടി നിർമ്മാതാക്കളുമായി ബന്ധപ്പെടാൻ ആരോഗ്യ വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
[masterslider id="10"]

Related posts