നഗരത്തിലെ ബസ് സ്റ്റാൻഡിലും മാർക്കറ്റുകളിലും ഉൾപ്പെടെ പ്രതിദിനം 6,000 കോവിഡ് ടെസ്റ്റുകൾ നടത്താൻ പദ്ധതി

ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കുശേഷം ദിവസേനയുള്ള ആർടി-പിസിആർ ടെസ്റ്റുകൾ 6,000 ആയി ഉയർത്താൻ ബിബിഎംപി തീരുമാനിച്ചു. വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിലും ചില അന്താരാഷ്ട്ര യാത്രക്കാർ കർണാടകയിൽ എത്തി പോസിറ്റീവ് പരിശോധന നടത്തിയതിനാലുമാണ് തീരുമാനമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് മാധ്യമങ്ങളോട് പറഞ്ഞു, ഇന്നലെ മാത്രം സംഥാനത്ത് 19 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരെത്തെ, 1,000-1,500 പേരെ പരിശോധിച്ചിരുന്നത് ഇനിമുതൽ 6,000 ത്തിലേക്ക് ഉയർത്താൻ ആണ് തീരുമാനം. ബസ് സ്റ്റാൻഡിലും മാർക്കറ്റുകളിലും ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉള്ളവരെ പരിശോധിക്കുന്ന മൊബൈൽ യൂണിറ്റുകളെ നിയോഗിച്ചതായും ബിബിഎംപി ചീഫ്…

Read More

പരിശോധന ചട്ടത്തില്‍ മാറ്റം; രോഗലക്ഷണമില്ലാത്തവർക്ക് പരിശോധന വേണ്ടെന്ന് ഐസിഎംആർ

ബെംഗളൂരു : രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നതിനിടയിൽ, കോവിഡ് പരിശോധന ചട്ടത്തില്‍ മാറ്റം വരുത്തി ഐസിഎംആര്‍. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പരിശോധന നടത്തേണ്ടതില്ല എന്നാണ് പുതിയ ഐസിഎംആർ നിര്‍ദ്ദേശം. കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ മുഴുവന്‍ പരിശോധന നടത്തേണ്ടതില്ലെന്നും ഐസിഎംആര്‍ പറഞ്ഞു. രോഗിയുമായി സമ്പര്‍ക്കം വന്നാലും രോഗലക്ഷണമുള്ളവരും മുതിര്‍ന്ന പൗരന്മാരും ഗുരുതര രോഗമുള്ളവരും മാത്രം പരിശോധന നടത്തിയാല്‍ മതി. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് ആശുപത്രികളില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കരുതെന്നും പ്രസവത്തിന് ഉള്‍പ്പെടെ പരിശോധന വേണ്ടെന്നും നിര്‍ദ്ദേശമുണ്ട്.

Read More

മേക്കേദാട്ടു പദയാത്ര: കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ച്‌ കോൺഗ്രസ് നേതാക്കൾ

ബെംഗളൂരു: രാമനഗര ജില്ലാ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറുടെ (എഡിസി) ആരോഗ്യ റിപ്പോർട്ട് ലഭിക്കാൻ എത്തിയതിനെ തുടർന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡികെ ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കോവിഡ് -19 പരിശോധനയ്ക്ക് സാമ്പിളുകൾ നൽകാൻ വിസമ്മതിച്ചു. ഞായറാഴ്ച രാത്രി വൈകി, മേക്കേദാട്ടുവിൽ നിന്ന് 14 കിലോമീറ്റർ നടന്ന് ശിവകുമാറും മുഴുവൻ കോൺഗ്രസ് സംഘവും ശിവകുമാറിന്റെ ജന്മനാടായ ഡോഡലഹള്ളിയിൽ ക്യാമ്പ് ചെയ്തപ്പോൾ, എഡിസി സംഘത്തെ സമീപിച്ച് കോവിഡ് പരിശോധനയ്ക്കായി സ്വാബ് സാമ്പിളുകൾ നൽകാൻ ആവശ്യപ്പെട്ടു. ഇത് കേട്ട്, പ്രകോപിതനായ ശിവകുമാർ, എന്ത്…

Read More

ആശുപത്രികളിൽ എസ്എആർഐ, ഇൻഫ്ലുവൻസ രോഗികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കാൻ ബിബിഎംപി നിർദേശം

COVID TESTING

ബെംഗളൂരു : ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി അസുഖം (എസ്എആർഐ) അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലുള്ള അസുഖവുമായി വരുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ കോവിഡ് -19 പരിശോധനകൾ നിർബന്ധമാക്കി ബിബിഎംപി. “ബിബിഎംപി പരിധിയിലെ സ്വകാര്യ ആശുപത്രികളിൽ ഒപിഡിയിൽ വരുന്ന എല്ലാ എസ്എആർഐ, ഐഎൽഐ രോഗികളും നിർബന്ധമായും കൊവിഡ്-19 പരിശോധനയ്ക്ക് വിധേയരാകണം, ആവശ്യമെങ്കിൽ മറ്റ് രോഗികളും ഇതിന് വിധേയരാകാൻ നിർദ്ദേശിക്കാം,” ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ ഡോ ത്രിലോക് ചന്ദ്ര പറഞ്ഞു. പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിംഗ് ഹോം അസോസിയേഷനുമായും 100-ലധികം സ്വകാര്യ ആശുപത്രികളുമായും നടത്തിയ യോഗത്തിലാണ് അദ്ദേഹം പറഞ്ഞത്.…

Read More

സംസ്ഥാനം കൊവിഡ് 19 ടെസ്റ്റുകളുടെ എണ്ണം വെട്ടിക്കുറച്ചു

ബെംഗളൂരു : പ്രതിദിനം 1.75 ലക്ഷത്തിൽ നിന്ന് 60,000 ആയി സംസ്ഥാനം ചെയ്യാൻ ഉദ്ദേശിക്കുന്ന ടെസ്റ്റുകളുടെ എണ്ണം കുറച്ചു.സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റീവ് നിരക്ക് കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക ഉപദേശക സമിതി (ടിഎസി) ഈ ശുപാർശ നൽകിയതെന്ന് ആരോഗ്യ കമ്മീഷണർ ഡി രൺദീപ് പറഞ്ഞു. ദിവസേനയുള്ള പരിശോധനയിലൂടെ സംസ്ഥാന ഖജനാവിന് ചുമത്തുന്ന വലിയ ഭാരം കുറയ്ക്കുന്നതിനാണ് ഈ കുറവ് വരുത്തുന്നതെന്ന് ടിഎസി അംഗം വ്യക്തമാക്കി.“ഫെസ്റ്റിവൽ സീസൺ, ഉപതിരഞ്ഞെടുപ്പ്, പുനീത് രാജ്കുമാറിന്റെ ശവസംസ്‌കാര ചടങ്ങുകൾക്കായി ഒത്തുകൂടിയ വൻ ജനക്കൂട്ടം എന്നിവ കഴിഞ്ഞ് ഏകദേശം രണ്ടാഴ്ചയായതിനാൽ പുതിയ…

Read More

നഗരത്തിൽ കോവിഡ്-19 പരിശോധനകൾ നടത്താൻ നിർദ്ദേശം

Covid Karnataka

ബെംഗളൂരു: പുനീത് രാജ്കുമാറിന്റെ മരണത്തെതുടർന്ന് കഴിഞ്ഞ നാല് ദിവസമായി നഗരത്തിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കുന്നതിൽ പരക്കെ വീഴ്ച്ച വന്നതിനാൽ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ രോഗലക്ഷണങ്ങളുള്ള എല്ലാ ആളുകളെയും കോവിഡ്  പരിശോധനക്ക്‌ വിധേയരാക്കണമെന്നും കൂടുതൽ പരിശോധനകൾ നടത്തണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒക്ടോബർ–നവംബർ മാസങ്ങളിലെ ഉത്സവങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടെ കണക്കിലെടുത്ത് കർണാടകയിലെ കോവിഡ്-19 സാങ്കേതിക ഉപദേശക സമിതി (ടിഎസി) ഒക്ടോബർ 10-ന് ടെസ്റ്റുകളുടെ എണ്ണം കൂട്ടണം എന്ന് ശുപാർശ ചെയ്തു.

Read More

രോഗലക്ഷണമുള്ള ആളുകളെ മാത്രം ടെസ്റ്റ് ചെയ്യുക ; ഉദ്യോഗസ്ഥർക്ക് ബി‌ബി‌എം‌പി കമ്മീഷണറുടെ നിർദ്ദേശം.

ബെംഗളൂരു: കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകൾ പാഴാക്കരുതെന്നും രോഗ ലക്ഷണങ്ങളുള്ളവരെ മാത്രം  ടെസ്റ്റ് ചെയ്താൽമതിയെന്നും  ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിങ്കളാഴ്ച ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. നഗരത്തിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ വെർച്വൽ മീറ്റിംഗിൽ പങ്കെടുക്കവെ നിരീക്ഷണം ശക്തമാക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പുകൾ ത്വരിതപ്പെടുത്തുവാനും  ബിബിഎംപികമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് മേഖലാ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. “ടെസ്റ്റ് ചെയ്തു എന്നതിന് വേണ്ടി മാത്രം പരിശോധന നടത്തരുത്,” എന്ന് ശ്രീ മഞ്ജുനാഥ് പറഞ്ഞു. ടെസ്റ്റ് നടത്തേണ്ട ആളുകളുടെ വിഭാഗങ്ങൾ അദ്ദേഹം പട്ടികപ്പെടുത്തിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുമായി നടക്കുന്ന വ്യക്തികൾ, ഐ‌ എൽ‌ ഐ, എസ്…

Read More
Click Here to Follow Us