നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നു.

ബെംഗളൂരു: കോവിഡ് 19 ബുള്ളറ്റിൻ പ്രകാരമുള്ള ഡാറ്റ പരിശോധിക്കുമ്പോൾ ബെംഗളൂരുവിലെ കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ കൂടുതൽ ആശങ്കാജനകമായ ഒരു ചിത്രമാണ് ലഭിക്കുന്നത് . നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെയും കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനങ്ങളുടെയും എണ്ണം ഉയർന്നുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജൂലൈ 10 മുതൽ ഓഗസ്റ്റ് 10 വരെയുള്ള ഒരു മാസത്തിനുള്ളിൽ , നഗരത്തിലെ കണ്ടൈൻമെന്റ്  സോണുകളുടെ എണ്ണം 47 ഇൽ നിന്ന് 160 ആയി ഉയർന്നു. മഹാദേവപുര സോണിൽ ആണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ്  സോണുകൾ ഉള്ളത് – 42 എണ്ണം. ഈസ്റ്റ് സോണിൽ 35, ബൊമ്മനഹള്ളി 24,…

Read More

കർണാടകയിൽ ഇന്ന് 1806 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1806 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2748 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.18%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2748 ആകെ ഡിസ്ചാര്‍ജ് : 2812869 ഇന്നത്തെ കേസുകള്‍ : 1806 ആകെ ആക്റ്റീവ് കേസുകള്‍ : 31399 ഇന്ന് കോവിഡ് മരണം : 42 ആകെ കോവിഡ് മരണം : 36079 ആകെ പോസിറ്റീവ് കേസുകള്‍ : 2880370 ഇന്നത്തെ പരിശോധനകൾ…

Read More

നഗരത്തിലെ അകെ പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിട്ടും ചില സോണുകളിൽ ഇപ്പോഴും കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലോ?

Covid Karnataka

ബെംഗളൂരു: ഘട്ടം ഘട്ടമായി അൺലോക്ക് നടപടികൾ സ്വീകരിക്കാൻ വേണ്ട അഞ്ച് ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലേക്ക്   (ടിപിആർ) ബെംഗളൂരു നഗര ജില്ല ഔദ്യോഗികമായി എത്തിയിട്ടുണ്ട് എങ്കിലും നഗരത്തിലെ ചില സോണുകളിൽ ഇപ്പോഴും കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബോമ്മനഹള്ളി, മഹാദേവപുര, ആർ ആർ നഗർ, ഈസ്റ്റ് എന്നീ നാല് സോണുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനമോ അതിൽ കൂടുതലോ ആണെന്ന് ബൃഹത്‌  ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി)  കോവിഡ് വാർ റൂമിൽ നിന്ന് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ മറ്റ് സോണുകളിലെ കുറഞ്ഞ പോസിറ്റിവിറ്റി നിരക്കുകളുമായി ഇതിനെ താരതമ്യപ്പെടുത്തുമ്പോൾ…

Read More

പകുതി ഡോസ് മാത്രം നൽകി ബാക്കി കരിഞ്ചന്തയിൽ വിറ്റ ഡോക്ടർ പിടിയിൽ.

ബെംഗളൂരു:  പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട വാക്സിൻ  അനധികൃതമായി വിറ്റകേസിൽ നഗരത്തിൽ അറസ്റ്റിലായ ഡോക്ടർ അനധികൃതമായി വാക്സിൻ വിൽക്കുവാൻ വേണ്ടി നിർദ്ദേശിച്ചഡോസിന്റെ പകുതി മാത്രമാണ് സൗജന്യ സ്വീകർത്താക്കൾക്ക് നൽകിയത്. അന്നപൂർണേശ്വരി നഗർ പോലീസ് പരിധിയിൽ താമസിക്കുന്ന ഡോ. പുഷ്പിത ബസവേശ്വരനഗറിനടുത്തുള്ളമഞ്ജുനാഥ് നഗർ പ്രൈമറി ഹെൽത്ത് കെയർ സെന്ററിലെ ഡോക്ടർ ആണ് . പി‌ എച്ച് സിയിൽ നിന്ന് സൗജന്യവാക്സിൻ കുപ്പികൾ എടുത്ത് സഹായി പ്രേമയുടെ വീട്ടിൽ വെച്ച് രോഗികൾക്ക് 400 രൂപയ്ക്ക് കുത്തിവച്ചതിന്പോലീസ് ഇവരെയും ഇവരുടെ സഹായി പ്രേമയെയും അറസ്റ്റ് ചെയ്തത്. 400 പേർക്ക്…

Read More

നഗരത്തിൽ ആവശ്യത്തിന് കോവിഡ് വാക്സിൻ സ്റ്റോക്കുണ്ട്: ബി.ബി.എം.പി

ബെംഗളൂരു: നഗരത്തിൽ കോവിഡ് വാക്സിൻ മതിയായ സ്റ്റോക്കുണ്ടെന്ന് ബൃഹത്‌  ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത തിങ്കളാഴ്ച അവകാശപ്പെട്ടു. നഗരത്തിലെ കോവിഡ് 19 വാക്സിനേഷന്റെ പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 53,400 ഡോസ് കോവാക്സിൻ ഇപ്പോൾ ലഭ്യമാണ്. 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്കായി 25,140 ഡോസും 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കായി 45,860 ഡോസും കോവിഷീൽഡ് വാക്സിനും ലഭ്യമാണെന്ന് ഗുപ്ത പറഞ്ഞു. 45 വയസും അതിൽ കൂടുതലുമുള്ള ഗുണഭോക്താക്കളെ കണ്ടെത്താൻ ബി ബി എം പി വീടുതോറുമുള്ള സർവേ ആരംഭിച്ചു. രണ്ടാമത്തെ ഡോസ്…

Read More

മാസ്ക്ക് ശരിയായി ധരിച്ചില്ല;സ്ത്രീകൾക്കിടയിൽ പൊരിഞ്ഞ യുദ്ധം;കേസ് പോലീസ് സ്റ്റേഷനിൽ.

ബെംഗളൂരു: മാസ്ക് ശരിയായി ധരിച്ചിട്ടില്ലെന്ന് ആരോപിച്ച് നഗരത്തിലെ  ഒരു വീട്ടമ്മ മറ്റൊരു സ്ത്രീയെ മർദ്ദിച്ചതായി പരാതി. സദാശിവനഗറിലെ സാങ്കി ടാങ്കിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, നഗരത്തിൽ ആരോഗ്യ–സുരക്ഷാമാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനെച്ചൊല്ലി ഇത്തരം നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാൽ കുറച്ച് പേർ മാത്രമേ പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ചൊവ്വാഴ്ചത്തെ സംഭവം എഫ്‌ ഐ‌ ആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക്  നയിച്ചു, ഐ ‌പി‌ സി സെക്ഷനുകൾ 324 (സ്വമേധയാ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കുന്നു), 341 (തെറ്റായ നിയന്ത്രണം) എന്നിവ പ്രകാരം സ്ത്രീയെ മർദിച്ചു എന്നാരോപിക്കപ്പെടുന്ന വീട്ടമ്മക്കെതിരെ കേസെടുത്തു. പരാതിക്കാരിയുടെ കൈയ്ക്ക് നിസാര…

Read More

അസംഘടിത മേഖലകളിൽ നിന്നുള്ള തൊഴിലാളികൾക്കുള്ള കുത്തിവയ്പ്പ് ആരംഭിച്ച് ബിബിഎംപി

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം അസംഘടിത മേഖലയിൽ നിന്നുള്ളവർക്ക് കുത്തിവയ്പ് നൽകാനുള്ള നീക്കത്തിന് തുടക്കം കുറിച്ച് കൊണ്ട് ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ  (ബിബിഎംപി) നഗരത്തിലെ 250 ഓളം നിർമാണ തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകി. നിർമാണത്തൊഴിലാളികൾക്ക് നഗരത്തിലെ ദാസപ്പ ആശുപത്രിയിൽ നിന്നാണ് കുത്തിവയ്പ് നൽകിയത്. “സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ഞങ്ങൾ 18 മുതൽ 44 വയസ്സ് വരെയുള്ള ഫ്രണ്ട്ലൈൻ വർക്കേഴ്സിന്  വാക്സിനേഷൻ നൽകി തുടങ്ങിയിട്ടുണ്ട്,” എന്ന് ബി ബി ‌എം‌ പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. “ ഞങ്ങൾ ഓട്ടോ ഡ്രൈവർമാർ, ബെസ്കോം തൊഴിലാളികൾ , ശ്മശാന തൊഴിലാളികൾ തുടങ്ങി…

Read More

കോവിഡ് പരിശോധനാ ഫലം വൈകി; 40 ലാബുകൾക്ക് പണികിട്ടി.

ബെംഗളൂരു: കോവിഡ് 19 ടെസ്റ്റ്  ഫലങ്ങൾ ലഭ്യമാക്കുവാൻ  വൈകിയതിന് സംസ്ഥാനത്തെ 40 ലബോറട്ടറികൾക്ക് എതിരായി മൊത്തം 20.20 ലക്ഷം രൂപ പിഴ ചുമത്തിയതായി കർണാടക ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു. പട്ടികയിൽ ഒൻപത് സർക്കാർ ലാബുകളും 31 സ്വകാര്യ ലാബുകളും ഉൾപ്പെടുന്നുണ്ടെന്നും മെയ് 8 മുതൽ ഇവർക്കെതിരെ നടപടിയെടുത്ത് തുടങ്ങിയിട്ടുണ്ട് എന്നും കോവിഡ് വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്‌സ് മേധാവി അശ്വത്‌ നാരായണൻ പറഞ്ഞു. “24 മണിക്കൂറിൽ കൂടുതൽ കാലതാമസം നേരിട്ടതായി കണ്ടെത്തിയ കേസുകളുടെ എണ്ണം 10,103 ആണ്. ഇതിൽ 3,034 കേസുകൾ സർക്കാർ…

Read More

സംസ്ഥാനത്തിന് 1.25 ലക്ഷം ഡോസ് കോവാക്സിൻ കൂടി.

ബെംഗളൂരു: കോവിഡ് വാക്സിന്റെ കാര്യത്തിൽ സംസ്ഥാനം നേരിടുന്ന കുറവ് കർണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷം ചൊവ്വാഴ്ച സംസ്ഥാനത്തിന് 1.25 ലക്ഷം  കോവാക്സിൻ ഡോസുകൾ കൂടി ലഭിച്ചു. സെൻട്രൽ ക്വാട്ടയിലാണ് സംസ്ഥാനത്തിന് ഇന്ന് 1.25 ലക്ഷം ഡോസ് കോവാക്സിൻ ലഭിച്ചിരിക്കുന്നത്. Karnataka received 1.25 lakh doses of COVAXIN today under the Central quota.🔶 Total Covaxin doses received under Central quota is 12,91,280🔶 Total Covaxin doses received under direct purchase is 1,44,170. — Dr…

Read More

ബില്ലടക്കാത്തിൻ്റെ പേരിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ കൈമാറാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി.

ബെംഗളൂരു: ചികിത്സാ ബില്ലുകളിൽ കുടിശ്ശിക അടക്കാൻ ഉണ്ടെന്ന്  ചൂണ്ടിക്കാട്ടി കോവിഡ് 19 രോഗികളുടെ മൃതദേഹങ്ങൾ വിട്ടയക്കാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികൾളുടെ രെജിസ്ട്രേഷൻ കെ പി എം ഇ ആക്റ്റ്, 2007 പ്രകാരം റദ്ദ് ചെയ്യുവാൻ സംസ്ഥാന സർക്കാർ തിങ്കളാഴ്ച എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും ബൃഹത്  ബെംഗളൂരു മഹാനഗര പാലികെക്കും  (ബിബിഎംപി) നിർദേശം നൽകി. മരണമടഞ്ഞ കോവിഡ് 19 രോഗികളുടെ  മൃതദേഹങ്ങൾ കൈമാറുന്നതിന് മുൻപ് ബിൽ കുടിശ്ശിക അടക്കണമെന്ന് സംസ്ഥാനത്തുടനീളമുള്ള  നിരവധി സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെടുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് നിയമങ്ങൾ ലംഘിച്ചതിന് ഈ ആശുപത്രികൾക്കെതിരെ നടപടി എടുക്കാൻ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് എല്ലാ…

Read More
Click Here to Follow Us