ബില്ലടക്കാത്തിൻ്റെ പേരിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ കൈമാറാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി.

ബെംഗളൂരു: ചികിത്സാ ബില്ലുകളിൽ കുടിശ്ശിക അടക്കാൻ ഉണ്ടെന്ന്  ചൂണ്ടിക്കാട്ടി കോവിഡ് 19 രോഗികളുടെ മൃതദേഹങ്ങൾ വിട്ടയക്കാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികൾളുടെ രെജിസ്ട്രേഷൻ കെ പി എം ഇ ആക്റ്റ്, 2007 പ്രകാരം റദ്ദ് ചെയ്യുവാൻ സംസ്ഥാന സർക്കാർ തിങ്കളാഴ്ച എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും ബൃഹത്  ബെംഗളൂരു മഹാനഗര പാലികെക്കും  (ബിബിഎംപി) നിർദേശം നൽകി.

മരണമടഞ്ഞ കോവിഡ് 19 രോഗികളുടെ  മൃതദേഹങ്ങൾ കൈമാറുന്നതിന് മുൻപ് ബിൽ കുടിശ്ശിക അടക്കണമെന്ന് സംസ്ഥാനത്തുടനീളമുള്ള  നിരവധി സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെടുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് നിയമങ്ങൾ ലംഘിച്ചതിന് ആശുപത്രികൾക്കെതിരെ നടപടി എടുക്കാൻ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും ജില്ലാ പഞ്ചായത്തുകളുടെ സി  ഒ മാർക്കും ബി ബി എം പി ചീഫ് കമ്മീഷണർക്കും നിർദ്ദേശം നൽകിയത്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

കെ പി എം ഇ ആക്റ്റ് 2007 ലെ ഉപവകുപ്പ് 6, സെക്ഷൻ 11 എന്നിവ പ്രകാരം മൃതദേഹം കൈമാറുന്ന സമയത്ത് ബിൽ കുടിശ്ശിക അടയ്ക്കാൻ ഒരു ആശുപത്രിക്കും നിർബന്ധിക്കാൻ സാധിക്കില്ല . ബിൽ കുടിശ്ശിക ചൂണ്ടിക്കാട്ടി മരണപ്പെട്ടയാളുടെ മൃതദേഹം തടയാനും കഴിയില്ല,” എന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts