ബെംഗളൂരു: ഐഫോണ്‍ 13 വാങ്ങി ഒരു വര്‍ഷത്തിനിടെ കേടായതിനെ തുടര്‍ന്ന് യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ആപ്പിള്‍ ഇന്ത്യ സേവന കേന്ദ്രത്തില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് പ്രാദേശിക ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഉത്തരവിട്ടത്. ബെംഗളൂരു ഫ്രേസര്‍ ടൗണിലെ താമസക്കാരനായ ആവേസ് ഖാന്‍ എന്ന 30 കാരനാണ് പരാതിക്കാരൻ. 2021 ഒക്ടോബറില്‍ ഒരു വര്‍ഷത്തെ വാറന്റിയോടെയാണ് ആവേസ് ഖാന്‍ ഐഫോണ്‍ 13 വാങ്ങിയത്. കുറച്ച് മാസങ്ങള്‍ ഫോൺ നല്ല രീതിയിൽ ഉപയോഗിച്ചു. എന്നാല്‍, പിന്നീട് ഫോണിന്റെ ബാറ്ററി…
Read MoreTag: court
പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവ് ; കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി
തമിഴ്‌നാട്: പാക്കറ്റില്‍ ഒരു ബിസ്‌കറ്റ് കുറവു വന്നതിന് കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധി. സണ്‍ഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌കറ്റ് ഉത്പാദിപ്പിക്കുന്ന ഐടിസി ഫുഡ് ഡിവിഷനാണ് തിരുവള്ളൂര്‍ ജില്ലാ ഉപഭോക്തൃ കോടതിയുടെ നിര്‍ദേശം. പാക്കറ്റില്‍ പറഞ്ഞതിനേക്കാള്‍ ഒരു ബിസ്‌കറ്റ് കുറവാണ് ഉള്ളില്‍ ഉള്ളത് എന്നാണ് ഉപഭോക്തൃ ഫോറം കണ്ടെത്തിയത്. ഈ ബാച്ചിലുള്ള ബിസ്‌കറ്റ് വില്‍ക്കുന്നതു നിര്‍ത്തിവയ്ക്കാനും കമ്പനിക്കു ഫോറം നിര്‍ദേശം നല്‍കി. തെറ്റായ കച്ചവട ശീലമാണ് ഇതെന്നു ഫോറം വിമര്‍ശിച്ചു. പരസ്യത്തില്‍ 16 ബിസ്‌കറ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിലും…
Read Moreബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചു;എഡിറ്റർക്കും റിപ്പോർട്ടർക്കുമെതിരെ നടപടി
ബെംഗളൂരു: ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചതിനെതിരെ നിയമനടപടി. കാവേരി ടൈംസ് എന്ന പത്രം എഡിറ്റർക്കും റിപ്പോർട്ടർക്കുമാണ് ഒരുവർഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചത്. കുടക് വീരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി സുജാതയുടേതാണ് വിധി. സിദ്ധാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ 2019 ൽ ബലത്സംഗം നടത്തി കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച വാർത്തയോടൊപ്പം ഇരയുടെ ചിത്രവും പത്രവും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ഇരയുടെ സഹോദരൻ ഗോണിക്കുപ്പ പോലീസിൽ പരാതി നൽകുകയായിരുന്നു. എഡിറ്റർ നഞ്ചപ്പ, റിപ്പോർട്ടർ വസന്ത് കുമാർ എന്നിവരെ…
Read Moreഗൂഗിള്‍ പേ നിർത്തലാക്കണമെന്ന ഹർജി കോടതി തള്ളി
ന്യൂഡല്‍ഹി: ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ സേവനം നിര്‍ത്തണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നിയന്ത്രണച്ചട്ടങ്ങളും സ്വകാര്യതാ നയങ്ങളും ലംഘിച്ചാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നതെന്നുകാട്ടി അഡ്വ. അഭിജിത് മിശ്ര നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. മൂന്നാംകക്ഷി ആപ്പ് സേവനദാതാക്കള്‍മാത്രമായ ഗൂഗിള്‍ പേയ്ക്ക് പ്രവര്‍ത്തിക്കാന്‍ പേമെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം നിയമപ്രകാരം റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഗൂഗിള്‍ ഒരു തേഡ് പാര്‍ട്ടി ആപ്പ് സേവനദാതാവാണ്. പേ സിസ്റ്റം പ്രൊവൈഡറല്ല. അതിന് പേമെന്റ് ആന്റ് സെറ്റില്‍മെന്റ് ആക്ട്…
Read Moreനടിയും മുൻ എംപി യുമായ ജയപ്രദയ്ക്ക് തടവ് ശിക്ഷ
ചെന്നൈ: തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ എംപിയും നടിയുമായ ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എഗ്‍മോർ കോടതി. അയ്യായിരം രൂപ പിഴയും അടയ്ക്കണം. ജയപ്രദയെ കൂടാതെ മറ്റു രണ്ടു പേരെയും കോടതി ശിക്ഷിച്ചു. ചെന്നൈ അണ്ണാശാലയിൽ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയറ്ററിലെ തൊഴിലാളികളുടെ ഇഎസ്ഐ വിഹിതം സർക്കാരിന്റെ ഇൻഷുറൻസ് കമ്പനിയിൽ അടിച്ചില്ലെന്നായിരുന്നു പരാതി. ഇതിനെതിരെ ഇൻഷുറൻസ് കമ്പനിയാണ് പരാതി നൽകിയത്. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ ഉൾപ്പെടെയായി 280ലധികം സിനിമകളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. 1996 മുതൽ 2002 വരെ രാജ്യസഭാംഗമായിരുന്ന ജയപ്രദ,…
Read Moreവിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം നടത്തിയെന്ന പരാതി കോടതി റദ്ദാക്കി
ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി റദ്ദാക്കിയതോടെ കോടതി നടപടി. ആറ് വർഷത്തെ ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനം ലംഘിച്ചുവെന്നാരോപിച്ച് യുവാവിനെതിരെ യുവതി രണ്ട് ക്രിമിനൽ കേസുകൾ നൽകിയിരുന്നു. കർണാടക ഹൈക്കോടതിയാണ് യുവതിയുടെ രണ്ട് പരാതികൾക്കും നിയമസാധ്യതയില്ലെന്ന് വ്യക്തമാക്കി കേസ് തള്ളിയത്. നിയമത്തിന്റെ ദുരുപയോഗമാണ് കോടതി ഈ പരാതിയെ വിലയിരുത്തിയത് . സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ കണ്ടുമുട്ടിയ ശേഷം പരാതിക്കാരിയും യുവാവും പരസ്പര സമ്മതത്തോടെ ആറു വർഷമായി ലൈംഗിക ബന്ധം പുലർത്തി. 2019 ഡിസംബർ 27 മുതൽ ഇരുവരും തമ്മിലുള്ള അടുപ്പം…
Read Moreജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടു കിട്ടാനുള്ള ഹർജി കോടതി തള്ളി
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് സഹോദരൻറെ മക്കൾ സമർപ്പിച്ച ഹർജി ബെംഗളുരു പ്രത്യേക കോടതി തള്ളി. ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലായിരുന്നു ഹർജി. കേസുമായി ബന്ധപ്പെട്ട സ്വത്തുക്കൾ പ്രതിയുടെ മരണശേഷം അനന്തരാവകാശികൾക്ക് നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബെംഗളൂരു വിധാനസൗധയിൽ ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഏഴ് കിലോ സ്വർണം – വജ്ര ആഭരണങ്ങൾ അടക്കം നിരവധി ആഡംബര വസ്തുക്കളാണ് കഴിഞ്ഞ 20 വർഷമായി സൂക്ഷിച്ചിരിക്കുന്നത്. സ്വർണത്തിന്…
Read Moreവിവാഹമോചിതയായ സ്ത്രീ ഉപജീവനത്തിനായി ശ്രമങ്ങൾ നടത്തണമെന്ന് കോടതി
ബെംഗളൂരു : ജീവനാംശ കേസില്‍ സുപ്രധാന വിധിയുമായി കര്‍ണാടക ഹൈകോടതി. വിവാഹമോചിതയായ കഴിവുള്ള ഭാര്യയ്ക്ക് വെറുതെ ഇരിക്കാനാവില്ലെന്നും ഭര്‍ത്താവില്‍ നിന്ന് പൂര്‍ണ ജീവനാംശം ലഭിക്കില്ലെന്നും പകരം ഉപജീവനത്തിനായി ചില ശ്രമങ്ങള്‍ നടത്തണമെന്നും കോടതി പറഞ്ഞു. 2005ലെ ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിലെ സെക്ഷൻ 12 പ്രകാരം മജിസ്‌ട്രേറ്റ് കോടതി തനിക്ക് നല്‍കിയ ജീവനാംശവും നഷ്ടപരിഹാരത്തുകയും വെട്ടിക്കുറച്ച മേല്‍ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതിയും അവരുടെ കുട്ടിയും സമര്‍പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈകോടതി ഈ വിധി പുറപ്പെടുവിച്ചത്. യുവതി വിവാഹത്തിന് മുമ്പ്…
Read Moreവിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് വിവാഹിതയുടെ പരാതി ഹൈക്കോടതി റദ്ദാക്കി
ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് കർണാടക ഹൈകോടതി റദ്ദാക്കി. വിവാഹിതയായ സ്ത്രീക്ക് മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് പ്രതിയായ യുവാവിന്‍റെ ഹർജി പരിഗണിച്ച് അനുകൂല വിധി നൽകിയത്. പരാതിക്കാരിയായ സ്ത്രീ വിവാഹിതയും കുട്ടിയുടെ അമ്മയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹിതയായ സ്ത്രീയെ മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പറയുന്നതിന് അടിസ്ഥാനമില്ല കോടതി പറഞ്ഞു. തന്നെയും കുഞ്ഞിനെയും ഭർത്താവ് ഉപേക്ഷിച്ചതാണെന്ന് സ്ത്രീ പരാതിയിൽ പറഞ്ഞിരുന്നു. ജോലി സ്ഥലത്തുവെച്ചാണ്…
Read Moreപോക്സോ കേസിൽ അച്ഛനും മകനും 20 വർഷം തടവ്
മംഗളൂരു: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവും മകനും ഇനി 20 വർഷം ജയിലിൽ. മണിപ്പാൽ ദാവൻഗരെ സ്വദേശി കെ. ശിവശങ്കർ (58), മകൻ സച്ചിൻ (28) എന്നിവരെയാണ് ഉഡുപ്പി പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്. അതിജീവിതയായ ബാലികയും മാതാവും താമസിക്കുന്ന വീടിന്റെ മറ്റൊരു ഭാഗത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ആദ്യ കാലത്ത് മാതാവ് പുലർച്ചെ അഞ്ചിന് ജോലിക്ക് പോയിരുന്ന 2020 ഏപ്രിൽ – ഒക്ടോബർ കാലയളവിലാണ് ആൺകുട്ടിയെ ക്രൂരതക്കിരയാക്കിയത്. വിവരം അയൽക്കാരിയോട് പറയുകയും അവർ ചൈൽഡ് ഹെൽപ്പ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ശിശു സുരക്ഷാ ഓഫീസർ…
Read More