ഹൈദരാബാദ്: തെന്നിന്ത്യൻ നടി വിജയശാന്തി ബി.ജെ.പി വിട്ടു. ഒരുകാലത്ത് ബോക്സോഫീസിൽ വൻ വിജയമായ നിരവധി ആക്ഷൻ സിനിമകളിലൂടെ ചലച്ചിത്രപ്രേമികളുടെ മനംകവർന്ന വിജയശാന്തി കോൺഗ്രസിൽ തിരികെയെത്തും. ദിവസങ്ങൾക്കുള്ളിൽ തെലങ്കാനയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങിലാകും അവർ ഔദ്യോഗികമായി കോൺഗ്രസിൽ ചേരുകയെന്നാണ് സൂചന. തെലങ്കാന ബി.ജെ.പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് വിജയശാന്തി രാജി സമർപ്പിച്ചിട്ടുണ്ട്. 1997 ഡിസംബറിലാണ് വിജയശാന്തി ബി.ജെ.പിയിൽ ചേർന്നത്. വൈകാതെ ഭാരതീയ മഹിളാ മോർച്ച സെക്രട്ടറിയായി അവർ തെരഞ്ഞെടുക്കപ്പെട്ടു.
Read MoreTag: Congress
ജെഡിഎസിന് തിരിച്ചടി; എംഎൽഎ മാർ കോൺഗ്രസിലേക്ക്
ബെംഗളുരു: സംസ്ഥാനത്ത് ജെ.ഡി.എസിന് വീണ്ടും തിരിച്ചടി. പാർട്ടിയുടെ രണ്ട് മുൻ എം.എൽ.എമാരും നിരവധി പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. മുൻ എം.എൽ.എമാരായ ആർ. മഞ്ജുനാഥ്, ഡി.സി. ഗൗരി ശങ്കർ എന്നിവരാണ് നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം ബുധനാഴ്ച കോൺഗ്രസിൽ ചേർന്നത്. ജെ.ഡി.എസിൽ നിന്നും ബി.ജെ.പിയിൽ നിന്നും കൂടുതൽ നേതാക്കൾ കോൺഗ്രസിലെത്തുമെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു. ക്യൂൻസ് റോഡിലെ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ജെ.ഡി.എസ് വിട്ടുപോകാതിരിക്കാൻ…
Read Moreഅനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു
ബംഗളൂരു: കർണ്ണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ ആർ നഗർ ലഗെരെയിലുള്ള ബ്ലിസ് റൂറൽ ആൻഡ് അർബൻ ഡെവലപ്പ്മെന്റ് ഓർഫനേജിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. ഉച്ച ഭക്ഷണവും, ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ജവാഹർലാൽ നെഹ്‌റുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിനു കെ എം സി നേതാക്കളും പങ്കാളികളായി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, വർഗീസ് ജോസഫ്, നിജോമോൻ, സെക്രട്ടറിമാരായ ശിവൻ കുട്ടി, ജസ്റ്റിൻ ജെയിംസ്, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ,…
Read Moreസംസ്ഥാന സർക്കാർ ഉടൻ വീഴും; കെ.എസ്.ഈശ്വരപ്പ
ബെംഗളൂരു : വർഷങ്ങൾ, മാസങ്ങൾ എന്നിവയെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, സംസ്ഥാന സർക്കാർ ഉടൻ വീഴും. സർക്കാരിന്റെ പതനത്തിനുള്ള അംഗീകാരം നേരത്തെ ആരംഭിച്ചതായി മൈസൂരിൽ മന്ത്രി കെ.എസ്.ഈശ്വരപ്പയുടെ പ്രവചനം. ഇന്ന് മൈസൂരിലെ ബി.ജെ.പി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ, സർക്കാർ വളരെ വേഗം താഴെ വീഴുമെന്ന് അദ്ദേഹം പറഞ്ഞു. ഏത് നിമിഷവും സർക്കാർ താഴെ വീഴാം. സർക്കാർ വീണാൽ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് പോകുക എന്നതാണ് ശരിയായ വഴി. പുതിയ സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്താൽ നല്ലതായിരിക്കുമെന്നും കെഎസ് ഈശ്വരപ്പ പറഞ്ഞു.
Read Moreസംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം, തെളിവുകൾ ഉണ്ട് ; സിദ്ധരാമയ്യ
ബെംഗളുരു: കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാല്‍ ഓപ്പറേഷൻ കമല സംസ്ഥാനത്ത് വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ താഴെയിറക്കിയ സംഘം ഇപ്പോഴത്തെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. അട്ടിമറിക്കാൻ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 50 കോടിരൂപ വീതം വാഗ്ദാനം ചെയ്തുവെന്നായിരുന്നു രവികുമാര്‍ ഗൗഡയുടെ വെളിപ്പെുടത്തല്‍. ബിജെപി നേതാവ് യെദിയൂരപ്പയുടെ അടുത്ത അനുയായി ഇതിനുവേണ്ടി ചരടുവലികള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നാല് എംഎല്‍എമാരെ സംഘം സമീപിച്ചു. ഇതിലൊരാള്‍ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തു.…
Read Moreസർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന നടക്കില്ലെന്ന് ഡികെ ശിവകുമാർ
ബെംഗളൂരു : സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ഗൂഢാലോചന നടക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ശനിയാഴ്ച ഹൈദരാബാദിലേക്ക് പോകുന്നതിന് മുമ്പ് സദാശിവനഗറിലെ വസതിക്ക് സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, മണ്ഡ്യ എംഎൽഎ രവി ഗനിഗയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു, ഗൂഢാലോചനയെക്കുറിച്ച് ഞങ്ങൾക്കറിയാം. അതിനു പിന്നിൽ വലിയ നേതാക്കളുണ്ട്. എന്നാൽ, ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreവിവാദം ചൂടുപിടിച്ചതോടെ റിയാലിറ്റി ഷോയിൽ നിന്നും കോൺഗ്രസ് എംഎൽഎ പിന്മാറി
ബെംഗളുരു: കോൺഗ്രസ് എംഎൽഎ പ്രദീപ് ഈശ്വർ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പിന്മാറി. എംഎൽഎ യുടെ റിയാലിറ്റി ഷോ പ്രവേശനം വിവാദമായതോടെയാണ് പിന്മാറിയത്. 100 ദിവസം എംഎൽഎ പൊതു ജീവിതത്തിൽ നിന്നും അകന്നു നിൽക്കുന്നതിനെതിരെ സന്നദ്ധ സംഘടനകൾ പരാതി നൽകിയിരുന്നു. എന്നാൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ വെറും 3 മണിക്കൂർ മാത്രമാണ് ഷോയിൽ ചിലവഴിച്ചതെന്ന് എംഎൽഎ പറഞ്ഞു.
Read Moreമുന്‍ ബി.ജെ.പി എം.എല്‍.എ പൂര്‍ണിമ ശ്രീനിവാസ് കോൺഗ്രസിലേക്ക്
ബെംഗളൂരു: സംസ്ഥാനത്തെ മുന്‍ ബി.ജെ.പി എം.എല്‍.എ പൂര്‍ണിമ ശ്രീനിവാസ് പാര്‍ട്ടി വിടുന്നതായി റിപ്പോർട്ട്. ഒക്ടോബര്‍ 20ന് പൂര്‍ണിമ കോണ്‍ഗ്രസില്‍ ചേരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അറിയിച്ചു. 2018 മുതൽ 2023 വരെ ചിത്രദുർഗയിലെ ഹിരിയൂർ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു പൂര്‍ണിമ. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൂർണിമ കോൺഗ്രസിൽ ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ബി.ജെ.പിയില്‍ തുടരുകയും ഹിരിയൂർ നിയമസഭാ സീറ്റിൽ മത്സരിക്കുകയും ഇപ്പോൾ സിദ്ധരാമയ്യ മന്ത്രിസഭയിലെ ആസൂത്രണ മന്ത്രിയായ കോൺഗ്രസ് സ്ഥാനാര്‍ഥിയായ ഡി.സുധാകറിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.…
Read Moreലോക്സഭ തെരെഞ്ഞെടുപ്പോടെ കോൺഗ്രസ് സർക്കാർ നിലംപൊത്തും ; ഈശ്വരപ്പ
ബെംഗളൂരു: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരുമെന്ന് ബിജെപി. മുതിര്‍ന്ന പാര്‍ട്ടി നേതാവും മുൻ മന്ത്രിയുമായ കെ ഈശ്വരപ്പയാണ് ഇത്തരമൊരു അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ താനുമായി സമ്പര്‍ക്കത്തിലുണ്ടെന്ന സന്തോഷിന്റെ അവകാശവാദം നിസ്സാരമായി കാണേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ശിവമോഗയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.
Read Moreജെ.ഡി.എസ്.നേതാവ് അയനൂർ മഞ്ജുനാഥ് കോൺഗ്രസിൽ
ബെംഗളൂരു : ജെ.ഡി.എസ്. നേതാവും മുൻ എം.എൽ.സിയുമായ അയനൂർ മഞ്ജുനാഥ് ചേർന്നു. ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട മഞ്ജുനാഥിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശിവമോഗ മണ്ഡലത്തിൽ മത്സരിപ്പിക്കുമെന്ന് സൂചന. മഞ്ജുനാഥിനൊപ്പം ശിവമോഗയിലെ അദ്ദേഹത്തിന്റെ അനുയായികളും ഒരുമിച്ച് ചേർന്നിട്ടുണ്ട്. കെ.പി.സി.സി. പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ശിക്കാരിപുരയിൽ സ്വതന്ത്രനായി മത്സരിച്ച നാഗരാജ് ഗൗഡയും കോൺഗ്രസിൽ തിരിച്ചെത്തി. ബി.ജെ.പി. എം.എൽ.സിയായിരുന്ന അയനൂർ മഞ്ജുനാഥ് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജെ.ഡി.എസിലെത്തിയത്. ഏപ്രിൽ 19-നാണ് ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വവും എം.എൽ.സി. സ്ഥാനവും രാജിവെച്ചത്. തുടർന്ന്…
Read More