ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം ആർക്ക് മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന തന്ത്രപ്രധാനമായ വിഷയം ചർച്ച ചെയ്യാൻ ഇന്ന് വൈകുന്നേരം എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഷാംഗ്രില ഹോട്ടലിൽ വൈകുന്നേരം 6 മണിക്ക് ആണ് യോഗം നടക്കുക. കർണാടക അധ്യക്ഷൻ ഡി.കെ ശിവകുമാർ വിളിച്ച് ചേർത്ത യോഗത്തിൽ ഡി.കെ ക്യാമ്പ് ഒരു തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. ജനറൽ സെക്രട്ടറിമാരായ സുശീൽ കുമാർ ഷിൻഡെ, ദീപക് ബാബരിയ, ജിതേന്ദ്ര സിംഗ് അൽവാർ എന്നിവരെ കർണാടക സി.എൽ.പി യോഗത്തിന്റെ നിരീക്ഷകരായി നിയമിച്ചിട്ടുണ്ട്. ഡി.കെ.ശിവകുമാറും മുൻ മുഖ്യമന്ത്രിയും…
Read MoreTag: cm
രാജി സമർപ്പിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജി സമർപ്പിച്ചു. തെരഞ്ഞെടുപ്പിൽ സംഭവിച്ചതെന്താണെന്ന് പരിശോധിക്കുമെന്നും ബൊമ്മെ ആവർത്തിച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ബൊമ്മെ ആവർത്തിക്കുകയായിരുന്നു. കർണാടകത്തിലെ ജനവിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.
Read Moreസംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ആര്? പ്രവചനവുമായി നായ!!
ബെംഗളൂരു: സംസ്ഥാനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ആരായിരിയ്ക്കും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സംസ്ഥാനത്തെ മൂന്ന് പ്രമുഖ പാർട്ടികളും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ ഇതിനോടകം വോട്ടർമാർക്ക് മുന്നിൽ എത്തിച്ചു കഴിഞ്ഞു. ബിജെപി ലിംഗായത്ത് നേതാവ് ബസവരാജ് ബൊമ്മെയെ അടുത്ത് മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നു. കോൺഗ്രസ് ഡി.കെ. ശിവകുമാറിന് പിന്നിൽ അണിനിരക്കുമ്പോൾ ജെഡിഎസ് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെയാണ് മുഖ്യമന്ത്രിയായി ചൂണ്ടിക്കാട്ടുന്നത്. കർണാടകയിൽ നിലവിൽ തൂക്കുമന്ത്രിസഭയ്ക്ക് ആണ് രാഷ്ട്രീയ നിരീക്ഷകർ സാധ്യത പ്രവചിക്കുന്നത്. ഈ അവസരത്തിൽ ആരായിരിയ്ക്കും സംസ്ഥാനത്തെ അടുത്ത…
Read Moreമുഖ്യമന്ത്രിയായാൽ അമുൽ പാൽ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടും ; സിദ്ധരാമയ്യ
ബെംഗളൂരു:മുഖ്യമന്ത്രിയായാല്‍ അമുല്‍ പാല്‍ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുമെന്ന് സിദ്ധരാമയ്യ. ഗുജറാത്ത് ആസ്ഥാനമായുള്ള ക്ഷീര സഹകരണ സ്ഥാപനമായ അമുലും കര്‍ണാടക ആസ്ഥാനമായുള്ള നന്ദിനിയും തമ്മിലുള്ള ലയനം ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അമുല്‍ അതിന്റെ നിലവിലെ ഉപഭോക്തൃ അടിത്തറയില്‍ ഉറച്ചുനില്‍ക്കണം. അമുല്‍ കര്‍ണാടകയില്‍ കടന്ന് വന്ന് പ്രാദേശിക കര്‍ഷകരോട് അനീതി കാണിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അമുലിന്റെ പ്രവേശനത്തെ എതിര്‍ക്കും. താന്‍ മുഖ്യമന്ത്രിയായാല്‍ അമുല്‍ പാല്‍ വാങ്ങരുതെന്ന് താന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ടിപ്പു ജയന്തി അധികാരത്തിലെത്തിയ ശേഷം…
Read Moreമുഖ്യമന്ത്രി കുടുംബത്തോടൊപ്പം മൂകാംബികയിൽ
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ചില ബിജെപി നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ടായ പിണക്കങ്ങള്‍ ഉടന്‍ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ ഉള്‍പെടെ ദര്‍ശനത്തിനുള്ള യാത്രക്കിടെ മംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകമാന്‍ഡും സംസ്ഥാന നേതാക്കളും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീവ്ര ശ്രമത്തിലാണ്. കോണ്‍ഗ്രസിന്റെ അടുത്ത സ്ഥാനാര്‍ഥി പട്ടികയില്‍ അതിശയിപ്പിക്കുന്ന പേരുണ്ടാവും എന്ന കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാറിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രി ഇങ്ങിനെ പ്രതികരിച്ചു: ‘അവര്‍ക്ക് 60-65മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളേയില്ല. 165 സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ വരില്ല.
Read Moreമുഖ്യമന്ത്രി സഞ്ചരിച്ച ഹെലിപാഡിന് സമീപം തീ പിടിത്തം
ബെംഗളുരു:മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സഞ്ചരിച്ച ഹെലിപാഡിന് സമീപം തീ പിടിത്തം. ഉഡുപ്പിയിലെ ഹെലിപാഡിന് സമീപം ചെറിയ തീപിടുത്തമാണെന്ന് പോലീസ് അറിയിച്ചു. മുഖ്യമന്ത്രി ബൊമ്മെ ഹെലികോപ്റ്റർ ഇറങ്ങിയ ഉടുപ്പിയിലെ താൽക്കാലിക തുറന്ന മൈതാനത്താണ് സംഭവം. സംഭവത്തിന് ശേഷം മുഖ്യമന്ത്രി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. റോട്ടറുകളുടെ മർദ്ദം മൂലമാണ് പുക വന്നതെന്നും തുടർന്ന് ഹെലികോപ്റ്റർ ലാൻഡ് ചെയ്ത സ്ഥലത്ത് നിന്ന് 300 മീറ്റർ ചുറ്റളവിൽ തീ പടർന്നുവെന്നും പോലീസ് പറഞ്ഞു. തീപിടിത്തം നിസ്സാരമാണെന്നും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreമുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്, ഡി.കെ ശിവകുമാറുമായി പ്രശ്നങ്ങൾ ഇല്ല ; സിദ്ധരാമയ്യ
ബെംഗളൂരു: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ് താനെന്ന് തുറന്നുപറഞ്ഞ് സിദ്ധരാമയ്യ. പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനും സമാനമായ ആഗ്രഹങ്ങളുണ്ട്. എന്നാല്‍ അദ്ദേഹവുമായി അതിന്റെ പേരില്‍ പ്രശ്‌നങ്ങളില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. “100 ശതമാനവും ഞാന്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ്. ഡി.കെ ശിവകുമാറിനും അതിന് ആഗ്രഹമുണ്ട്. ജി. പരമേശ്വരയുടെ കാര്യം എനിക്കറിയില്ല. പക്ഷേ നേരത്തെ അദ്ദേഹവും മുഖ്യമന്ത്രി പദത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതില്‍ ഒരു തെറ്റുമില്ല”-സിദ്ധരാമയ്യ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ബി.ജെ.പി…
Read Moreനഗരത്തിൽ രക്തസാക്ഷികൾക്കായി സ്മാരകം ഉയരും; മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് നിന്നുള്ള രക്തസാക്ഷികളുടെ സ്മരണയ്ക്കായി സംസ്ഥാന സർക്കാർ ബെംഗളൂരുവിലെ ഒരു പ്രധാന സ്ഥലത്ത് സ്മാരകം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. ശനിയാഴ്ച മംഗളൂരുവിലെ ബാവുഗുഡ്ഡയിലെ ടാഗോർ പാർക്കിൽ സ്വാതന്ത്ര്യ സമര സേനാനി കെടമ്പാടി രാമയ്യ ഗൗഡയുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം കരാവാലി ഉത്സവ ഗ്രൗണ്ടിൽ നടന്ന ഔപചാരിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെദമ്പാടി രാമയ്യ ഗൗഡ, നരഗുണ്ട ബാബാസാഹെബ്, മഹാദേവ, യുവ രക്തസാക്ഷി നാരായണ തുടങ്ങിയവരുടെയും കർണാടകയിൽ നിന്നുള്ള മറ്റ് അറിയപ്പെടാത്ത യോദ്ധാക്കളുടെയും പേരുകൾ സ്മാരകത്തിൽ ആലേഖനം ചെയ്യുമെന്നും…
Read Moreമുഖ്യമന്ത്രിയുടെ ചിത്രം വച്ചുള്ള ക്യു ആർ കോഡ് പ്രചരണം
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ ‘PayCM’ പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ് . ബൊമ്മെയുടെ ചിത്രത്തോടൊപ്പം ക്യൂ.ആർ. കോഡ് കൂടി ഉൾപെടുത്തിയാണ് പ്രചരണം. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബാര്‍കോഡ് പോസ്റ്ററുകള്‍ കണ്ട് ഞെട്ടാതെ ബെംഗളൂരുവിലൂടെ ഇന്ന് ആരും സഞ്ചരിച്ച് കാണില്ല. നഗരത്തില്‍ പ്രധാനകേന്ദ്രങ്ങളില്‍ എല്ലാം ഈ ബാര്‍കോഡ് പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട് . മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച പേടിഎം പരസ്യം എന്നേ ആദ്യം കാണുന്ന ആരും തെറ്റിദ്ധരിക്കൂ. സൂക്ഷിച്ച് നോക്കുന്നതോടെ സംഭവം പിടികിട്ടും. paycm ക്യാംപെയ്ന്‍. 40 ശതമാനം സര്‍ക്കാര്‍ എന്ന തലക്കെട്ടോടെയാണ് പേ സിഎം പോസ്റ്ററുകള്‍…
Read Moreസ്വാതന്ത്ര്യദിനാഘോഷത്തിന്റെ 75-ാം വാർഷിക വേളയിൽ രക്തസാക്ഷികളുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 75-ാം വാർഷിക വേളയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയും കർണാടകയിൽ നിന്ന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. തടസ്സങ്ങളൊന്നുമില്ലാതെ ജോബ് ഓർഡറുകൾ അവരുടെ വീട്ടുപടിക്കൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പതിവ് രീതികൾക്ക് വിപരീതമായി ബുള്ളറ്റ് പ്രൂഫ് ബോക്‌സ് വേണ്ടെന്ന് വെക്കുകയും അച്ചടിച്ച പ്രസംഗ കോപ്പി വായിക്കാതെ സ്വന്തം പ്രസംഗം നടത്തുകയും ചെയ്തു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ സൈനികർ തങ്ങളുടെ ജീവൻ സമർപ്പിക്കുകയും ത്യാഗം ചെയ്യുകയും ചെയ്യുന്നുവെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാനത്ത് നിന്നുള്ള ഒരു സൈനികൻ…
Read More