സാമ്പത്തിക പ്രതിസന്ധി; ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം നിർദേശിച്ച് ബൈജൂസ് 

ബെംഗളൂരു: എജ്യൂടെക് കമ്പനി ബൈജൂസ് തങ്ങളുടെ 14,000 ജീവനക്കാരോട് വർക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാൻ നിർദേശം നല്‍കി. ബെംഗളൂരുവിലെ ഹെഡ്ക്വാട്ടേഴ്സും 300 ട്യൂഷൻ സെന്ററുകളും ഒഴികെയുള്ള ഓഫീസുകള്‍ പൂട്ടാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി പല ഓഫീസുകളുടെയും കോണ്‍ട്രാക്‌ട് പുതുക്കാത്തതിനാല്‍ പല ഓഫീസുകളും നിലവിൽ അടച്ചുവരികയായിരുന്നു. മാസങ്ങളായി കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 75% ജീവനക്കാർക്ക് തടഞ്ഞുവെച്ചിരുന്ന ഫെബ്രുവരി മാസത്തെ ശമ്പളം മാർച്ച്‌ 10- നുള്ളില്‍ നല്‍കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് റിപ്പോർട്ട്‌. മാർക്കറ്റിങ് ടീമിലെ 600-ഓളം പേരെയാണ്…

Read More

ബൈജു രവീന്ദ്രനെ പുറത്താക്കാൻ പ്രധാന നിക്ഷേപകരുടെ തീരുമാനം

ബെംഗളൂരു: ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെ ബൈജൂസ് സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ വോട്ട് ചെയ്ത് പ്രധാന നിക്ഷേപകര്‍. ബൈജുവിനെ നീക്കം ചെയ്യുന്നതു ചര്‍ച്ച ചെയ്യാന്‍ ഓഹരിയുടമകള്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത അസാധാരണ പൊതുയോഗ(ഇജിഎം)ത്തിലാണ് തീരുമാനം. അറുപത് ശതമാനം നിക്ഷേപകര്‍ ഇന്നത്തെ യോഗത്തില്‍ സംബന്ധിച്ചതായും സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ നീക്കുന്നതിന് പിന്തുണ അറിയിച്ചതായുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്നത്തെ യോഗതീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് ബൈജൂ രവീന്ദ്രന്‍ പറഞ്ഞു. ചുരുക്കം ചില ഓഹരി ഉടമകള്‍മാത്രമാണ് യോഗത്തിന് എത്തിയതെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. വെര്‍ച്വല്‍ മീറ്റ് തടസപ്പെടുത്താന്‍…

Read More

ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്

ബെംഗളൂരു: ബൈജൂസ് ലേണിങ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഇഡിയാണ് അദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബൈജൂസ്. ഇതിന് പുറമേ നിരവധി കേസുകളും സ്ഥാപനത്തിനെതിരെയുണ്ട്. ഇതിനിടെയാണ് ഇഡി വകുപ്പിന്റെ നോട്ടീസ്. നിരവധി കേസുകള്‍ ഉള്ളതിനാല്‍ ബൈജു രവീന്ദ്രൻ രാജ്യം വിടാൻ സാധ്യതയുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട പശ്ചാത്തലത്തില്‍ ബൈജു രവീന്ദ്രനെ നീക്കാനായി മാർക് സക്കർബർഗ് ഉള്‍പ്പെടെയുള്ള നിക്ഷേപകർ അടുത്ത ദിവസം ജനറല്‍ ബോഡി യോഗം വിളിച്ചിട്ടുണ്ട്. ബൈജൂസിനെതിരെ 9,362.35…

Read More

ജീവനക്കാർക്ക് ശമ്പളം നല്കാൻ കഴിയുന്നില്ല; ബെംഗളൂരുവിലെ വീടുകൾ പണയം വച്ച് ബൈജൂസ് മേധാവി ബൈജു രവീന്ദ്രൻ 

ബെംഗളൂരു: ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ വീടുകൾ പനയപ്പെടുത്തി ബൈജൂസ് എജ്യുടെക് കമ്പനി മേധാവി ബൈജു രവീന്ദ്രൻ. ബെംഗളൂരുവിലെ രണ്ട് വീടുകൾ പണയം വച്ചതായാണ് റിപ്പോർട്ട്. ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ രണ്ടു വീടുകളും നിർമാണത്തിലിരിക്കുന്ന വില്ലയും ഈടു വച്ച് 1.2 കോടി ഡോളർ വായ്പയെടുത്തുവെന്ന് ബ്ലൂംബർഗ് ആണ് റിപ്പോർട്ട് ചെയ്തത്. ബൈജൂസ്, തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ 15000 ജീവനക്കാർക്ക് ശമ്പളം നൽകാനാണിത്. കമ്പനിയുടെ യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റൽ റീഡിങ് പ്ലാറ്റ്ഫോം 400 മില്യൻ ഡോളറിന്…

Read More

ബൈജൂസിൽ വീണ്ടും പിരിച്ചു വിടൽ

ബെംഗളൂരു: പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ടപിരിച്ചിവിടല്‍. കമ്പനിയുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി 1000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ഒരു ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസിലെ വായ്പക്കാരുമായി കമ്പനി നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് പുതിയ വാര്‍ത്ത. എന്നാല്‍ പിരിച്ചുവിടലിനെ കുറിച്ച്‌ ബൈജൂസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഏറ്റവും പുതിയ പിരിച്ചുവിടല്‍ കമ്പനിയുടെ ഏകദേശം 2% തൊഴിലാളികളെ ബാധിച്ചേക്കും. കഴിഞ്ഞ വര്‍ഷം ബൈജൂസ്‌ രണ്ട് തവണകളിലായി 3,000-ത്തിലധികം പേരെ പിരിച്ച്‌ വിട്ടിരുന്നു. ലാഭക്ഷമത കൈവരിക്കുന്നതിനായി കമ്പനി…

Read More

ബൈജൂസിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

ബെംഗളൂരു: ബൈജൂസ് ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിലാണ് ഇഡി സംഘം റെയ്ഡ് നടത്തിയതായി റിപ്പോർട്ട്. മൂന്ന് ഓഫീസുകളിൽ ആണ് റെയ്ഡ് നടത്തിയത്. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നതെന്നും നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തിട്ടുള്ളതായും അധികൃതർ അറിയിച്ചു.

Read More

ബൈജൂസിൽ വീണ്ടും കൂട്ട പിരിച്ചു വിടൽ

ബെംഗളൂരു: പ്രമുഖ എഡ്യൂക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ട പിരിച്ചു വിടല്‍. ആകെ 1000 ത്തോളം പേരെ പിരിച്ചു വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എഞ്ചിനിയറിംഗ് വിഭാഗത്തില്‍ നിന്നു മാത്രം 15% ത്തോളം ജീവനക്കാരെയാണ് 2 ദിവസത്തിനിടയില്‍ പിരിച്ചു വിട്ടത്. വാട്സ് ആപ് വഴിയും ഗൂഗിള്‍ മീറ്റ് വഴിയുമാണ് പിരിച്ചു വിടല്‍ വിവരം അറിയിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ടെക് ജീവനക്കാരില്‍ നിന്നും 30% ത്തോളം പേരെ ബൈജൂസ് പിരിച്ചു വിട്ടിരുന്നു. ഇത്തവണയും അതേ വിഭാഗത്തില്‍ നിന്നാണ് കൂട്ട പിരിച്ചു വിടല്‍. എന്നാല്‍…

Read More

മെസിയ്ക്ക് എത്ര നൽകി, ബൈജൂസ് രവീന്ദ്രൻ പറയുന്നു

ബെംഗളൂരു: വർദ്ധിച്ചുവരുന്ന നഷ്ടത്തെ തുടർന്ന് കമ്പനിയിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ച ശേഷം ഫുട്‌ബോൾ താരം ലയണൽ മെസ്സിയെ അംബാസിഡറാക്കിയതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് എഡ്യുടെക് കമ്പനി ബൈജൂസ് നേരിട്ടത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്‌ടെക് കമ്പനിയായ ബൈജൂസ് 5% ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതികൾ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മെസ്സിയുമായുള്ള കരാർ പ്രഖ്യാപിച്ചത്. 2019- 20 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 231.69 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് 20 മടങ്ങ് വർധിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എഡ്‌ടെക് കമ്പനിയുടെ നഷ്ടം 4,559 കോടി രൂപയായി…

Read More

ബൈജൂസിനെതിരെ ആരോപണവുമായി മുൻ ജീവനക്കാർ

ബെംഗളൂരു: എജുടെക്ക് ആപ്പായ ബൈജൂസ് തങ്ങളെ നിര്‍ബന്ധപൂര്‍വം രാജിവെപ്പിക്കുകയായിരുന്നുവെന്നും കമ്പനിയില്‍ നിന്ന് അന്യായമായാണ് പുറത്താക്കിയതെന്നും മുന്‍ ജീവനക്കാരുടെ ആരോപണം. ന്യായമായ അവകാശങ്ങളോ നഷ്ടപരിഹാരമോ നല്‍കിയില്ല. എന്തുകൊണ്ട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിക്കാനുള്ള അവസരം പോലും നല്‍കിയില്ലെന്നും മുന്‍ ജീവനക്കാരുടെ ആരോപണം. ഞങ്ങളെ റോബോട്ടുകളെ പോലെയാണ് കൈകാര്യം ചെയ്തിരുന്നത്. നിലവിലെ ജീവനക്കാര്‍ക്ക് ബൈജു രവീന്ദ്രന്റെ ക്ഷമാപണക്കത്ത് ലഭിച്ചുവെന്ന് പറയുന്നു. പക്ഷേ, പിരിച്ചുവിട്ട ജീവനക്കാരോട് മാപ്പ് പറഞ്ഞിട്ടില്ല -മുന്‍ ജീവനക്കാരന്‍ ആരോപിച്ചു. കഴിഞ്ഞ മാസമാണ് ബൈജു രവീന്ദ്രന്‍ ജീവനക്കാരോട് മാപ്പ് പറഞ്ഞ് മെയിലയച്ചത്. 2500 പേരെ പിരിച്ചു വിട്ടതില്‍…

Read More

ബൈജൂസ് അംബാസഡർ കരാർ ഒപ്പിട്ട് മെസി

തിരുവനന്തപുരം: എഡ്യുടെക്ക് കമ്പനി ബൈജൂസ്, അ‍ര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലിയോണല്‍ മെസിയുമായി കരാര്‍ ഒപ്പിട്ടു. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡര്‍ എന്ന നിലയില്‍ ഇനി മെസി പ്രവര്‍ത്തിക്കും. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്പോണ്‍സര്‍മാരാണ് നിലവില്‍ ബൈജൂസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഗോളതലത്തില്‍ തന്നെ ഏറ്റവും ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളുമായി ബൈജൂസ് കൈകോര്‍ക്കുന്നത്. ഫുട്ബോള്‍ ലോകകപ്പ് അടുത്തിരിക്കെയാണ് ബൈജൂസിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.

Read More
Click Here to Follow Us