ജീവനക്കാർക്ക് മേൽ രാജി സമ്മർദ്ദവുമായി ബൈജൂസ്

ബെംഗളൂരു: എജുക്കേഷൻ ടെക് ഭീമന്മാരായ ‘ബൈജൂസി’ന്റെ ബംഗളൂരുവിലെ ആസ്ഥാനത്ത് ജീവനക്കാർക്കുമേൽ രാജി സമ്മർദമെന്ന് കർണാടക സ്റ്റേറ്റ് ഐ.ടി-ഐ.ടി ഇതര ജീവനക്കാരുടെ യൂണിയൻ. തിരുവനന്തപുരത്തെ ഓഫീസിലെ ജീവനക്കാരെ ബംഗളൂരുവിലേക്ക് സ്ഥലം മാറ്റാൻ കമ്പനി ശ്രമിക്കുന്നതിനിടെയാണ് ബംഗളൂരുവിലെ ഓഫീസിൽ രാജി സമ്മർദം. സ്വയം രാജിവെച്ചില്ലെങ്കിൽ കമ്പനിയിൽനിന്ന് പുറത്താക്കുമെന്ന് കമ്പനി അധികൃതരുടെ ഭീഷണിയെന്ന് കെ.ടി.യു സെക്രട്ടറി സൂരജ് നിടിയങ്ക ചൂണ്ടിക്കാട്ടി. ജീവനക്കാരെ പുറത്താക്കുന്നതിലൂടെ അവരുടെ ഭാവി നശിപ്പിക്കുമെന്നാണ് ഭീഷണി. മാനേജർമാരിൽനിന്നോ സുപ്പർവൈസർമാരിൽനിന്നോ ബോർഡ് അംഗങ്ങളിൽനിന്നോ ഉള്ള സമ്മർദങ്ങളുടെ പരിണിതഫലമായി ഒരു ജീവനക്കാരൻ രാജിവെച്ചാൽ അത് നിർബന്ധിത രാജിയാണ് പരിഗണിക്കപ്പെടുക.…

Read More

ബൈജൂസ് കേരളത്തിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ ആപ്പ് ആയ ബൈജൂസ് തിങ്ക് ആന്റ് ലേണ്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു. കമ്പനിയുടെ കേരളത്തിലെ ഏക ഡെവലപ്പ്‌മെന്റ് കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തുള്ള ജീവനക്കാര്‍ക്ക് ബംഗളുരുവിലേക്ക് മാറാനുള്ള സൗകര്യം നല്‍കിയിട്ടുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു. ടെക്‌നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിംഗിലാണ് ബൈജൂസ് ഡെവലപ്പ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രാജി നല്‍കാന്‍ കമ്പനി സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം. 170 ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ ടെക്‌നോപാര്‍ക്കിലെ തൊഴിലാളി കൂട്ടായ്മയായ പ്രതിധ്വനിയുടെ പ്രതിനിധികള്‍ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ…

Read More

6 മാസത്തിനുള്ളിൽ 2500 ഓളം ജീവനക്കാരെ പിരിച്ചു വിടുമെന്ന് ബൈജൂസ്

ബെംഗളൂരു: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആറ് മാസത്തിനുള്ളിൽ 2500 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബൈജൂസ്. ഉള്ളടക്കം, മാധ്യമം സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള വകുപ്പുകളിൽ 50,000 തൊഴിലാളികളിൽ 5 ശതമാനം കമ്പനി അടുത്ത ആറ് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി വെട്ടിക്കുറയ്ക്കും. ബജറ്റ് ചെലവുകൾ നിയന്ത്രിക്കുന്നതിനും മാർക്കറ്റിംഗും പ്രവർത്തന ചെലവും ഒപ്റ്റിമൈസ് ചെയ്യുന്നതിനുമാണ് കൂട്ടം പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായി തരംതിരിക്കപ്പെട്ട ബൈജൂസിന്റെ വരുമാന നഷ്ടം 4,588 കോടി രൂപയാണ്. ബൈജൂസ് അതിന്റെ കെ10 അനുബന്ധ സ്ഥാപനങ്ങളായ മെറിറ്റ്നേഷൻ, ട്യൂട്ടർവിസ്റ്റ, സ്കോളർ, ഹാഷ്‌ലെൺ എന്നിവയെ…

Read More

ജീവനക്കാർക്ക് വിശദീകരണ കത്ത് അയച്ച് ബൈജൂസ് 

ബെംഗളൂരു∙ രാജ്യത്തെ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് 200 കോടി രൂപയുടെ വരുമാന വളർച്ച പദ്ധതിയിട്ട് കൂടുതൽ ലാഭകരമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയാണെന്ന് ബൈജൂസ് സിഐഒ ബൈജു രവീന്ദ്രൻ. 2021 സാമ്പത്തിക വർഷത്തിൽ 4564 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ബൈജു രവീന്ദ്രൻ കമ്പനി ജീവനക്കാർക്ക് അയച്ച കത്തിൽ ആണ് ഈ കാര്യം പ്രതിപാദിച്ചിട്ടുള്ളത്. കഴിഞ്ഞ 5 മാസങ്ങളിൽ ഓരോന്നിലും 1000 കോടിയിലധികം രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്.  2023 സാമ്പത്തിക വർഷം മുതൽ ലാഭക്ഷമതയുള്ള സുസ്ഥിരം വളർച്ച ഉറപ്പാക്കുമെന്നും ബൈജൂസ് കത്തിൽ…

Read More

ബൈജൂസിന്റെ ഇടപാടുകളെകുറിച്ച് അന്വേഷണം വേണം ; കാർത്തി ചിദംബരം

ന്യൂഡൽഹി : ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എജ്യുടെക്‌ കമ്പനിയായ ബൈജൂസിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ സീരിയസ്‌ ഫ്രോഡ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസിലേക്ക് പാര്‍ലമെന്റ്‌ അംഗം കാര്‍ത്തി പി. ചിദംബരം കത്തയച്ചു. ഗുരുതര സാമ്പത്തിക തിരിമറി ആരോപണങ്ങള്‍ക്കൊപ്പം തെളിവെന്നോണം നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകളും ചിദംബരം കൈമാറിയിട്ടുണ്ട്‌. ബൈജൂസ്‌ സ്‌ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനും സുമേരു വെഞ്ച്വേഴ്‌സ്‌, വിട്രൂവിയന്‍ പാര്‍ട്‌ണേഴ്‌സ്‌, ബ്ലാക്ക്‌റോക്ക്‌ എന്നിവയും ചേര്‍ന്നു മാര്‍ച്ചില്‍ സമാഹരിച്ച 80 കോടി ഡോളറിന്റെ ഇടപാട്‌ ചിദംബരം കത്തില്‍ എടുത്തുകാട്ടുന്നു. 571 കോടി മൂല്യമുള്ള സീരീസ്‌ എഫ്‌ പ്രിഫറന്‍സ്‌…

Read More

ബൈജൂസ് ലേണിങ് ആപ്പിനെതിരെ കർണാടക ഉപഭോക്തൃ ഫോറം 

ബെംഗളൂരു: നിലവാരമില്ലാത്ത പഠന സാമഗ്രികളും ടാബ്‌ലെറ്റുകളും നൽകിയ പരാതിയിൽ പ്രമുഖ ഓൺലൈൻ പഠന ആപ്പ് ആയ ബൈജൂസിനെതിരെ കോടതി നടപടി. ഫീസായി അടച്ച 99,000 രൂപ 12 ശതമാനം പലിശസഹിതം പരാതിക്കാർക്ക് നാശനഷ്ടങ്ങൾക്കായി 25,000 രൂപയും വ്യവഹാര ചെലവിനായി 5,000 രൂപയും തിരികെ നൽകണമെന്നും ബൈജൂസിനോട് കോടതി ഉത്തരവിട്ടു. കഴിഞ്ഞ വർഷം ബൈജൂസിന്റെ പ്രതിനിധികൾ മഞ്ജു ആർ ചന്ദ്ര എന്ന യുവതിയെ സന്ദർശിച്ച് കുട്ടികൾക്കുള്ള ലേണിംഗ് ആപ്പ് ഉപയോഗിക്കാനായി ആവശ്യപ്പെട്ടു. കുട്ടികൾക്ക് 25,000 രൂപ വിലയുള്ള രണ്ട് ടാബുകൾ നൽകുമെന്നും പ്രതിനിധി പറഞ്ഞു. വരിസംഖ്യ…

Read More

സാമ്പത്തിക പ്രതിസന്ധി ; ഒലയും നെറ്റ്ഫ്ലിക്സും ബൈജൂസും തൊഴിലാളികളെ പിരിച്ചുവിടുന്നു

ന്യൂഡൽഹി : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയില്‍ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുകളിൽ നിന്നും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ 12,000 പേര്‍ക്കും ഇതേ മേഖലയിലുള്ള മറ്റ് 22,000 പേര്‍ക്കുമാണ് ജോലി നഷ്ടമായത്. ഒല, അണ്‍അക്കാഡമി, വേദാന്തു, കാര്‍24, മൊബൈല്‍ പ്രീമിയര്‍ ലീഗ്, ബ്ലിങ്കറ്റ്, ബൈജൂസ്, ലിഡോ ലേണിങ്, എംഫിന്‍, ട്രില്‍, ഫാര്‍ഐ, ഫുര്‍ലെന്‍കോ എന്നീ കമ്പനികളാണ് സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് തൊഴിലാളികളെ പിരിച്ചു വിട്ടത്. രാജ്യാന്തര കമ്പനികളായ നെറ്റ്ഫ്ളിക്‌സ് ,സാമ്പത്തിക സേവനദാതാക്കളായ റോബിന്‍ഹുഡ്, ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളായ ജെമനി, കോയിന്‍ ബെയ്ന്‍, ക്രിപ്‌റ്റോ എക്‌സചെയ്ഞ്ച്,ബൈയിറ്റ്…

Read More

ബൈജൂസിന്റെ മൂല്യം 22 ബില്ല്യൺ ഡോളർ കടന്നു

ബെംഗളൂരു: ബെംഗളൂരു നഗരം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ബൈജൂസ് കമ്പനിയുടെ മൂല്യം 18 ബില്യണ്‍ ഡോളറില്‍ നിന്നും ഏകദേശം 22 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. കമ്പനിയില്‍ 400 മില്യണ്‍ ഡോളറിന്റെ വ്യക്‌തിഗത നിക്ഷേപം നടത്തിയ ബൈജു രവീന്ദ്രന്റെ ഓഹരി 22 ശതമാനത്തില്‍ 25 ശതമാനമായി ഉയര്‍ന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. എഡു ടെക് രംഗത്തെ കുതിപ്പിനൊപ്പം ഈ മേഖലയിലെ സംരംഭങ്ങളിലേക്കും പുതിയ ചുവടുവെപ്പുകയാണ് ബൈജൂസ് . കോവിഡ് കാലം വിദ്യാഭ്യാസ മേഖലയ്ക്ക് നല്ലൊരു ആഘാതം ഉണ്ടാക്കിയെങ്കിലും ബൈജൂസിന്റെ ഈ കാലയളവിലെ നേട്ടം വളരെ വലുതായിരുന്നുവെന്ന്…

Read More
Click Here to Follow Us