ബൈജൂസിന്റെ ഇടപാടുകളെകുറിച്ച് അന്വേഷണം വേണം ; കാർത്തി ചിദംബരം

ന്യൂഡൽഹി : ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എജ്യുടെക്‌ കമ്പനിയായ ബൈജൂസിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ സീരിയസ്‌ ഫ്രോഡ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസിലേക്ക് പാര്‍ലമെന്റ്‌ അംഗം കാര്‍ത്തി പി. ചിദംബരം കത്തയച്ചു. ഗുരുതര സാമ്പത്തിക തിരിമറി ആരോപണങ്ങള്‍ക്കൊപ്പം തെളിവെന്നോണം നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകളും ചിദംബരം കൈമാറിയിട്ടുണ്ട്‌. ബൈജൂസ്‌ സ്‌ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനും സുമേരു വെഞ്ച്വേഴ്‌സ്‌, വിട്രൂവിയന്‍ പാര്‍ട്‌ണേഴ്‌സ്‌, ബ്ലാക്ക്‌റോക്ക്‌ എന്നിവയും ചേര്‍ന്നു മാര്‍ച്ചില്‍ സമാഹരിച്ച 80 കോടി ഡോളറിന്റെ ഇടപാട്‌ ചിദംബരം കത്തില്‍ എടുത്തുകാട്ടുന്നു. 571 കോടി മൂല്യമുള്ള സീരീസ്‌ എഫ്‌ പ്രിഫറന്‍സ്‌…

Read More