നിർത്തിയിട്ട ബോട്ടിന് തീപിടിച്ചു

കൊച്ചി:താന്തോണിത്തുരുത്തില്‍ നിര്‍ത്തിയിട്ടിരുന്ന യാത്രാബോട്ടിന് തീപിടിച്ചു. വിനോദസഞ്ചാരത്തിനുപയോഗിക്കുന്ന ബോട്ടിനാണ് തീപിടിച്ചത്. വടുതലയില്‍ താമസിക്കുന്ന ഡെന്നീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐലന്‍റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീപിടിച്ചത്. ഈ സമയം ബോട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വൻ അപകടമാണ് ഒഴിവായത്.നാട്ടുകാര്‍ക്കുപുറമെ സംഭവസ്ഥലത്തെത്തിയ മുളവുകാട് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീയണച്ചത്. മുളവുകാട് പോലീസ് സംഭവത്തെ സംബന്ധിച്ച്‌ അന്വേഷണം തുടങ്ങി. അതേസമയം, തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ബോട്ടുടമ ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Read More

മരണം 21 ആയി, സംസ്ഥാനത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം

താനൂർ: ബോട്ടപകടമുണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു. നാളെ നടത്താനുള്ള സംസ്ഥാനത്തെ എല്ലാ പരിപാടികളും റദ്ദാക്കി. താലൂക്ക് തല അദാലത്തുകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചു. താനൂര്‍ തൂവല്‍ത്തീരത്തുണ്ടായ ബോട്ടപകടത്തില്‍ മരണം 21 ആയി. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. രക്ഷപ്പെടുത്തിയവരില്‍ പലരുടെയും നില ഗുരുതരമാണ്. വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. വിനോദയാത്രാ ബോട്ട് മുങ്ങുകയായിരുന്നു. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തലകീഴായി മറിഞ്ഞ് പൂര്‍ണമായും മുങ്ങിയ ബോട്ട് കരയ്‌ക്കെത്തിച്ചു. വെളിച്ചമില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാവുകയാണ്. ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Read More

മീൻപിടിക്കാൻ പോയ ബോട്ട് നടുക്കടലിൽ മുങ്ങി

ബെംഗളൂരു: മംഗളൂരു തീരത്തു നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ മീന്‍പിടിത്ത ബോട്ട്‌ മുങ്ങി. ബോട്ടിലുണ്ടായിരുന്ന പത്ത് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മംഗളൂരു ഉര്‍വയിലെ കൃഷ്ണകുമാറിന്റെ ‘ജയ്‌ ശ്രീറാം’  എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇന്നലെ പകല്‍ പതിനൊന്നോടെയാണ്‌ സംഭവം. യന്ത്രത്തകരാര്‍ കാരണം അപകടത്തില്‍പ്പെട്ട ബോട്ട്‌ വലിയ തിരകളില്‍പ്പെട്ട്‌ വെള്ളം കയറുകയായിരുന്നു. സമീപത്ത്  മറ്റൊരു ബോട്ടിലുണ്ടായിരുന്നവരാണ് തൊഴിലാളികളെ രക്ഷിച്ചത്‌. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മീൻ പിടിക്കാനായി കടലില്‍ പോകരുതെന്ന് ജില്ലാ ഭരണസംവിധാനം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read More

മുഖ്യാഥിതിയായി സച്ചിൻ തെൻഡുൽക്കർ; നെഹ്റു ട്രോഫി വള്ളംകളി നവംബര്‍ 10 ന്

ആലപ്പുഴ: പ്രളയകെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 10 ന് നടത്തും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയായിരിക്കും മുഖ്യാതിഥിയാവുകയെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ഈ തീരുമാനം ടൂറിസം മേഖലയ്ക്ക് ഉണർവ് പകരുന്നതിനോടൊപ്പം കുട്ടനാട് സുരക്ഷിതമാണെന്നുള്ള സന്ദേശം ലോകത്തിനു നൽകുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തവണ ആർഭാടങ്ങളെല്ലാം ചുരുക്കിയാണ് വള്ളംകളി നടത്തുന്നത് . കുട്ടനാടിന്റെയും അതുപോലെ ടൂറിസം മേഖലയുടേയും പുനരുജ്ജീവനം എന്ന ലക്ഷ്യവും കൂടി മുന്നിൽ കണ്ടാണ് വള്ളംകളി നടത്തുന്നത്.

Read More
Click Here to Follow Us