ജീവനക്കാരുടെ കുറവ്: ബിഎംടിസി ബസ് പ്രവർത്തനങ്ങളെ ബാധിക്കുന്നു

ബെംഗളൂരു: കോവിഡ് മഹാമാരിയ്ക്ക് ശേഷം ബസുകളുടെയും റൂട്ടുകളുടെയും എണ്ണം വർധിപ്പിക്കാൻ സംഘടന ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവ് ബിഎംടിസിയിൽ വലിയ പ്രശ്‌നമായി മാറുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ഓപ്പറേഷൻ വിഭാഗത്തിൽ ആകെ 24,309 ജീവനക്കാരാണ് വിവിധ ഷിഫ്റ്റുകളിലായി 5,600 ബസുകൾ സർവീസ് നടത്തുന്നത്. ആ ബസുകൾ പ്രതിദിനം 10 ലക്ഷം കിലോമീറ്ററിലധികമാണ് ഓടുന്നതും. എന്നാൽ, കഴിഞ്ഞ ആറുമാസമായി ശമ്പളവും മറ്റും വൈകുന്നത് മൂലം കൂടുതൽ ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായി. മൂവായിരത്തോളം ഡ്രൈവർ കം കണ്ടക്ടർമാരുടെ കുറവാണ് ബസ്സുകളിൽ നിലവിൽ…

Read More

12 മീറ്റർ ഇ-ബസ് സർവീസ് ആരംഭിക്കാൻ സമയപരിധി നിശ്ചയിച്ച് ബിഎംടിസി 

ബെംഗളൂരു: മൂന്ന് ഡിപ്പോകളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്ന 300 വലിയ (12 മീറ്റർ) ഇ-ബസുകളിൽ കുറഞ്ഞത് 50 എണ്ണം വിന്യസിക്കുന്നതിനുള്ള സമയപരിധി ജൂലൈയായി BMTC നിശ്ചയിച്ചു. നവംബറിൽ അശോക് ലെയ്‌ലാൻഡ് അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റി ലിമിറ്റഡിന് 300 നോൺ എസി ബസുകൾ വിതരണം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള കരാർ ഇതിനോടകം ബസ് കോർപ്പറേഷൻ നൽകി കഴിഞ്ഞു. ഈ ആഴ്ച ആദ്യം ഇ-ബസിന്റെ പ്രോട്ടോടൈപ്പ് ‘അസ്ട്ര’ ലഭിച്ചതായും അധികൃതർ പറഞ്ഞു. വാഹനത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കുകയും മാറ്റങ്ങൾ ആവശ്യമാണോ എന്ന് നോക്കുകയും ചെയ്യും. അടുത്ത…

Read More

ബിഎംടിസി സ്കൂൾ ബസ് പാസ് കാലാവധി നീട്ടി

ബെംഗളൂരു: 2021-22 വർഷത്തേക്ക് നൽകിയ പ്രൈമറി, ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബസ് പാസിന്റെ (സ്മാർട്ട് കാർഡ്) സാധുത ബിഎംടിസി ജൂൺ 30 വരെ നീട്ടി. ജൂൺ 30 വരെ നിലവിലെ ഫീസ് രസീതും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ വസതിയിൽ നിന്ന് സ്‌കൂളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു.

Read More

ട്രെയിൻ കയറാൻ ഇനി ബസിൽ എത്താം

ബെംഗളൂരു: ബയ്യപ്പനഹള്ളി വിശേശ്വരായ റെയിൽവേ ടെർമിനൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഫീഡർ ബസ് സർവീസ് ഓടിക്കാൻ ഒരുങ്ങി ബിഎംടിസി. ബയ്യപ്പനഹള്ളി വിശേശ്വരായ റെയിൽവേ ടെർമിനൽ 6ന് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഇവിടെ നിന്ന് ബാനസവാടി, കെആർ പുരം, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ആദ്യഘട്ടത്തിൽ ഫീഡർ സർവീസുകൾ ആരംഭിക്കുക. നിലവിൽ ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നു 3 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പുതിയ ടെർമിനലിലേക്കു പൊതുഗതാഗത യാത്രാമാർഗങ്ങളില്ല. ടെർമിനലിന്റെ നിർമാണം കഴിഞ്ഞ വർഷം പൂർത്തിയായിരുന്നെങ്കിലും ഇവിടേക്കുള്ള റോഡിന്റെ നിർമാണം ദിവസങ്ങൾക്ക് മുൻപാണ്…

Read More

കൂടുതൽ ബസുകളിലേക്ക് ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം വ്യാപിപ്പിച്ച് ബിഎംടിസി

ബെംഗളൂരു: കൂടുതൽ നോൺ എസി ബസുകളിലേക്ക് ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം വ്യാപിപ്പിച്ച് ബിഎംടിസി. ക്യുആർ കോഡ് മുഖേന ടിക്കറ്റ് തുക അടയ്ക്കുന്നതിന്റെ സന്ദേശം കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക്സ് ടിക്കറ്റ് യന്ത്രത്തിൽ (ഇടിഎം) എത്തും. തുടർന്ന് യാത്രക്കാരന് ടിക്കറ്റ് നൽകും. ഇതിൽ യുപിഐ പേമെന്റ് എന്ന് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യും. ആദ്യം എസി ബസുകളിൽ ആരംഭിച്ച ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 6 മാസങ്ങൾക്ക് മുൻപാണ് ക്യുആർ കോഡ് ടിക്കറ്റ് ബിഎംടിസി…

Read More

ട്രാഫിക് സിഗ്നലുകളിൽ എൻജിൻ ഓഫ് ചെയ്യരുത്; ഡ്രൈവർമാർക്ക് നിർദേശവുമായി ബിഎംടിസി

ബെംഗളൂരു : ട്രാഫിക് സിഗ്നലുകളിൽ എഞ്ചിൻ ഓഫ് ചെയ്യരുതെന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തങ്ങളുടെ എല്ലാ മിഡി ബസ് ഡ്രൈവർമാരോടും നിർദ്ദേശിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബെംഗളൂരുവിൽ അശോക് ലെയ്‌ലാൻഡ് മിഡി ബസുകൾക്ക് തീപിടിച്ച മൂന്ന് സംഭവങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ എഞ്ചിൻ ഭാഗത്ത് നിന്നാണ് തീപിടുത്തമുണ്ടായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർദ്ദേശം. “വൈദ്യുത ഷോക്ക് സർക്യൂട്ട് ഒഴിവാക്കാൻ എല്ലാ ട്രാഫിക് സിഗ്നലുകളിലും എഞ്ചിൻ സ്വിച്ച് ഓഫ് ചെയ്യരുതെന്നും പുനരാരംഭിക്കരുതെന്നും ഞങ്ങൾ ഡ്രൈവർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഡീസൽ ലാഭിക്കാനായി എൻജിൻ ഓഫ് ചെയ്തിരുന്നു. ഇപ്പോൾ,…

Read More

‘ബെംഗളൂരു ദർശിനി’ പാക്കേജ് അവതരിപ്പിച്ച് ബിഎംടിസി

-bmtc-BUS

ബെംഗളൂരു: ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ പങ്കെടുക്കാൻ ബെംഗളൂരു നഗരം സന്ദർശിക്കുന്ന കായിക താരങ്ങളുടെ പ്രയോജനത്തിനായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ‘സ്പെഷ്യൽ ബെംഗളൂരു ദർശിനി’ സേവനങ്ങൾ അവതരിപ്പിച്ചു. ഏപ്രിൽ 24 മുതൽ മെയ് 3 വരെ നഗരത്തിലെ വിവിധ വേദികളിലായാണ് കായികമേള സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആദ്യ പാക്കേജിൽ ഇസ്‌കോൺ ക്ഷേത്രം, വിധാന സൗധ, ഗവിഗംഗാധരേശ്വര ക്ഷേത്രം, ദൊഡ്ഡ ഗണപതി ക്ഷേത്രം, ടിപ്പു പാലസ്, സർക്കാർ മ്യൂസിയം, ലാൽബാഗ്, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, കസ്തൂർബ റോഡിലെ…

Read More

ടിക്കറ്റെടുക്കാത്ത യാത്രക്കാർ സൂക്ഷിക്കുക; ഭീമമായ പിഴ ഈടാക്കി ബിഎംടിസി

ബെംഗളൂരു: ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്നും പിഴ ഈടാക്കി  ബിഎംടിസി. മാർച്ചിൽ 3,785 യാത്രക്കാരിൽ നിന്ന് 6.12 ലക്ഷം രൂപയാണ് ബിഎംടിസിയിലെ ചെക്കിംഗ് സ്റ്റാഫ് പിഴയായി ഈടാക്കിയത്. കൂടാതെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഡ്യൂട്ടി വീഴ്ചയുടെ പേരിൽ കണ്ടക്ടർമാർക്കെതിരെ 1,963 കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. 236 ഓളം പുരുഷ യാത്രക്കാർക്കാൻ പിഴ ചുമത്തിപെട്ടത് കൂടാതെ സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റിൽ യാത്ര ചെയ്തതിന് പുരുഷന്മാരിൽ നിന്നും 23,600 രൂപ പിഴയീടാക്കിയതായും കോർപ്പറേഷൻ അറിയിച്ചു.

Read More

ബിഎംടിസി ഇനി ടുമോക് ആപ്പിലൂടെ

ബെംഗളൂരു: ബിഎംടിസി ടിക്കറ്റുകളും പാസുകളും ഇനി ഓൺലൈൻ ആയി ലഭിക്കും, ടുമോക് ആപ്പിലൂടെ. പൊതുഗതാഗത മേഖലയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടുമോക് ആപ്പ് പുറത്തിറക്കിയത്. എസി, നോൺ എസി ബസുകളിലും ഈ സൗകര്യം ലഭ്യമാവും. പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകൾ ആപ്പിൽ ലഭ്യമാണ്. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയം കാണുകയാണെങ്കിൽ അവസാന മൈൽ കണക്ടിവിറ്റി ബുക്ക്‌ ചെയ്യാനുള്ള സൗകര്യവും ആപ്പിൽ ഒരുക്കും. ബിഎംടിസി യിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് ടുമോക് ലൂടെ ശ്രമിക്കുന്നത്. പാസ്സ് എടുക്കുന്നതിനായി പേരും മൊബൈൽ നമ്പറും നൽകുന്നതിനോടൊപ്പം സെൽഫി…

Read More

കെഎസ്ആർടിസി, ബിഎംടിസി ബസുകളിൽ എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര

ബെംഗളൂരു : മാർച്ച് 28 മുതൽ ഏപ്രിൽ 11 വരെ എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി യും ബിഎംടിസി യും സൗജന്യ യാത്ര പ്രഖ്യാപിച്ചു. 2021-22 ൽ നൽകിയ ഹാൾ ടിക്കറ്റ്/വിദ്യാർത്ഥി പാസ് ഹാജരാക്കിയ ശേഷം അവർക്ക് വീട്ടിൽ നിന്ന് പരീക്ഷാ കേന്ദ്രത്തിലേക്ക് സൗജന്യമായി യാത്ര ചെയ്യാം.

Read More
Click Here to Follow Us