ജീവനക്കാരുടെ കുറവ്: ബിഎംടിസി ബസ് പ്രവർത്തനങ്ങളെ ബാധിക്കുന്നു

ബെംഗളൂരു: കോവിഡ് മഹാമാരിയ്ക്ക് ശേഷം ബസുകളുടെയും റൂട്ടുകളുടെയും എണ്ണം വർധിപ്പിക്കാൻ സംഘടന ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവ് ബിഎംടിസിയിൽ വലിയ പ്രശ്‌നമായി മാറുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ഓപ്പറേഷൻ വിഭാഗത്തിൽ ആകെ 24,309 ജീവനക്കാരാണ് വിവിധ ഷിഫ്റ്റുകളിലായി 5,600 ബസുകൾ സർവീസ് നടത്തുന്നത്. ആ ബസുകൾ പ്രതിദിനം 10 ലക്ഷം കിലോമീറ്ററിലധികമാണ് ഓടുന്നതും.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

എന്നാൽ, കഴിഞ്ഞ ആറുമാസമായി ശമ്പളവും മറ്റും വൈകുന്നത് മൂലം കൂടുതൽ ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായി. മൂവായിരത്തോളം ഡ്രൈവർ കം കണ്ടക്ടർമാരുടെ കുറവാണ് ബസ്സുകളിൽ നിലവിൽ നേരിടുന്നത്. ഇതുകൊണ്ട് നൂറുകണക്കിന് യാത്രകളാണ് ദിവസവും മുടങ്ങാൻ ഇടയാക്കുന്നത്. ചില ഡിപ്പോകളിൽ, ഒരു ബദൽ ക്രമീകരണം നടത്താൻ സാധ്യതയില്ലാത്തതിനാൽ, മുഴുവൻ റൂട്ടുകളും റദ്ദാക്കപ്പെടുന്നുമുണ്ട്,

ശമ്പളം വൈകുന്നത് കാരണം പല ജീവനക്കാരും ജോലിയിൽ വരാതെ ആയെന്നും ചില ജീവനക്കാർ അവരുടെ ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ താമസിക്കാനും ബദൽ ജോലി അന്വേഷിക്കാനും തീരുമാനിച്ചതായും ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts