റൈഡർ ട്രാക്കിൽ നിന്നും തെറിച്ചു വീണ 12 വയസുകാരിക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: ആനന്ദ് നഗറിലെ താൽക്കാലിക അമ്യൂസ്‌മെന്റ് മേളയിലെ ജോയ്‌റൈഡ് ട്രാക്കിൽ നിന്ന് തെറിച്ച് വീണ് 12 വയസ്സുള്ള പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഒന്നിലധികം ഒടിവുകൾ സംഭവിച്ച പെൺകുട്ടി അപകടനില തരണം ചെയ്ത പെൺകുട്ടി നിലവിൽ ചികിത്സയിലാണ്.

ജോയ്‌റൈഡ് ഉടമകൾക്കും നടത്തിപ്പുകാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, മറ്റ് കുട്ടികളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന ‘ഫിഷ് തീം ഫെയർ’ ഇപ്പോഴും നടക്കുന്നതിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ അസ്വസ്ഥരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഞായറാഴ്ച ഡിസ്ചാർജ് ചെയ്തു. എങ്കിലും തന്റെ മകൾക്ക് ക്ലാവിക്കിൾ ബോണിനും (കോളർ ബോൺ) കൈമുട്ടിനും ഉൾപ്പെടെ ഒന്നിലധികം ഒടിവുകൾ സംഭവിച്ചിട്ടുണ്ടെന്നും അവൾ സുഖം പ്രാപിക്കാൻ ഏകദേശം മൂന്ന് മാസമെടുക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ടെന്നും കുട്ടിയുടെ ‘അമ്മ രാമപ്രിയ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
  ഇന്ധനവില വർദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് കൂട്ടി; യാത്രാച്ചെലവ് കുത്തനെ ഉയരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
[masterslider id="10"]

Related posts