37 മരണം;കര്‍ണാടകയില്‍ ഇന്ന് 1925 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരു നഗര ജില്ലയില്‍ മാത്രം 1235 കേസുകള്‍.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ്  ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്നും വര്‍ധന. ഇന്ന് 37 മരണം ആണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയത്.

16 പേര്‍ മരിച്ചത് ബെംഗളൂരു നഗര ജില്ലയില്‍ ആണ്.ബീദര്‍ 9,കലബുരഗി 2,ബെലഗാവി 2 ,തുമക്കുരു 1,ചിക്കബലാപുര 1 ,ദാവനഗരെ 2,ധാര്‍വാട് 1,ബെല്ലാരി 1,ഹാസന്‍ 1,മൈസുരു 1,എന്നിങ്ങനെയാണ് ജില്ലതിരിച്ചു ഉള്ള കണക്കുകള്‍.

ഇതോടെ ആകെ കോവിഡ് മരണം 372 ആയി.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് 1925 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് ,ഇതില്‍ 1235 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്.

ആകെ രോഗ ബാധിതരുടെ എണ്ണം 23474 ആയി,ഇന്ന് 603 പേര്‍ ആശുപത്രി വിട്ടു,ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 9847 ആയി.

13251 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

243 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്.

ജില്ല തിരിച്ചുള്ള ഇന്നത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം താഴെ വായിക്കാം.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

ഇന്നത്തെ മരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ താഴെ.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
[masterslider id="10"]

Related posts