‘ബെംഗളൂരു ദർശിനി’ പാക്കേജ് അവതരിപ്പിച്ച് ബിഎംടിസി

-bmtc-BUS

ബെംഗളൂരു: ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ പങ്കെടുക്കാൻ ബെംഗളൂരു നഗരം സന്ദർശിക്കുന്ന കായിക താരങ്ങളുടെ പ്രയോജനത്തിനായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ‘സ്പെഷ്യൽ ബെംഗളൂരു ദർശിനി’ സേവനങ്ങൾ അവതരിപ്പിച്ചു. ഏപ്രിൽ 24 മുതൽ മെയ് 3 വരെ നഗരത്തിലെ വിവിധ വേദികളിലായാണ് കായികമേള സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആദ്യ പാക്കേജിൽ ഇസ്‌കോൺ ക്ഷേത്രം, വിധാന സൗധ, ഗവിഗംഗാധരേശ്വര ക്ഷേത്രം, ദൊഡ്ഡ ഗണപതി ക്ഷേത്രം, ടിപ്പു പാലസ്, സർക്കാർ മ്യൂസിയം, ലാൽബാഗ്, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, കസ്തൂർബ റോഡിലെ…

Read More

ടിക്കറ്റെടുക്കാത്ത യാത്രക്കാർ സൂക്ഷിക്കുക; ഭീമമായ പിഴ ഈടാക്കി ബിഎംടിസി

ബെംഗളൂരു: ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്നും പിഴ ഈടാക്കി  ബിഎംടിസി. മാർച്ചിൽ 3,785 യാത്രക്കാരിൽ നിന്ന് 6.12 ലക്ഷം രൂപയാണ് ബിഎംടിസിയിലെ ചെക്കിംഗ് സ്റ്റാഫ് പിഴയായി ഈടാക്കിയത്. കൂടാതെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഡ്യൂട്ടി വീഴ്ചയുടെ പേരിൽ കണ്ടക്ടർമാർക്കെതിരെ 1,963 കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. 236 ഓളം പുരുഷ യാത്രക്കാർക്കാൻ പിഴ ചുമത്തിപെട്ടത് കൂടാതെ സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റിൽ യാത്ര ചെയ്തതിന് പുരുഷന്മാരിൽ നിന്നും 23,600 രൂപ പിഴയീടാക്കിയതായും കോർപ്പറേഷൻ അറിയിച്ചു.

Read More

ബിഎംടിസി ഇനി ടുമോക് ആപ്പിലൂടെ

ബെംഗളൂരു: ബിഎംടിസി ടിക്കറ്റുകളും പാസുകളും ഇനി ഓൺലൈൻ ആയി ലഭിക്കും, ടുമോക് ആപ്പിലൂടെ. പൊതുഗതാഗത മേഖലയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടുമോക് ആപ്പ് പുറത്തിറക്കിയത്. എസി, നോൺ എസി ബസുകളിലും ഈ സൗകര്യം ലഭ്യമാവും. പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകൾ ആപ്പിൽ ലഭ്യമാണ്. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയം കാണുകയാണെങ്കിൽ അവസാന മൈൽ കണക്ടിവിറ്റി ബുക്ക്‌ ചെയ്യാനുള്ള സൗകര്യവും ആപ്പിൽ ഒരുക്കും. ബിഎംടിസി യിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് ടുമോക് ലൂടെ ശ്രമിക്കുന്നത്. പാസ്സ് എടുക്കുന്നതിനായി പേരും മൊബൈൽ നമ്പറും നൽകുന്നതിനോടൊപ്പം സെൽഫി…

Read More

കെഎസ്ആർടിസി, ബിഎംടിസി ബസുകളിൽ എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര

ബെംഗളൂരു : മാർച്ച് 28 മുതൽ ഏപ്രിൽ 11 വരെ എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി യും ബിഎംടിസി യും സൗജന്യ യാത്ര പ്രഖ്യാപിച്ചു. 2021-22 ൽ നൽകിയ ഹാൾ ടിക്കറ്റ്/വിദ്യാർത്ഥി പാസ് ഹാജരാക്കിയ ശേഷം അവർക്ക് വീട്ടിൽ നിന്ന് പരീക്ഷാ കേന്ദ്രത്തിലേക്ക് സൗജന്യമായി യാത്ര ചെയ്യാം.

Read More

ബിഎംടിസി ബസ് ബുക്ക് ചെയ്യാൻ ഇനി മൊബൈൽ ആപ്പ്

ബെംഗളൂരു: ബിഎംടിസി ബസുകളിലെ പാസുകൾ വരും ദിവസങ്ങളിൽ ഇനി മൊബൈൽ ആപ്പിലൂടെ ബുക്ക്‌ ചെയ്യാൻ സാധിക്കും.ബസ് പാസുകൾ ആപ്പ് വഴി ആക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ നഗരത്തിലെ തന്നെ മികച്ച സ്റ്റാർട്ടപ്പുമായി കൈകോർതിരിക്കുകയാണ്. നോൺ എസി ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാർക്കും ഈ ആപ്പ് വഴി പാസ്സ് ലഭ്യമാകുമെന്ന് ബിഎംടിസി അറിയിച്ചു. Tummoc ആപ്പ് വഴിയാണ് യാത്രക്കാർക്ക് ഈ സൗകര്യം ലഭ്യമായി തുടങ്ങുക. ആപ്പ് എന്ന് മുതൽ പ്രവർത്തനം തുടങ്ങുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Read More

ബിഎംടിസിക്ക് 1000 കോടി ബജറ്റ് വിഹിതം വേണമെന്ന് ബസ് യാത്രികര വേദികെ.

ബെംഗളൂരു: ബജറ്റിൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (ബിഎംടിസി) സംസ്ഥാന സർക്കാർ 1,000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഗതാഗത അഭിഭാഷക കൂട്ടായ്മയായ ബെംഗളൂരു ബസ് യാത്രികര വേദികെ change.org വെബ്‌സൈറ്റിൽ ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചു. കൂടാതെ ബിഎംടിസി നിരക്കുകൾ പകുതിയായി കുറയ്ക്കുക, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർമാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് സൗജന്യ ബസ് യാത്ര, നഗരത്തിനുള്ളിൽ യാത്ര ചെയ്യുന്നതിന് വിദ്യാർത്ഥികളുടെ സൗജന്യ ബസ് പാസ്, അധിക ബസ് റൂട്ടുകളോ സേവനമില്ലാത്ത പ്രദേശങ്ങളിൽ ഷെഡ്യൂളുകളോ വേണമെന്നും അവർ ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും ചെലവേറിയ സിറ്റി ബസ്…

Read More

രണ്ട് ബസ്സുകളുടെ തീപിടുത്തം; ബിഎംടിസി ആഭ്യന്തര അന്വേഷണം ഏറ്റെടുത്തു.

ബെംഗളൂരു: അടുത്തിടെയുണ്ടായ രണ്ട് ബസുകൾക്ക് തീപിടിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുകയും ബസ് നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡിനോട് ഇക്കാര്യം പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വെറും 10 ദിവസത്തിന്റെ വിത്യാസത്തിൽ നഗരത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലായി ബിഎംടിസി ബസുകൾക്ക് തീപിടിച്ച രണ്ട് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജനുവരി 21ന് ചാമരാജ്പേട്ടയിലാണ് ആദ്യ തീപിടുത്തം റിപ്പോർട്ട് ചെയ്തത്, രണ്ടാമത്തെ തീപിടുത്തം ഫെബ്രുവരി ഒന്നിന് ജയനഗറിൽ വെച്ചുമാണ് റിപ്പോർട്ട് ചെയ്തത്. രണ്ടിടത്തും ഭാഗ്യവശാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.…

Read More

കർഫ്യൂ; ബിഎംടിസിയുടെ പ്രതിദിന വരുമാനത്തിൽ 6 കോടിയുടെ നഷ്ടം.

BMTC BUSES BANGALORE

ബെംഗളൂരു∙ വാരാന്ത്യ കർഫ്യൂവിനെ തുടർന്ന് ബിഎംടിസിയുടെ സർവീസുകൾ മുടങ്ങിയതോടെ പ്രതിദിന വരുമാനത്തിൽ 6 കോടി രൂപയുടെ കുറവ്. 2 ലോക്ഡൗൺ കാലയളവുകളിലായി മാസങ്ങളോളം സർവീസ് നിലച്ചതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിഎംടിസിക്ക് കഴിഞ്ഞ 4 മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വരുമാനവും തിരിച്ചു പിടിച്ചു വരികയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വന്ന വാരാന്ത്യ കർഫ്യൂ മൂലം സർവീസ് നഷ്ടത്തിലേക് കൂപ്പുകുത്തുകയാണ്. നിലവിൽ അവശ്യസേവനങ്ങൾക്കായി 10 ശതമാനം നോൺ എസി ബസുകളും വിമാനത്താവളത്തിലേക്കുള്ള വായുവജ്ര എസി സർവീസുകളുമാണ് ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്നത്.

Read More

കണ്ടക്ടർമാരില്ലാതെ 1000 മിനി ബസുകൾ അടുത്ത വർഷം നിരത്തിലിറക്കും; ബിഎംടിസി

ബെംഗളൂരു: ഇടുങ്ങിയ റോഡുകളിലും മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും ഗതാഗത സൗകര്യം ഒരുക്കുന്നതിനായി അടുത്ത വർഷം മുതൽ 20 സീറ്റുകളുള്ള 1,000 മിനി ബസുകൾ വിന്യസിക്കാൻ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തീരുമാനിച്ചു. “ഈ മിനി ബസുകൾ നഗര പരിധിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കും.”എന്ന് തിങ്കളാഴ്ച പുതിയ ബിഎംടിസി ബിഎസ്-VI, ഇലക്ട്രിക് ബസുകളുടെ ലോഞ്ച് ചടങ്ങിൽ കർണാടക ഗതാഗത മന്ത്രി ബി ശ്രീരാമുലു പറഞ്ഞു, മിനി ബസുകളിൽ കണ്ടക്ടർമാരുണ്ടാകില്ലെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു. “ഞങ്ങൾ ഇപ്പോൾ പദ്ധതി തയ്യാറാക്കുകയാണ്. ഈ ബസുകളിൽ നിരക്ക് ഈടാക്കണോ…

Read More

മലിനീകരണമുണ്ടാക്കുന്ന 2,715 ബസ്സുകളുടെ കാര്യത്തിൽ തീരുമാനം; ബിഎംടിസിക്ക് എൻജിടി

ബെംഗളൂരു: ബിഎസ്-VI ബസുകളേക്കാൾ 10 മടങ്ങ് കൂടുതൽ മലിനീകരണം ഉണ്ടാക്കുമെന്ന് പറയപ്പെടുന്ന ഭാരത് സ്റ്റേജ്-2, III എന്നിവയിൽ പെട്ട 2,715 ബസുകൾ 2025-ഓടെ ഒഴിവാക്കി ശുദ്ധവും ഹരിതവുമായ ഇന്ധനത്തിലേക്ക് മാറാൻ ബിഎംടിസി പ്രതിജ്ഞാബദ്ധമാണ്. ദേശീയ ഹരിത ട്രൈബ്യൂണലിന് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) മാർച്ച് അവസാനത്തോടെ 1,033 ബിഎസ്-3 ബസുകൾക്ക് പകരം ബിഎസ്-VI അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 2023 മാർച്ചോടെ 550 ബിഎസ്-II ബസുകളും 2024 മാർച്ചോടെ 650 ഉം 2025 മാർച്ചോടെ 482 ബസുകളും…

Read More
Click Here to Follow Us