ബിഎംടിസി ബസ് ബുക്ക് ചെയ്യാൻ ഇനി മൊബൈൽ ആപ്പ്

ബെംഗളൂരു: ബിഎംടിസി ബസുകളിലെ പാസുകൾ വരും ദിവസങ്ങളിൽ ഇനി മൊബൈൽ ആപ്പിലൂടെ ബുക്ക്‌ ചെയ്യാൻ സാധിക്കും.ബസ് പാസുകൾ ആപ്പ് വഴി ആക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ നഗരത്തിലെ തന്നെ മികച്ച സ്റ്റാർട്ടപ്പുമായി കൈകോർതിരിക്കുകയാണ്. നോൺ എസി ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാർക്കും ഈ ആപ്പ് വഴി പാസ്സ് ലഭ്യമാകുമെന്ന് ബിഎംടിസി അറിയിച്ചു. Tummoc ആപ്പ് വഴിയാണ് യാത്രക്കാർക്ക് ഈ സൗകര്യം ലഭ്യമായി തുടങ്ങുക. ആപ്പ് എന്ന് മുതൽ പ്രവർത്തനം തുടങ്ങുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Read More
Click Here to Follow Us