ഡീസൽ ക്ഷാമം സർവിസുകളെ ബാധിക്കില്ല: ബിഎംടിസി

ബെംഗളൂരു: ഡീസൽ ക്ഷാമം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, സിറ്റി ബസ് സർവീസുകളെ ബാധിക്കില്ലെന്ന് യാത്രക്കാർക്ക് ഉറപ്പ് നൽകി ബിഎംടിസി. അതേസമയം, ഡീസൽ വില ക്രമാതീതമായി വർധിക്കുന്ന കാര്യം സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കോർപ്പറേഷൻ കൂട്ടിച്ചേർത്തു. വ്യാവസായിക (ബൾക്ക്) ആവശ്യത്തിന് വാങ്ങുന്ന വിഭാഗത്തിൽപ്പെട്ട കോർപ്പറേഷന് വിൽക്കുന്ന ഡീസൽ വില ഇന്ധന സ്റ്റേഷനുകളിൽ ഈടാക്കുന്ന ചില്ലറ വിലയേക്കാൾ 30 രൂപ കൂടുതലാണെന്ന് ബിഎംടിസി മാനേജിംഗ് ഡയറക്ടർ ജി സത്യവതി പറഞ്ഞു. ഇത് സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

Read More

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20: ബെംഗളൂരു മെട്രോയ്ക്ക് പിന്നാലെ ബിഎംടിസിയും പ്രവർത്തന സമയം നീട്ടുന്നു

ബെംഗളൂരു : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 ക്രിക്കറ്റ് മത്സരം നഗരത്തിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്നതിനാൽ ബെംഗളൂരു മെട്രോയും ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനും (ബിഎംടിസി) ഞായറാഴ്ച പ്രവർത്തന സമയം നീട്ടാൻ തീരുമാനിച്ചു. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) പ്രസ്താവന പ്രകാരം ടെർമിനലുകളിൽ നിന്നുള്ള അവസാന ട്രെയിൻ (ബൈപ്പനഹള്ളി, കെങ്കേരി, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്) തിങ്കളാഴ്ച പുലർച്ചെ 1 മണിക്ക് പുറപ്പെടും, മജസ്റ്റിക്കിലെ നാദപ്രഭു കെംപഗൗഡ സ്റ്റേഷനിൽ നിന്നുള്ള ട്രെയിനുകൾ പുലർച്ചെ 1.30 ന് പുറപ്പെടും. അതേസമയം, ബെംഗളൂരു മെട്രോ…

Read More

വിദ്യാർത്ഥികളുടെ ബസ് പാസ് കാലാവധി നീട്ടി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) സ്‌കൂൾ വിദ്യാർത്ഥികളുടെ ബസ് പാസുകളുടെ കാലാവധി ജൂൺ 30 വരെ നീട്ടി. ടിക്കറ്റ് നിരക്ക് നൽകാനോ പാസ് ഇല്ലങ്കിൽ ബസിൽ നിന്ന് ഇറങ്ങാനോ കണ്ടക്ടർമാർ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നതായി കഴിഞ്ഞ ആഴ്ചകളിൽ, സ്കൂളിൽ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾ ബിഎംടിസി ജീവനക്കാരോട് പരാതിപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ തങ്ങളുടെ ഫീസ് രസീതോ തിരിച്ചറിയൽ കാർഡോ കാണിച്ചിട്ടും കണ്ടക്ടർമാർ വിദ്യാർത്ഥികളോടെ ഈ അനീതി തുടരുന്നതായിട്ടാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. ബിഎംടിസി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പരാതി സെല്ലിൽ ഇത്തരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടക്ടർമാർ…

Read More

ഇന്ന് മുതൽ സർ എംവി ടെർമിനലിലേക്ക് ബിഎംടിസി ഫീഡർ ബസുകൾ ഓടിത്തുടങ്ങും

ബെംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) തിങ്കളാഴ്ച മുതൽ ബെംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് (എസ്‌എംവിബി) മൂന്ന് ട്രെയിനുകളുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ, അയൽ പ്രദേശങ്ങളിൽ നിന്ന് ടെർമിനലിനെ ബന്ധിപ്പിക്കുന്ന അഞ്ച് മെട്രോ ഫീഡർ സർവീസുകൾ ബിഎംടിസി നടത്തും. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) 10 ബസുകൾ വിന്യസിച്ചിട്ടുണ്ട്, ഇത് പുതിയ ടെർമിനലിനെ ചന്നസാന്ദ്ര (എംഎഫ്-1ഇ), സെൻട്രൽ സിൽക്ക് ബോർഡ് (എംഎഫ്-5), ബാനസവാടി, സുബ്ബയ്യനപാല്യ (എംഎഫ്-7എ), നാഗവാര (എംഎഫ്-7ബി) കൂടാതെ മൂന്നേകൊലാലു ക്രോസ് (MF-9) എന്നിവയുമായി ബന്ധിപ്പിക്കും. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ…

Read More

ജീവനക്കാരുടെ കുറവ്: ബിഎംടിസി ബസ് പ്രവർത്തനങ്ങളെ ബാധിക്കുന്നു

ബെംഗളൂരു: കോവിഡ് മഹാമാരിയ്ക്ക് ശേഷം ബസുകളുടെയും റൂട്ടുകളുടെയും എണ്ണം വർധിപ്പിക്കാൻ സംഘടന ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവ് ബിഎംടിസിയിൽ വലിയ പ്രശ്‌നമായി മാറുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ഓപ്പറേഷൻ വിഭാഗത്തിൽ ആകെ 24,309 ജീവനക്കാരാണ് വിവിധ ഷിഫ്റ്റുകളിലായി 5,600 ബസുകൾ സർവീസ് നടത്തുന്നത്. ആ ബസുകൾ പ്രതിദിനം 10 ലക്ഷം കിലോമീറ്ററിലധികമാണ് ഓടുന്നതും. എന്നാൽ, കഴിഞ്ഞ ആറുമാസമായി ശമ്പളവും മറ്റും വൈകുന്നത് മൂലം കൂടുതൽ ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായി. മൂവായിരത്തോളം ഡ്രൈവർ കം കണ്ടക്ടർമാരുടെ കുറവാണ് ബസ്സുകളിൽ നിലവിൽ…

Read More

12 മീറ്റർ ഇ-ബസ് സർവീസ് ആരംഭിക്കാൻ സമയപരിധി നിശ്ചയിച്ച് ബിഎംടിസി 

ബെംഗളൂരു: മൂന്ന് ഡിപ്പോകളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്ന 300 വലിയ (12 മീറ്റർ) ഇ-ബസുകളിൽ കുറഞ്ഞത് 50 എണ്ണം വിന്യസിക്കുന്നതിനുള്ള സമയപരിധി ജൂലൈയായി BMTC നിശ്ചയിച്ചു. നവംബറിൽ അശോക് ലെയ്‌ലാൻഡ് അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റി ലിമിറ്റഡിന് 300 നോൺ എസി ബസുകൾ വിതരണം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള കരാർ ഇതിനോടകം ബസ് കോർപ്പറേഷൻ നൽകി കഴിഞ്ഞു. ഈ ആഴ്ച ആദ്യം ഇ-ബസിന്റെ പ്രോട്ടോടൈപ്പ് ‘അസ്ട്ര’ ലഭിച്ചതായും അധികൃതർ പറഞ്ഞു. വാഹനത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കുകയും മാറ്റങ്ങൾ ആവശ്യമാണോ എന്ന് നോക്കുകയും ചെയ്യും. അടുത്ത…

Read More

ബിഎംടിസി സ്കൂൾ ബസ് പാസ് കാലാവധി നീട്ടി

ബെംഗളൂരു: 2021-22 വർഷത്തേക്ക് നൽകിയ പ്രൈമറി, ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബസ് പാസിന്റെ (സ്മാർട്ട് കാർഡ്) സാധുത ബിഎംടിസി ജൂൺ 30 വരെ നീട്ടി. ജൂൺ 30 വരെ നിലവിലെ ഫീസ് രസീതും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ വസതിയിൽ നിന്ന് സ്‌കൂളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു.

Read More

ട്രെയിൻ കയറാൻ ഇനി ബസിൽ എത്താം

ബെംഗളൂരു: ബയ്യപ്പനഹള്ളി വിശേശ്വരായ റെയിൽവേ ടെർമിനൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഫീഡർ ബസ് സർവീസ് ഓടിക്കാൻ ഒരുങ്ങി ബിഎംടിസി. ബയ്യപ്പനഹള്ളി വിശേശ്വരായ റെയിൽവേ ടെർമിനൽ 6ന് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഇവിടെ നിന്ന് ബാനസവാടി, കെആർ പുരം, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ആദ്യഘട്ടത്തിൽ ഫീഡർ സർവീസുകൾ ആരംഭിക്കുക. നിലവിൽ ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നു 3 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പുതിയ ടെർമിനലിലേക്കു പൊതുഗതാഗത യാത്രാമാർഗങ്ങളില്ല. ടെർമിനലിന്റെ നിർമാണം കഴിഞ്ഞ വർഷം പൂർത്തിയായിരുന്നെങ്കിലും ഇവിടേക്കുള്ള റോഡിന്റെ നിർമാണം ദിവസങ്ങൾക്ക് മുൻപാണ്…

Read More

കൂടുതൽ ബസുകളിലേക്ക് ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം വ്യാപിപ്പിച്ച് ബിഎംടിസി

ബെംഗളൂരു: കൂടുതൽ നോൺ എസി ബസുകളിലേക്ക് ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം വ്യാപിപ്പിച്ച് ബിഎംടിസി. ക്യുആർ കോഡ് മുഖേന ടിക്കറ്റ് തുക അടയ്ക്കുന്നതിന്റെ സന്ദേശം കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക്സ് ടിക്കറ്റ് യന്ത്രത്തിൽ (ഇടിഎം) എത്തും. തുടർന്ന് യാത്രക്കാരന് ടിക്കറ്റ് നൽകും. ഇതിൽ യുപിഐ പേമെന്റ് എന്ന് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യും. ആദ്യം എസി ബസുകളിൽ ആരംഭിച്ച ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 6 മാസങ്ങൾക്ക് മുൻപാണ് ക്യുആർ കോഡ് ടിക്കറ്റ് ബിഎംടിസി…

Read More

ട്രാഫിക് സിഗ്നലുകളിൽ എൻജിൻ ഓഫ് ചെയ്യരുത്; ഡ്രൈവർമാർക്ക് നിർദേശവുമായി ബിഎംടിസി

ബെംഗളൂരു : ട്രാഫിക് സിഗ്നലുകളിൽ എഞ്ചിൻ ഓഫ് ചെയ്യരുതെന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തങ്ങളുടെ എല്ലാ മിഡി ബസ് ഡ്രൈവർമാരോടും നിർദ്ദേശിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബെംഗളൂരുവിൽ അശോക് ലെയ്‌ലാൻഡ് മിഡി ബസുകൾക്ക് തീപിടിച്ച മൂന്ന് സംഭവങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ എഞ്ചിൻ ഭാഗത്ത് നിന്നാണ് തീപിടുത്തമുണ്ടായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർദ്ദേശം. “വൈദ്യുത ഷോക്ക് സർക്യൂട്ട് ഒഴിവാക്കാൻ എല്ലാ ട്രാഫിക് സിഗ്നലുകളിലും എഞ്ചിൻ സ്വിച്ച് ഓഫ് ചെയ്യരുതെന്നും പുനരാരംഭിക്കരുതെന്നും ഞങ്ങൾ ഡ്രൈവർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഡീസൽ ലാഭിക്കാനായി എൻജിൻ ഓഫ് ചെയ്തിരുന്നു. ഇപ്പോൾ,…

Read More
Click Here to Follow Us