സന്തോഷ വാർത്ത; ബിഎംടിസി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, തീരുമാനം ഉടൻ

ബെംഗളൂരു: ഡൽഹി, തമിഴ്‌നാട്, പഞ്ചാബ് എന്നീ നഗരങ്ങൾക്ക് പിന്നാലെ ബെംഗളൂരുവിലും ഉടനെ സ്ത്രീകൾക്ക് നോൺ എസി ബിഎംടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. നിർദ്ദേശം ഇപ്പോഴും ചർച്ചാ ഘട്ടത്തിലാണെന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞുവെങ്കിലും, ഇത് നടപ്പിലാക്കിയാൽ, ഇത് സ്ത്രീ ശാക്തീകരണം മാത്രമല്ല, 2023 ലെ ബിബിഎംപി തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് മുന്നേറ്റം നൽകുമെന്ന് വിദഗ്ധർ പറഞ്ഞു. ഈ നിർദേശം വരുന്ന സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയേക്കുമെന്ന് മുതിർന്ന ബിഎംടിസി ഉദ്യോഗസ്ഥൻ പറഞ്ഞു. കോവിഡ് -19-ന് മുമ്പ് ബിഎംടിസിയുടെ പ്രതിദിന യാത്രക്കാരുടെ…

Read More

ഗാർമെന്റ് ഫാക്ടറികളിലെ വനിതാ ജീവനക്കാർക്ക് സൗജന്യ ബസ് പാസ്

ബെംഗളൂരു : നഗരത്തിൽ 850 വസ്ത്ര ഫാക്ടറികളിലായി 3 ലക്ഷത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നു. ഇതിൽ 80 ശതമാനം ഗാർമെന്റ്‌സ് ജീവനക്കാരും സ്ത്രീകളാണ്. ഗാർമെന്റ് ജീവനക്കാരിൽ ഭൂരിഭാഗവും ജോലി സ്ഥലത്തെത്താൻ ഓട്ടോ, സ്വകാര്യ വാഹനങ്ങൾ, മിനി ബസുകൾ എന്നിവയെയാണ് ആശ്രയിക്കുന്നത്. ഗാർമെന്റ് വനിതാ ജീവനക്കാരുടെ പ്രയോജനത്തിനായി, ബിഎംടിസി, കർണാടക സർക്കാർ തൊഴിൽ വകുപ്പുമായി സഹകരിച്ച്, ജനുവരി-2022-ലെ “വനിത സംഗതി” പ്രോജക്ടിന് കീഴിൽ സൗജന്യ പ്രതിമാസ ബസ് പാസുകൾ വിതരണം ചെയ്യുന്നു. പാസുകൾ അപേക്ഷിക്കണ്ട വിധം “വനിതാ സംഗതി” പ്രതിമാസ ബസ് പാസുകൾ ലഭിക്കാൻ തയ്യാറുള്ള…

Read More

അടുത്ത തവണ നിങ്ങളുടെ ബസ് ടിക്കറ്റ് സൂക്ഷിച്ച് വയ്ക്കുക,ബസ്സിൽ നഷ്ടപ്പെട്ട സാധനങ്ങൾ നിങ്ങൾക്ക് തിരികെ ലഭിക്കാൻ ഇത് ഉപകരിക്കും

ബെംഗളൂരു: മിക്ക ബിഎംടിസി യാത്രക്കാരും യാത്രയ്ക്ക് ശേഷം ടിക്കറ്റ് കൈവശം വയ്ക്കാറില്ല; ചിലർ കയറുമ്പോൾ അവ കീറിക്കളയുന്നു. എന്നാൽ വൈറ്റ്ഫീൽഡ് നിവാസിയായ അഞ്ജലി എസ് ഒരു പെട്ടി ചെടികൾ ബസിൽ ഉപേക്ഷിച്ചതിന് ശേഷം ടിക്കറ്റ് നിലനിർത്തിയതിന്റെ പ്രയോജനം കണ്ടെത്തി. “ഞാൻ അടുത്തിടെ എയർപോർട്ടിൽ നിന്ന് വായു വജ്ര ബസിൽ യാത്ര ചെയ്തു. പക്ഷേ, ചെടികളുടെ പെട്ടി ബസിൽ വച്ചിട്ട് മരത്തഹള്ളിയിൽ ഇറങ്ങി. എന്നാൽ ഡിപ്പോ നമ്പറുകളുള്ള ടിക്കറ്റ് എന്റെ പക്കലുണ്ടായിരുന്നു,”. “ഞാൻ ഡിപ്പോ മാനേജർ വിൽസണുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന് വാട്‌സ്ആപ്പിൽ ടിക്കറ്റ് അയച്ചുകൊടുക്കുകയും ചെയ്തു.…

Read More

ബിബിഎംപിയുടെ മൊബൈൽ സ്‌കൂളുകൾ അടുത്തയാഴ്ച മുതൽ എല്ലാ സോണുകളിലും

ബെംഗളൂരു: അടുത്തയാഴ്ച മുതൽ, മൊബൈൽ സ്‌കൂളുകളായി പുനർനിർമ്മിച്ച ബെംഗളൂരു മെട്രോപൊളിറ്റൻട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) 10 പഴയ ബസുകൾ നഗരത്തിലെ വിവിധ സോണുകളിലെ  സ്‌കൂളിൽ പോകാത്ത കുട്ടികൾക്കായി ബ്രിഡ്ജ് ക്ലാസുകൾ നടത്തും. ബ്രുഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ഇതിനകം ഓരോ സോണിലും ഒരു ബസ് വീതംഅനുവദിച്ചിട്ടുണ്ട്. സ്‌കൂളിൽ പോകാത്ത  കുട്ടികൾ കൂടുതലുള്ള സോണുകളിലേക്കായി രണ്ട് അധിക ബസുകൾനിയോഗിക്കുമെന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌കൂളിൽ പോകാത്ത കുട്ടികളെ കണ്ടെത്തുന്നതിനും അവരെ മുഖ്യധാരയിലേക്ക് തിരികെകൊണ്ടുവരുന്നതിനുമായി ബ്രിഡ്ജ് കോഴ്‌സുകൾ നടത്തുന്നത്തിനുള്ള കർണാടക ഹൈക്കോടതിയുടെ പ്രത്യേകനിർദ്ദേശങ്ങളെ തുടർന്നാണ് ബിബിഎംപി…

Read More

ബിഎംടിസി രാത്രി സർവീസ് ബസുകൾ പുനരാരംഭിച്ചു

ബെംഗളൂരു : ഒന്നര വർഷത്തിനു ശേഷം, ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഞായറാഴ്ച മുതൽ രാത്രി സർവീസുകൾ പുനരാരംഭിച്ചു. തുടക്കമായി വിവിധ റൂട്ടുകളിലായി 70 ബസുകൾ സർവീസ് നടത്തും.കോവിഡ്-19 കേസുകളുടെ എണ്ണത്തിലുണ്ടായ ഇടിവ് കണക്കിലെടുത്ത്, നവംബർ 6 ന്, സംസ്ഥാന സർക്കാർ രാത്രി 10 മുതൽ പുലർച്ചെ 5 മണി വരെ ഏർപ്പെടുത്തിയ രാത്രി കർഫ്യൂ പിൻവലിച്ചു.ബിഎംടിസിക്ക് സർവീസുകൾ നീട്ടാൻ വഴിയൊരുക്കി.      

Read More

പങ്കാളിത്തത്തോടെ തീരുമാനമെടുക്കാൻ ഓൺലൈൻ അദാലത്തുകൾ നടത്താം; ബിഎംടിസി എംഡി

ബെംഗളൂരു : സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട, ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) അതിന്റെ സേവനങ്ങൾ പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് തിരിച്ചുവരാൻ നോക്കുന്നു.പങ്കാളിത്തത്തോടെ തീരുമാനമെടുക്കാൻ ഓൺലൈൻ അദാലത്തുകൾ നടത്താം എന്നും, ഇതിന് ഉയർന്ന ഇന്ധന വിലയും നേരിടാൻ പരിമിതമായ അടിസ്ഥാന സൗകര്യവുമുണ്ടെന്നും, മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ച് ഡിഎച്ച് മാനേജിംഗ് ഡയറക്ടർ വി അൻബുകുമാർ പറഞ്ഞു ഞങ്ങളുടെ വിലയിരുത്തൽ പ്രകാരം, യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിന് ആവശ്യമായ ഷെഡ്യൂളുകളുടെ എണ്ണം 5,424 ആണ്. എന്നിരുന്നാലും, ബി‌എം‌ടി‌സിയുടെ ചരിത്രത്തിൽ, ഏറ്റവും കൂടുതൽ ഷെഡ്യൂളുകൾ പ്രവർത്തിപ്പിച്ചത് 5,194 ആയിരുന്നു (ജൂലൈ 2019…

Read More

രാജ്യത്ത് ആദ്യമായി ബിഎസ് VI ബസുകൾ നിരത്തിലിറക്കാൻ ഒരുങ്ങി; ബിഎംടിസി

ബെംഗളൂരു : അശോക് ലെയ്‌ലാൻഡിൽ നിന്ന് വാങ്ങിയ വാഹനങ്ങളുടെ ആദ്യ ബാച്ച് ശനിയാഴ്ച ഉദ്യോഗസ്ഥർ പരിശോധിച്ചതോടെ ബിഎസ് VI ബസുകൾ ഉൾപ്പെടുത്തിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാന ഗതാഗത യൂട്ടിലിറ്റിയായി ബിഎംടിസി മാറി. 2017-18 ബജറ്റിൽ അനുവദിച്ച തുകയിൽ നിന്ന് 565 ബസുകൾ വാങ്ങാൻ കോർപ്പറേഷൻ കമ്പനിക്ക് വർക്ക് ഓർഡർ നൽകി. കമ്പനിയിൽ നിന്ന് 50 ഷാസികൾ ലഭിച്ചതായി അധികൃതർ പറഞ്ഞു. ബോഡി പണിയുന്നതിനും വാഹനങ്ങൾ പെയിന്റ് ചെയ്യുന്നതിനുമുള്ള ജോലികൾ നടന്നുവരികയാണ്. ബിഎസ് VI ബസുകൾ അവയുടെ ബിഎസ് IV നെക്കാൾ മലിനീകരണം കുറവാണ് കൂടാതെ…

Read More

പുതിയ ബസുകൾ നിരത്തിലിറക്കാൻ തയ്യാറെടുത്ത് ബിഎംടിസി

ബെംഗളൂരു: കോവിഡ് മഹാമാരിക്കു ശേഷം ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ആറ് മാസത്തിനുള്ളിൽ ഏകദേശം 1,000 ബസുകൾ നിലവിലുള്ള ഫ്ലീറ്റിലേക്ക് ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ വാങ്ങുന്ന 565 ബിഎസ്‌-VI ബസുകളും ഇതിൽ ഉൾപ്പെടുന്നു. അതോടെ ബിഎസ്‌-VI ബസുകൾ അവതരിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ കോർപ്പറേഷനായിരിക്കും ബിഎംടിസി. കൂടാതെ സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ, കോർപ്പറേഷൻ 90 എയർകണ്ടീഷൻ ചെയ്യാത്ത ഇലക്ട്രിക് ബസുകളും ഫെയിം 2 പദ്ധതിക്ക് കീഴിൽ മറ്റൊരു 300 ഇലക്ട്രിക് ബസുകളും പ്രവർത്തിപ്പിക്കും. കണക്കുകൾ പ്രകാരം 2017-18ൽ 1,406 ബസുകൾ…

Read More

വിദ്യാർഥികളുടെ പാസ് വിതരണം നവംബർ 14 മുതൽ ; ബിഎംടിസി

ബെംഗളൂരു: നവംബർ 14 മുതൽ ബംഗളൂരു-വൺ സെന്ററുകളിൽ സ്മാർട്ട് കാർഡ് അധിഷ്‌ഠിത സ്റ്റുഡന്റ് പാസ് വിതരണം ചെയ്യാൻ ബിഎംടിസി തീരുമാനിച്ചു.2021-22 വർഷത്തേക്കുള്ള വിദ്യാർത്ഥി പാസ് വിതരണത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സേവാ സിന്ധു പോർട്ടലിലും (sevasindhu.karnataka.gov.in) ബിഎംടിസി പോർട്ടലിലും (mybmtc.karnataka.gov.in) ലഭ്യമാണ്,” പത്രക്കുറിപ്പിൽ പറഞ്ഞു. എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 6:30 വരെ 95 ബാംഗ്ലൂർ-ഒന്ന് കേന്ദ്രങ്ങളിൽ പാസുകൾ വിതരണം ചെയ്യും.

Read More

വരുന്നൂ..കോമൺ മൊബിലിറ്റി കാർഡ്; ബിഎംടിസി ബസുകളിലും മെട്രോയിലും ഉപയോ​ഗിക്കാം

ബെം​ഗളുരു; ബിഎംടിസി ബസുകളിലും മെട്രോയിലും ഒരുപോലെ ഉപയോ​ഗിക്കാനാകുന്ന കോമൺ മൊബിലിറ്റി കാർഡ് എത്തുന്നു. മെട്രോ റെയിൽ കോർപ്പറേഷന്റെതാണ് പദ്ധതി. പർപ്പിൾ ലൈനിലും, ​ഗ്രീൻ ലൈനിലും ഇത്തരം കാർഡുകൾ സ്കാൻ ചെയ്യാനുള്ള സംവിധാനം ലഭ്യമാക്കി കഴിയ്ഞ്ഞു. നവംബർ ആദ്യ ആഴ്ച്ച പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ആദ്യ ഘട്ടത്തിൽ മെട്രോയിൽ മാത്രമാണ് കോമൺ മൊബിലിറ്റി കാർഡ് ഉപയോ​ഗിക്കാനാവുക. കോമൺ മൊബിലിറ്റി കാർഡ് എത്തുന്നതോടെ യാത്രക്കാരുടെ യാത്ര കൂടുതൽ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. കോമൺ മൊബിലിറ്റി കാർഡ് പദ്ധതി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നടത്തുമെന്ന് അധികൃതർ…

Read More
Click Here to Follow Us