കന്നഡ രാജ്യോത്സവ ദിനത്തിലെത്തും ഇലക്ട്രിക് ബസുകൾ; റൂട്ടുകൾ ക്രമീകരിച്ചു

ബെം​ഗളുരു; നാടെങ്ങും ആഘോഷത്തിലാകുന്ന കന്നഡ രാജ്യോത്സവ ദിനത്തിൽ ബിഎംടിസിയുടെ പുത്തൻ ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങും. കെങ്കേരി – യശ്വന്ത്പുര, യശ്വന്ത്പുര- ബനശങ്കരി , കെങ്കേരി – ബനശങ്കരി , കെങ്കേരി- ബിഡദി എന്നീ  റൂട്ടുകളിലാണ് വൈദ്യുത ബസുകൾ നിരത്തിലിറങ്ങുക. നോൺ എസി ബസുകളാണിവ, 33 യാത്രക്കാർക്കാണ് സഞ്ചരിക്കാൻ കഴിയുക. ജെബിഎൽ എന്ന ഉത്തർപ്രദേശിലെ കമ്പനിയുടെതാണ് ബസുകൾ. ബസിന്റെ ഡ്രൈവർ ജെബിഎൽ കമ്പനിയുടെ ആളായിരിക്കും, പക്ഷെ കണ്ടക്ടർ ബിഎംടിസി ചുമതലപ്പെടുത്തുന്ന ആളായിരിക്കും. ഡിസംബറോടെ ഇത്തരത്തിൽ 90 വൈദ്യുത ബസുകൾ നിരത്തിലിറക്കാനാണ് തീരുമാനം.      …

Read More

അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സേവനങ്ങൾ ബിഎംടിസി വർദ്ധിപ്പിക്കുന്നു

ബെംഗളൂരു : മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ യാത്രക്കാർക്ക് കാര്യക്ഷമവും വിശ്വസനീയവും സൗകര്യപ്രദവും ഗതാഗത സൗകര്യങ്ങളും താങ്ങാനാവുന്നതുമായ നിരക്ക് എന്നിവ പ്രദാനം ചെയ്യുന്നു.കെംപെഗൗഡ ഇന്റർനാഷണൽ വിമാനത്താവളത്തിലേക്കുള്ള സേവനങ്ങൾ ബിഎംടിസി വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ബിഎംടിസി അതിന്റെ ഭാഗമായി യാത്രക്കാരുടെ പ്രയോജനത്തിനായി, റൂട്ട് നമ്പർ KIA-6, KIA-7A, KIA-8D എന്നിവയിൽ എയർകണ്ടീഷൻ ചെയ്ത സേവനങ്ങൾ ബിഎംടിസി വീണ്ടും അവതരിപ്പിച്ചു. KIA-6 കടുഗോഡി ബസ് സ്റ്റേഷൻ മുതൽ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് വരെ മൂന്ന് സർവീസുകൾ 16 ട്രിപ്പുകളും ഉണ്ടായിരിക്കും ,KIA-7A എച്ച്എസ്ആർ ബിഡിഎ കോംപ്ലക്സ് മുതൽ ഇന്റർനാഷണൽ എയർപോർട്ട്…

Read More

യാത്രക്കാരുടെ എണ്ണം കുത്തനെ ഉയരുന്നു, എല്ലാ നോൺ എസി ബസുകളും നിരത്തിലിറക്കും; ബിഎംടിസി

ബെം​ഗളുരു; കോവിഡ് കേസുകൾ ​ഗണ്യമായി കുറഞ്ഞതോടെ എല്ലാ നോൺ എസി ബസുകളും നിരത്തിലിറക്കുവാൻ തീരുമാനമെടുത്ത് ബിഎംടിസി അധികൃതർ രം​ഗത്ത്. 100 എസി ബസുകൾ ഉൾപ്പെടെ 5100 ബസുകളാണ് നിലവിൽ സർവ്വീസ് നടത്തുന്നത്. എന്നാലിത് 5,500 ആക്കി മാറ്റുകയാണ് ലക്ഷ്യം. ഏറെ നാളുകൾക്ക് ശേഷം ബസ് സർവ്വീസ് തുടങ്ങിയപ്പോൾ 1.5 കോടി മാത്രമായിരുന്നു പ്രതിദിന വരുമാനം രേഖപ്പെടുത്തിയത്. എന്നാൽ നിലവിൽ ഇത് 2.9 കോടി എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. ബസുകളുടെ എണ്ണം കൂട്ടി സർവീസ് നടത്തിയാൽ പടിപടിയായി വരുമാന വർധന ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഏതാനും…

Read More

യാത്രക്കാരുടെ എണ്ണത്തിൽ വർധന, എല്ലാ നോൺ എസി ബസുകളും ഓടിക്കാൻ; ബിഎംടിസി

ബെംഗളൂരു: കോവിഡ്-19 കേസുകളുടെ എണ്ണം കുറയുകയും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ, എല്ലാ നോൺ എസി ഡീസൽ ബസുകളും സർവീസ് നടത്താൻ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തീരുമാനിച്ചു. നിലവിൽ, ബിഎംടിസി 5,100 ബസുകൾ ഓടിക്കുന്നു – 5,000 നോൺ എസി ഡീസലും 100 വോൾവോ ബസുകളും. എല്ലാ 5,400 നോൺ എസി ബസുകളും സർവീസ് നടത്താൻ ഞങ്ങൾ പദ്ധതിയിടുന്നു. ആവശ്യാനുസരണം 30 അധിക വോൾവോ ബസുകളും ഞങ്ങൾ സർവീസ് നടത്തും. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മൊത്തം ബസുകളുടെ എണ്ണം 5,500…

Read More

“യാത്രക്കാരുടെ ശ്രദ്ധയ്ക്ക് “; ടിക്കറ്റ് രഹിത യാത്രയ്ക്ക് വലിയ വിലകൊടുക്കേണ്ടിവരും

ബെംഗളൂരു : യാത്രക്കാരുടെ ടിക്കറ്റ് രഹിത യാത്ര കണ്ടെത്തുന്നതിന് ബാംഗ്ലൂർ മെട്രോപൊളിറ്റിൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ചെക്കിംഗ് സ്റ്റാഫ് ബാംഗ്ലൂർ സിറ്റിയിലും പരിസരത്തും സർവീസ് നടത്തുന്ന ബസുകളുടെ പരിശോധന ഊർജ്ജിതമാക്കി. സെപ്റ്റംബർ -2021 മാസത്തിൽ 15,576 ട്രിപ്പുകൾ പരിശോധിക്കുകയും 2209 ടിക്കറ്റില്ലാത്ത യാത്രക്കാർക്ക് 3,45,660 രൂപ പിഴ ഈടാക്കുകയും ,കണ്ടക്ടറുടെ ഡ്യൂട്ടിയിൽ നിന്ന് വീഴ്ച വരുത്തിയതിന് 1455 കേസുകൾ രജിസ്റ്റർ  ചെയ്തു എന്ന് ബിഎംടിസി പ്രസ് റിലീസിൽ പറയുന്നു. മേൽപ്പറഞ്ഞ കാലയളവിൽ,കെഎംവി ചട്ടങ്ങൾ 94 ആർ/ഡബ്ല്യു സെക്ഷൻ 177 എംവി ആക്ട് 1988 പ്രകാരം ചെക്കിങ്ങിൽ…

Read More

വിദ്യാർഥികൾക്ക് യാത്ര സു​ഗമമാക്കാൻ 100 പുതിയ ബസുമായി ബിഎംടിസി

ബെം​ഗളുരു; കോവിഡ് കേസുകൾ കുറഞ്ഞ് കോളേജുകളും സ്കൂളുകളും തുറന്നതോടെ 100 ബസുകൾ കൂടി സർവ്വീസ് ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. കോവിഡിന് മുൻപുണ്ടായിരുന്ന സർവ്വീസുകളാണ് പുനരാരംഭിയ്ക്കുന്നത്. ഏറെനേരം ബസ് കാത്ത് വിദ്യാർഥികൾ നിൽക്കേണ്ടി വരുന്നതായുള്ള പരാതികൾ ലഭിച്ചിരുന്നു. 6500 ബസുകൾ കോവിഡിന് മുൻപ് ബിഎംടിസി പ്രതിദിനം നടത്തിയിരുന്നെങ്കിൽ ഇന്നത് 4953 ബസുകളായി ചുരുക്കിയിരുന്നു.

Read More

​വിദ്യാർഥികളുടെ യാത്രാ സൗകര്യം; 100 ബസുകൾ കൂടി നിരത്തിലിറക്കുമെന്ന് ബിഎംടിസി

ബെം​ഗളുരു; ന​ഗരത്തിൽ സർവ്വീസ് നടത്തുന്നതിനായി തിങ്കളാഴ്ച്ച മുതൽ 100 ബസുകൾ കൂടി ഇറക്കുമെന്ന് അറിയിച്ച് ബിഎംടിസി. 6-12 ക്ലാസുകൾ പൂർണ്ണമായും ഹാജർ നിലയോടെ പ്രവർത്തിച്ചു തുടങ്ങിയതോടെ സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണവും വർധിച്ചു. ഇതോടെയാണ് വിദ്യാർഥികളിൽ ഭൂരിഭാ​ഗവും ആശ്രയിക്കുന്ന ബിഎംടിസി ബസുകൾ 100 എണ്ണം കൂടി നിരത്തിലിറക്കാനുള്ള തീരുമാനം എടുത്തത്. 4953 ബസുകളാണ് നിലവിൽ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ സർവ്വീസ് നടത്തുന്നത്.

Read More

കന്നഡ രാജ്യോത്സവ ദിനത്തിൽ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കും ; ബിഎംടിസി

ബെം​ഗളുരു; ഈ വരുന്ന കന്നഡ രാജ്യോത്സവ ദനത്തിൽ ഇലക്ടിക് ബസ് നിരത്തിലിറക്കുമെന്ന് ബിഎംടിസി വ്യക്തമാക്കി. ഉത്തർ പ്രദേശിൽ നിന്നുള്ള ജെബിഎം എന്ന കമ്പനിയുടെ ബസാണ് സർവ്വീസ് നടത്തുക. കെങ്കേരി മെട്രോ സ്റ്റേഷനിൽ നിന്നുള്ള ഫീഡർ സർവ്വീസായാണ് ആദ്യം സർവ്വീസ് നടത്തുക. ഈ വർഷം അവസാനമാകുന്നതോടെ 90 ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനാണ് ബിഎംടിസി ലക്ഷ്യമിടുന്നത്. 2014 ലാണ് വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ ബിഎംടിസി പദ്ധതിയിട്ടത്. കന്നഡ രാജ്യോത്സവമായ നവംബർ ഒന്നിനാണ് ആദ്യ ബസ് നിരത്തിലിറങ്ങുക.

Read More

സ്വയം പ്രതിരോധം; ബി.എം.ടി.സി വനിതാ ജീവനക്കാർക്ക് പരിശീലനം

ബെം​ഗളുരു; ബി.എം.ടി.സിയുടെ പുതിയ പദ്ധതി ശ്രദ്ധ നേടുന്നു, വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധത്തിനായുള്ള പരിശീലനമാണ് നൽകി വരുന്നത്. ശാരീരിക ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ വ്യക്തിത്വ വികസന ക്ലാസുകളും ഇവർക്ക് നൽകം. ബിഎംടിസിക്ക് 3000 ത്തോളം വരുന്ന വനിതാ ജീവനക്കാരുണ്ടെന്നാണ് കണക്ക്. കണ്ടക്ടർമാർ , ഓഫീസ് ജീവനക്കാർ, വർക്ക് ഷോപ്പ് ജീവനക്കാർ എന്നിവരെയെല്ലാം പരിശീലനത്തിനായി ഉൾപ്പെടുത്തും. 1 വർഷത്തിനുള്ളിൽ എല്ലാ വനിതാ ജീവനക്കാർക്കും പരിശീലനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

Read More

ബിഎംടിസി ഡിപ്പോകളിൽ ഇനി സോളാർ പ്ലാന്റുകളും

ബെം​ഗളുരു; ബിഎംടിസി ഡിപ്പോകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നു. സുമനഹള്ളി, കല്യാൺ ന​ഗർ ഡിപ്പോകളിലാണ് ബെസ്കോമിന്റെ പ്ലാൻുകൾ സ്ഥാപിയ്ച്ചത്. 49 കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമാസം 1.7 കോടി രൂപയാണ് വൈദ്യുതി നിരക്കായി ബിഎംടിസി ബെസ്കോമിന് നൽകുന്നത്. ശാന്തി ന​ഗർ ഡിപ്പോയാണ് കൂടുതൽ വൈദ്യുതി നിരക്ക് നൽകുന്നത്. കൂടാതെ ബെസ്കോമിന് പുറമെ കർണ്ണാടക ഇലക്ട്രിസിറ്റി റ​ഗുലേറ്ററി കമ്മീഷൻ, കർണ്ണാടക റിന്യൂവബിൾ, എനർജി ഡവലപ്പ്മെന്റ് ലിമിറ്റഡ്, എന്നിവയുടെയും സഹകരണത്തോടെയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ആവശ്യത്തിന് ശേഷമുള്ള വൈദ്യുതി ബെസ്കോം ​ഗ്രിഡില്ലേക്ക് കൈമാറാൻ സാധിക്കും. കൂടുതൽ ഡിപ്പോകളിലേക്ക് പദ്ധതി…

Read More
Click Here to Follow Us