കേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിന് മുന്‍കയ്യെടുത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിന് മുന്‍കയ്യെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി.

പ്രതിപക്ഷത്തിന്‍റെ ഐക്യനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കും. കൂടാതെ, ഈ സഖ്യമായിരിക്കും കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുക. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

രാജ്യ൦ ഉറ്റുനോക്കുന്ന മുഖ്യ വിഷയങ്ങളായ അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍, റാഫേല്‍ യുദ്ധ വിമാന ഇടപാട്, പിഎന്‍ബി ബാങ്ക് തട്ടിപ്പ്, കര്‍ഷക ദുരിതം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിലാണ് പ്രതിപക്ഷ൦ പ്രക്ഷോഭം നടത്തുക.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

സംയുക്ത പ്രക്ഷോഭത്തിന്‍റെ വ്യവസ്ഥകള്‍ക്ക് വൈകാതെ രൂപം നല്‍കുമെന്ന് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാജ്യസഭാ നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തും.

ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനു മുന്‍കയ്യെടുത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപീകരണത്തിനു വേഗം കൂട്ടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഐക്യത്തില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ പ്രധാനമന്ത്രിയായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് തല്‍ക്കാലം ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നാണ് യോഗത്തില്‍ തീരുമാനമായത്.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

പ്രതിപക്ഷ നേതാക്കളില്‍ പലരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി വേണ്ടെന്ന് തീരുമാനിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം അക്കാര്യം ആലോചിക്കാമെന്നാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts