രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ബെംഗളൂരുവില്‍ വച്ച് നടക്കാറുള്ള എയ്‌റോ- ഇന്ത്യ പ്രദർശനം അടുത്തവര്‍ഷം മറ്റ് സംസ്ഥാനത്തിലേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം.

ബെംഗളൂരു: ബെംഗളൂരു ആതിഥ്യമരുളുന്ന എയ്‌റോ- ഇന്ത്യ പ്രദർശനം അടുത്തവർഷം ഉത്തർപ്രദേശിലെ ലഖ്‌നൗവിലേക്ക് മാറ്റാൻ കേന്ദ്രസർക്കാർ നീക്കമെന്ന് ആരോപണം. ഗോവയിലേക്ക് മാറ്റാൻ നേരത്തേ നീക്കം നടന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് മാറ്റുകയായിരുന്നു. 1996 മുതൽ എയ്‌റോ- ഇന്ത്യ ബെംഗളൂരുവിലെ യെലഹങ്ക വ്യോമസേന താവളത്തിലാണ് നടക്കുന്നത്.

എയ്‌റോ- ഇന്ത്യ ബെംഗളൂരുവിൽനിന്ന് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. പല സംസ്ഥാനങ്ങളും സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. പത്ത് തവണ ഡിഫൻസ് എക്സ്‌പോ നടന്നത് ഡൽഹിയിലാണ്. തുടർന്ന് ഗോവയിലേക്കും പിന്നീട് തമിഴ്‌നാട്ടിലേക്കും മാറ്റി. അതിനുശേഷമാണ് ബെംഗളൂരുവിലെത്തിയത് – മന്ത്രി പറഞ്ഞു.

  പന്നിപ്പടക്കം കടിച്ച വളർത്തുനായയ്ക്ക് ദാരുണാന്ത്യം

എയർ ഷോ ബെംഗളൂരുവിൽനിന്ന് മാറ്റരുതെന്ന് പ്രതിരോധമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രതിരോധസ്ഥാപനങ്ങൾ പങ്കെടുക്കുന്ന എയ്‌റോ- ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ എയർ ഷോയാണ്. മനോഹർ പരീക്കർ പ്രതിരോധമന്ത്രിയായിരുന്ന സമയത്ത് ഗോവയിലേക്ക് മാറ്റുന്നതിനുള്ള നീക്കം നടന്നിരുന്നു. എന്നാൽ ഡി.ആർ.ഡി.ഒ., എച്ച്.എ.എൽ.പോലുള്ള സ്ഥാപനങ്ങളും എയ്‌റോസ്‌പേസ് യൂണിറ്റുകളും പ്രവർത്തിക്കുന്ന ബെംഗളൂരുവിൽനിന്ന് എയ്‌റോ- ഇന്ത്യ മാറ്റുന്നതിൽ പ്രതിഷേധം ശക്തമായി. തുടർന്നാണ് കേന്ദ്രസർക്കാർ നിലപാട് മാറ്റിയത്.

രണ്ട് വർഷത്തിലൊരിക്കലാണ് എയ്‌റോ- ഇന്ത്യ അരങ്ങേറുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഉത്തർ പ്രദേശിലേക്ക് വേദി മാറ്റുന്നതെന്ന ആരോപണവുമുണ്ട്. സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് എയ്‌റോ- ഇന്ത്യ മാറ്റാൻ നീക്കം. എന്നാൽ ലഖ്നൗവിലെ വ്യോമസേന താവളത്തിൽ ബെംഗളൂരുവിനോളം സൗകര്യമില്ലെന്ന വാദവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞവർഷം ബെംഗളൂരുവിൽ നടന്ന എയ്‌റോ- ഇന്ത്യയിൽ 51 വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്ന 549 കമ്പനികളാണ് പങ്കെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഷാഫി പറമ്പിലിനെതിരായ പൊലീസ് അക്രമം; "സംഘർഷത്തിന് പോകുമ്പോൾ ഇത് പോലെ ഉണ്ടാകും" ന്യായീകരിച്ച് എം.വി. ഗോവിന്ദൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇഎംഎസിന്റെ മകള്‍ അന്തരിച്ചു

Related posts

Click Here to Follow Us