അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സേവനങ്ങൾ ബിഎംടിസി വർദ്ധിപ്പിക്കുന്നു

ബെംഗളൂരു : മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ യാത്രക്കാർക്ക് കാര്യക്ഷമവും വിശ്വസനീയവും സൗകര്യപ്രദവും ഗതാഗത സൗകര്യങ്ങളും താങ്ങാനാവുന്നതുമായ നിരക്ക് എന്നിവ പ്രദാനം ചെയ്യുന്നു.കെംപെഗൗഡ ഇന്റർനാഷണൽ വിമാനത്താവളത്തിലേക്കുള്ള സേവനങ്ങൾ ബിഎംടിസി വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ബിഎംടിസി അതിന്റെ ഭാഗമായി യാത്രക്കാരുടെ പ്രയോജനത്തിനായി, റൂട്ട് നമ്പർ KIA-6, KIA-7A, KIA-8D എന്നിവയിൽ എയർകണ്ടീഷൻ ചെയ്ത സേവനങ്ങൾ ബിഎംടിസി വീണ്ടും അവതരിപ്പിച്ചു.

KIA-6 കടുഗോഡി ബസ് സ്റ്റേഷൻ മുതൽ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് വരെ മൂന്ന് സർവീസുകൾ 16 ട്രിപ്പുകളും ഉണ്ടായിരിക്കും ,KIA-7A എച്ച്എസ്ആർ ബിഡിഎ കോംപ്ലക്സ് മുതൽ ഇന്റർനാഷണൽ എയർപോർട്ട് വരെ രണ്ട് സർവീസുകൾ 16 ട്രിപ്പുകളും അതുപോലെ സർജാപുര വിപ്രോ ജംഗ്ഷൻ നിന്ന് രണ്ട് സർവീസുകളും 16 ട്രിപ്പുകളും ഉണ്ടായിരിക്കും.മൊത്തം 7 സർവീസുകളും 44 ട്രിപ്പുകളും ഉണ്ടായിരിക്കും

  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

കൂടാതെ, റൂട്ട് നമ്പർ KIA-5, KIA-8, KIA-9, KIA-14 എന്നീ സേവനങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നു,KIA-5 ബനശങ്കരി ടിടിഎംസി മുതൽ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് വരെ 8 സർവീസുകളും 56 ട്രിപ്പുകളും,KIA-9 ഇലക്ട്രോണിക് സിറ്റി നിന്ന് 15 സർവീസുകളും 87 ട്രിപ്പുകളും, KIA-൯ കെംപഗൗഡ ബസ് സ്റ്റേഷൻ എയർപോർട്ട് വരെ 14 സർവീസുകളും 32 ട്രിപ്പുകളും ഉണ്ടായിരിക്കും,KIA-14 ഡിഎൽഎഫ് അപ്പാർട്മെന്റിൽ നിന്ന് 14 സർവീസുകളും 32 ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്.മൊത്തം 51 സർവീസുകളും 287 ട്രിപ്പുകളും ഏർപ്പെടുത്തി.

  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts