സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളിൽ 32 വിദ്യാർത്ഥികൾക്ക് കൊവിഡ്

Covid Karnataka

ബെംഗളൂരു: കുടക് മടിക്കേരിയിലുള്ള ജവഹർ നവോദയ വിദ്യാലയത്തിൽ 32 വിദ്യാർത്ഥികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ 270 വിദ്യാർത്ഥികളുണ്ടായിരുന്ന സ്കൂളിൽ, ഒരു അധ്യാപകനും പോസിറ്റീവായി.കൊവിഡ് സ്ഥിരീകരിച്ച മിക്ക വിദ്യാർത്ഥികളും 9 മുതൽ 12 വരെ ക്ലാസ്സിൽ പഠിക്കുന്നവരും ലക്ഷണമില്ലാത്തവരുമാണ്. മറ്റ് വിദ്യാർത്ഥികളോട് ഏഴ് ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്.

സെപ്തംബർ 20 ന് ആണ് സ്കൂൾ ഓഫ്‌ലൈൻ ക്ലാസുകൾക്കായി വീണ്ടും തുറന്നത്. അഞ്ച് ദിവസത്തിന് ശേഷം രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടു. തുടർന്ന്, അവർക്ക് പരിശോധന നടത്തി കോവിഡ്-19 പോസിറ്റീവായിരുന്നു.ഇതേത്തുടർന്ന് പത്താം ക്ലാസ് ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവച്ചു. എന്നിരുന്നാലും, ക്ലാസുകൾ പുനരാരംഭിച്ച ശേഷം, വീണ്ടും രണ്ട് വിദ്യാർത്ഥികൾക്ക് പോസിറ്റീവ് സ്‌ഥിരീകരിച്ചു.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

“ഇതിനെത്തുടർന്ന്, ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ 279 വിദ്യാർത്ഥികളെയും കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ 33 വിദ്യാർത്ഥികളെ പോസിറ്റീവായി പരിശോധിച്ച് മടിക്കേരിയിലെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. അവരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരാണ്,”എന്നും കൊവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾ 9-12 ക്ലാസുകളിൽ പഠിക്കുന്നവരാണെന്നും ജില്ലയിൽ നിന്നുള്ളവരാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts