രോഗികളിൽ നിന്ന് അധിക തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളുടെ വിശദാംശങ്ങൾ തേടി ഹൈക്കോടതി

ബെംഗളൂരു: സർക്കാർ റഫർ ചെയ്ത കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിന് യഥാർത്ഥ ബില്ലിൽ കൂടുതൽ തുക ഈടാക്കിയ സ്വകാര്യ ആശുപത്രികൾക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ നൽകാൻ കർണാടക ഹൈക്കോടതി തിങ്കളാഴ്ച സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.

അധിക തുക ഈടാക്കിയതിന് പരാതി ലഭിച്ച സ്വകാര്യ ആശുപത്രികളുടെ പട്ടിക സംസ്ഥാന സർക്കാർ നൽകിയതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദുംഎന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

വാദം കേൾക്കലിന്റെ അവസാന തീയതിയിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിച്ചാണ് പട്ടിക കോടതിയിൽസമർപ്പിച്ചത്. പട്ടിക പ്രകാരം, സർക്കാർ റഫർ ചെയ്ത കോവിഡ് രോഗികളിൽ നിന്ന് അധിക തുകഈടാക്കിയതിന് 57 സ്വകാര്യ ആശുപത്രികൾക്കെതിരെ പരാതി പരിഹാര സമിതി വഴി പരാതികൾ ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts