ആത്മഹത്യ ചെയ്ത യുവതിയുടെ അവസാന ഫോൺ സംഭാഷണം മരണമൊഴിയായി രേഖപ്പെടുത്തി കേസ് അവസാനിപ്പിച്ച് പോലീസ്

ബെംഗളൂരു: ഭാര്യയുടെ അവിഹിതം പിടികൂടാൻ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കുകയും ഒടുവിൽ കൊലപാതകത്തിൽ എത്തുകയും കേസിന് ഒടുവിൽ പര്യവസാനം. കൊലപാതക കേസിലെ ദൃക്സാക്ഷിയായ യുവതി കൊലപാതകം നടന്നു മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്തു, പ്രതിയെന്നു സംശയിക്കുന്ന ആൾ മുന്നിൽ നിൽക്കുമ്പോഴും തെളിവുകളുടെ അഭാവത്തിൽ അയാളെ പിടികൂടാൻ കഴിയാതെ വരികയും ചെയ്തു.  പ്രതി ആരെന്ന് അറിഞ്ഞിട്ടും തെളുവുകളുടെ അഭാവത്തിൽ പ്രതിയെ പിടിക്കാൻ കഴിയാതെ കേസിനു മുന്നിൽ പതറി നിൽക്കുകയായിരുന്നു പോലീസ്.  ഇതിനിടെയാണ് പോലീസിന് മുന്നിൽ ഒരു കച്ചിത്തുരുമ്പ് തെളിഞ്ഞത്– ദൃക്സാക്ഷി മരിക്കുന്നതിനു തൊട്ടുമുൻപ് തന്റെ ബന്ധുവിനോട് ഫോണിൽ…

Read More

കുട്ടികളെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പോയ സ്ത്രീക്കായി തിരച്ചിൽ തുടരുന്നു 

ബെംഗളൂരു: കുട്ടികളെ ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ച് പോയ യുവതിയുടെ ബൈക്ക് കുമാട തുറമുഖത്തിന് സമീപം കണ്ടെത്തി. ബൈക്കിൽ നിന്നും സ്ത്രീയുടെ മരണക്കുറിപ്പും കണ്ടെടുത്തു. കാണാതായ യുവതിക്ക് വേണ്ടി കടലിൽ തിരച്ചിൽ തുടരുകയാണ്. കുണ്ട താലൂക്കിലെ സന്താഗൽ സ്വദേശി നിവേദിത നാഗരാജ ഭണ്ഡാരിയാണ് കാണാതായത്. ശനിയാഴ്ച രണ്ട് മക്കളെയും വീട്ടിൽ നിന്ന് സ്‌കൂട്ടിയിൽ കൊണ്ടുവന്ന് കുണ്ടയിലെ പിക്കപ്പ് ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ചു. എന്നാൽ പിന്നീട് വരാതിരുന്നതിനെ തുടർന്ന് യുവതിയെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയും കുമാട തല തുറമുഖത്തിന് സമീപം സ്‌കൂട്ടർ കണ്ടെത്തുകയും ചെയ്തു.…

Read More

ബിബിഎംപിയുടെ കീഴിലുള്ള നഴ്‌സറി സ്‌കൂൾ കെട്ടിടം തകർന്നു വീണു 

ബെംഗളൂരു: ശിവാജിനഗറിൽ ബിബിഎംപിയുടെ കീഴിലുള്ള നഴ്‌സറി സ്‌കൂൾ കെട്ടിടം തകർന്നുവീണു. ശിവാജിനഗറിലെ കുക്ക്‌സ് റോഡിലെ ബി ക്രോസിലെ നഴ്‌സറി സ്‌കൂളിന്റെ കെട്ടിടമാണ് തകർന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. ചില വാഹനങ്ങൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. പുലർച്ചെ ആളില്ലാത്ത സമയത്ത് ആയതിനാൽ വൻ അപകടം ഒഴിവായി. ബിബിഎംപിയുടെ കീഴിലുള്ള ഇംഗ്ലീഷ് നഴ്‌സറി സ്‌കൂളിന്റെ കെട്ടിടമാണ്, 70 മുതൽ 80 വരെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. കെട്ടിടം ശോച്യാവസ്ഥയിൽ എത്തിയിട്ടും സ്കൂൾ അതേ കെട്ടിടത്തിൽ തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. നിലവിൽ സ്ഥലത്തെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്.…

Read More

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ ദേഹത്ത് തിളച്ച സാമ്പാർ ഒഴിച്ച് ഭർത്താവ് 

ബെംഗളൂരു: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ മേല്‍ ഭർത്താവ് തിളച്ച സാമ്പാര്‍ ഒഴിച്ചു. കൈയിലും വയറ്റിലും തുടയിലും പൊള്ളലേറ്റ 40കാരി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ 48കാരന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. യശ്വന്ത്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്ന സയീദ് മൗലയാണ് ഭാര്യയ്ക്ക് നേരെ ആക്രമണം നടത്തിയത്. തൊട്ടടുത്ത് താമസിക്കുന്ന വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യാന്‍ പോയാല്‍ വാടക അടയ്ക്കാനുള്ള പണം കിട്ടുമെന്ന് ഭാര്യ പറഞ്ഞു. എന്നാല്‍ പോകാന്‍ മൗല…

Read More

എംഡിഎംഎ യുമായി മലയാളി യുവാവ് ബെംഗളുരുവിൽ പിടിയിൽ 

ബെംഗളൂരു: നഗരം കേന്ദ്രീകരിച്ച് വൻ തോതിൽ സിന്ററ്റിക് മയക്കുമരുന്ന് വിൽപന നടത്തി വന്നിരുന്ന മലയാളി യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ താമസിക്കുന്ന മുഹമദ് തമീം (29)ആണ് പിടിയിലായത്. നാർകോർട്ട് സെൽ അസിസ്റ്റന്റ് കമീഷണർ ടി പി ജെക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് ടീമും സബ് ഇൻസ്‌പെക്ടർ ആർ ജഗ്മോഹൻ ദത്തന്റെ കസബ പോലീസും ചേർന്നാണ് പിടികൂടിയത്. ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻ തോതിൽ എംഡിഎംഎ കേരളത്തിലേക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ തമീം. വല്ലപ്പോഴും കേരളത്തിലേക്ക് പോകുന്ന തമീം ബെംഗളൂരുവിൽ വച്ചാണ് ഇടപാടുകൾ നടത്തുന്നത്. പുതിയ…

Read More

ബിജെപിക്കും കെസിആറിനുമെതിരെ ഗുരുതര ആരോപണവുമായി നടി വിജയശാന്തി

ബെംഗളൂരു: ബിജെപിക്കും കെസിആറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി അഭിനേത്രി വിജയശാന്തി. കെസിആറും ബിജെപിയും തമ്മിൽ ഒരു രഹസ്യസഖ്യമുണ്ട്. അതുകൊണ്ടാണ് കെ കവിതയ്ക്ക് എതിരെ ഇഡി അറസ്റ്റിലേക്ക് നീങ്ങാത്തത്. ബിജെപിയിലേക്ക് കെസിആർ അയച്ച ചാരനാണ് മുൻമന്ത്രി ഈട്ടല രാജേന്ദ്രനെന്നും അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബിജെപി വിട്ടതെന്നും നടി പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ഞങ്ങൾ കെസിആറിനെതിരെ പോരാടുന്നു. തെലങ്കാനയിൽ ഭൂമാഫിയയും മണൽമാഫിയയുമാണ് ബിആർഎസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബിജെപിക്ക് തിരശ്ശീലയ്ക്ക് പിന്നിൽ കെസിആറുമായി എന്നും ഒരു ധാരണയുണ്ടായിരുന്നു. ഞങ്ങളുടെ ശത്രുവായ കെസിആറുമായി എങ്ങനെയാണ് സഖ്യമുണ്ടാക്കുന്നത്? അത് കെസിആറിനെതിരായ സമരം ചെയ്ത്…

Read More

ബന്ദിപ്പൂരിൽ പരിക്കേറ്റ കടുവ ചത്തു 

ബംഗളൂരു: കടുവകൾ തമ്മിലുള്ള പൊരിനിടെ ഗുരുതര പരിക്കേറ്റ കടുവ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ ചത്തു. പരിക്കിനെ തുടർന്ന് വേട്ടയാടാൻ കഴിയാനാകാതെ ഭക്ഷണം ലഭിക്കാതെയാണ് മരണം. ഏകദേശം മൂന്നു വയസ്സ് വരുന്ന കടുവയെ മദ്ദൂർ റേഞ്ചിലെ കൃഷിയിടമായ മദ്ദൂർ കോളനി ഭാഗത്താണ് ചത്തനിലയിൽ കണ്ടത്. ബന്ദിപ്പൂരിൽ കടുവയെ രാവിലെ അവശനിലയിൽ കണ്ടത്തിയെങ്കിലും വൈകിയാണ് മൈസൂരു മൃഗശാലയിലെ റെസ്‌ക്യൂ സെന്റെറിലേക്ക് മാറ്റാൻ ശ്രമിച്ചത്. വനംവകുപ്പ് അധികൃതരുടെ മേലെ നോട്ടത്തിൽ പോസ്റ്റ്മോർട്ടം നടന്ന ശേഷം കാട്ടിൽ സംസ്കരിച്ചു.

Read More

പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ 

ബെംഗളുരു: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പിടിയിൽ. വിദ്യാർണപുര സ്വാഗത് ലേ ഔട്ട് ശ്രീനിലയത്തിൽ മനോജ് ശ്രീനിവാസ് (33) നെയാണ് റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശികളായ സ്മിജയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപയും, ബിനോയിയിൽ നിന്ന് 11 ലക്ഷത്തോളം രൂപയുമാണ് ഇയാൾ തട്ടിയത്. സൈബർ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നാൽപ്പത്തഞ്ചോളം അക്കൗണ്ടുകളിൽ നിന്ന് 250 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.…

Read More

ബൈക്കപകടത്തിൽ വിദ്യാർത്ഥിക്ക്‌ ദാരുണാന്ത്യം 

ബെംഗളൂരു: മംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലടിച്ച് മറിഞ്ഞ് വിദ്യാർഥി മരിച്ചു. ബെൽത്തങ്ങാടി ഉജേയിലാണ് അപകടം. കൽമഞ്ചയിലെ കെ. ദീക്ഷിത് (20) ആണ് അപകടത്തിൽ മരിച്ചത്. ഉജേയിലെ സ്വകാര്യ കോളേജിൽ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്ന ദീക്ഷിത് വീട്ടിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച് കോളേജിലേക്ക് പോകുമ്പോഴാണ് അപകടം. സമീപത്തെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബെംഗളൂരു: തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ തദ്ദേശീയമായ കഴിവുകളില്‍ തന്റെ ആത്മവിശ്വാസം വര്‍ധിക്കുന്നതായി യാത്രക്ക് പിന്നാലെ മോദി എക്‌സില്‍ കുറിച്ചു. യാത്രാനുഭവം പങ്കുവക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. പ്രതിരോധ നിര്‍മ്മാണ രംഗത്തെ രാജ്യത്തിന്റെ കഴിവിലുള്ള തന്റെ വിശ്വാസം വര്‍ധിപ്പിക്കുന്നു. രാജ്യത്തിന്റെ പര്യാപ്തതയില്‍ അഭിമാനം പകരുന്നതായിരുന്നു യാത്ര’ ‘ഇന്ന് തേജസില്‍ പറക്കുമ്പോള്‍ നിസംശയം പറയാന്‍ കഴിയും. കഠിനാദ്ധ്വനവും അര്‍പ്പണബോധവും കാരണം ലോകത്ത് സ്വാശ്രയ മേഖലയില്‍ മറ്റാരെക്കാളും പുറകില്‍ അല്ല ഇന്ത്യയെന്ന്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനും ഡിആര്‍ഡിഒയ്ക്കും എച്ച്എഎല്ലിനും ഒപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും ഹൃദയം…

Read More
Click Here to Follow Us