തെരുവ് മൃഗങ്ങളുടെ കൂട്ടുകാരിയ്ക്ക് മാധ്യമപ്രവർത്തകരുടെ ആദരം

ബെംഗളൂരു: മൃഗ സ്നേഹിയും സംരക്ഷകയുമായ രജനി ഷെട്ടിയെ മംഗളൂരു പ്രസ്ക്ലബ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു. 2022ലെ അവാര്‍ഡിന് അവരെ തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് പടുബിദ്രി അറിയിച്ചു. അടുത്ത മാസം അഞ്ചിന് ബൊക്കപട്ടണ പാരഡൈസ് ഐലന്റില്‍ നടക്കുന്ന പ്രസ്ക്ലബ് ദിനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. രജനി 855 തെരുവ് നായ്ക്കള്‍, 15 പൂച്ചകള്‍ എന്നിവയ്ക്ക് ദിവസവും ആഹാരം നല്‍കുന്നുണ്ട്. 60 കിലോഗ്രാം അരിയുടെ ചോറും കോഴിക്കടകളില്‍ നിന്ന് ശേഖരിക്കുന്ന ഭാഗങ്ങളും ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച്‌ മൃഗങ്ങള്‍ക്ക് കൊടുക്കുകയാണ് രീതി. ഭര്‍ത്താവ്…

Read More

തുടക്കം 85 ആടുകളിൽ നിലവിൽ 25000 ആടുകൾ, കർഷകനെ തേടി പുരസ്‌കാരമെത്തി 

ബെംഗളൂരു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച്‌ (ICAR) ദേശീയ തലത്തില്‍ സംഘടിപ്പിച്ച ‘നാഷണല്‍ ബ്രീഡ് കണ്‍സര്‍വേഷന്‍’ പരിപാടിയില്‍ കര്‍ണ്ണാടകയിലെ യാദഹള്ളി സ്വദേശിയായ കര്‍ഷകന് പുരസ്‌കാരം. യാദഹള്ളി ഗ്രാമത്തില്‍ യശോദവന എന്ന പേരില്‍ ആടുകളുടെ ഫാം നടത്തിവരികയാണ് യു. കെ ആചാര്യ എന്ന കര്‍ഷകന്‍. ബന്ദൂര്‍ ആടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ആചാര്യയ്ക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ബന്ദൂര്‍ ഗ്രാമത്തിലെ മാലവള്ളി താലൂക്കിലുള്ള വളരെ പ്രശസ്തമായ ആട് ഇനമാണ് ബന്ദൂര്‍ ആടുകള്‍. ആട്ടിറച്ചിയ്ക്കായി ഉപയോഗിക്കാന്‍ വളരെ പേരുകേട്ട ഇനമാണ് ബന്ദൂര്‍ ആടുകള്‍. രോമത്തിനും ഇറച്ചിയ്ക്കും വേണ്ടിയാണ് ബന്ദൂര്‍…

Read More

ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 

ബെംഗളൂരു: ശാസ്ത്ര-ഗവേഷണ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ് പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മാനവികവിഷയങ്ങള്‍, ഗണിതശാസ്ത്രം, എന്‍ജിനിയറിംഗ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, സാമൂഹികശാസ്ത്രം , ലൈഫ് സയന്‍സ്, ഭൗതികശാസ്ത്രം എന്നീ ആറു വിഭാഗങ്ങളിലാണ് പുരസ്‌കാരത്തിനര്‍ഹരായവരെ തിരഞ്ഞെടുത്തത്. സ്വര്‍ണപ്പതക്കവും ഫലകവും 80.84 ലക്ഷം രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക. 218 അപേക്ഷകരില്‍ നിന്നാണ് പുരസ്‌കാരത്തിനര്‍ഹരായ ആറുപേരെ തിരഞ്ഞെടുത്തത്. മാനവിക വിഷയത്തില്‍ ബംഗളൂരു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ സുധീര്‍ കൃഷ്ണസ്വാമിക്ക് പുരസ്‌കാരം ലഭിച്ചു. ഗണിതശാസ്ത്രവിഭാഗത്തില്‍ ബെംഗളൂരു ഇന്ത്യന്‍…

Read More

പുനീത് രാജ്കുമാറിന്റെ കർണാടക രത്ന പുരസ്‌കാര ചടങ്ങിനായി രജനികാന്ത് എത്തി

ബെംഗളൂരു: സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇന്ന് കര്‍ണാടക രാജ്യോത്സവ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവിലെത്തി. വിമാനത്തില്‍ നിന്ന് ഇറങ്ങി സംഘാടകരെ അഭിവാദ്യം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രജനികാന്തിനൊപ്പം ജൂനിയര്‍ എന്‍ടിആറും പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങില്‍ അന്തരിച്ച പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായ കര്‍ണാടക രത്‌ന പുരസ്‌കാരം സമ്മാനിക്കും. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങില്‍ പങ്കെടുക്കും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഈ പരിപാടി ഗംഭീരമാക്കാന്‍ ആശംസകൾ നേർന്നു. ഇന്ന് വൈകുന്നേരം ജൂനിയര്‍ എന്‍ടിആറിനും കര്‍ണാടകയിലെ പ്രമുഖര്‍ക്കുമൊപ്പം പരിപാടിയില്‍ പങ്കെടുക്കും.

Read More

മോട്ടിവേഷണൽ സ്‌ട്രിപ്സ് ലേഖക ഫോറവും ഗുജറാത്ത് സാഹിത്യ അക്കാദമിയും സംയുക്തമായി പുരസ്കാര വിതരണം നടത്തി 

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ സൗന്ദര്യ എജ്യുക്കേഷണൽ ട്രസ്റ്റിൽ നടന്ന അവാർഡ് ദാന ചടങ്ങിലൂടെ 2021 – 2022 ലെ ഇന്ത്യൻ സ്വാതന്ത്ര്യദിന ആഗോള സാഹിത്യ ബഹുമതികൾ വിജയികളായ കവികൾക്ക് കൈമാറി. . കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം മൂന്ന് കുട്ടികൾക്കും ഇന്ത്യൻ സ്വാതന്ത്ര്യ ദിന അവാർഡ് ലഭിച്ചു. സൗന്ദര്യ സെൻട്രൽ സ്‌കൂളിലെ സന്നിധി കുൽക്കർണി, മീതി ശർമ, സുൽത്താനേറ്റ് ഓഫ് ഒമാനിൽ നിന്നുള്ള അൽ ഗുബ്ര ഇന്ത്യൻ സ്കൂളിലെ സീതാലക്ഷ്മി കിഷോർ എന്നിവരായിരുന്നു ബഹുമതിയ്ക്ക് അർഹരായത്. കവിതയെയും…

Read More

ബസവശ്രീ പുരസ്കാരം തിരിച്ചു നല്‍കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സായ്നാഥ്

Sainath

ബെംഗലൂരു: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മാഗ്സാസെ പുരസ്കാര​ ജേതാവുമായ പി. സായ്നാഥ് ബസവശ്രീ പുരസ്കാരം തിരിച്ചു നല്‍കി. ചിത്രദുര്‍ഗ്ഗയിലെ ലിംഗായത്ത് സമുദായ മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണറുവിനെ പ്രായപൂര്‍ത്തിയാകാത്ത ദലിത്, പിന്നാക്ക വിദ്യാര്‍ത്ഥിനികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സായ്നാഥ് പുരസ്കാരം തിരിച്ചുനല്‍കിയത്. 2017ലാണ് മുരുഗ മഠം സായ്നാഥിനെ ബസവശ്രീ പുരസ്കാരം നല്‍കി ആദരിച്ചത്. അഞ്ചുലക്ഷം രൂപയുടെ പുരസ്കാരമാണ് ബസവശ്രീ. ഈ തുകയുടെ ചെക്ക് അടക്കമാണ് സായ്നാഥ് തിരിച്ചുനല്‍കിയത്. രണ്ട് സ്കൂള്‍ പെണ്‍കുട്ടികളാണ് മഠാധിപതിക്കെതിരെ ലൈംഗികാരാപണം ഉന്നയിച്ചത്. അതിജീവിതകളോട്…

Read More

10 മക്കളെ പ്രസവിക്കുന്നവർക്ക് പുരസ്കാരം

ജനനനിരക്ക് കുറയുന്ന സാഹചര്യത്തിൽ ജനസംഖ്യാ പ്രശ്നം മറികടക്കാൻ മദർ ഹീറോ പദ്ധതി പൊടിത്തട്ടിയെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഓഗസ്റ്റ് 16 നാണ് റഷ്യൻ പ്രസിഡന്റ് പുടിൻ സോവിയറ്റ് കാലഘട്ടത്തിലെ ‘മദർ ഹീറോയിൻ’ അവാർഡ് പുനരുജ്ജീവിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ ജനസംഖ്യാ കുറവ് നികത്താനായിട്ടാണ് 1944-ൽ സ്ത്രീകൾക്ക് ഓണററി പദവി ആദ്യമായി പ്രഖ്യാപിച്ചത്. 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഈ പദവി നൽകുന്നത് നിർത്തി. എന്നാൽ റഷ്യയിൽ ജനസംഖ്യ കുറയുന്ന പശ്ചാത്തലത്തിൽ പുടിൻ വീണ്ടും പദ്ധതി കൊണ്ടുവന്നു. പത്തോ…

Read More

കെംപഗൗഡ അന്താരാഷ്ട്ര അവാർഡുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര അവാര്‍ഡ് പ്രഖ്യാപിച്ചു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. എം. കൃഷ്ണ, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി, മുന്‍ ബാഡ്മിന്‍റണ്‍ താരം പ്രകാശ് പദുകോണ്‍ എന്നിവരാണ് അവാർഡിന് അർഹരായത്. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. ബെംഗളൂരു മഹാനഗര പാലികെ വര്‍ഷം തോറും നല്‍കുന്ന സിവിലിയന്‍ ബഹുമതിയാണിത്. നാദപ്രഭു കെംപഗൗഡ പൈതൃക കേന്ദ്ര വികസന സമിതി പ്രസിഡന്റ് കൂടിയായ കര്‍ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി സി.എന്‍ അശ്വത് നാരായണാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കര്‍ണാടക നഗരത്തിന്‍റെ ശില്‍പിയായ കെംപഗൗഡയുടെ 513-ാം ജന്മവാര്‍ഷികത്തിന് മുഖ്യമന്ത്രി ബസവരാജ…

Read More

‘ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല’; അവാര്‍ഡ് വിവാദത്തില്‍ ഇന്ദ്രന്‍സ്

പത്തനംതിട്ട: ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പരസ്യമായി പ്രതികരിച്ച്‌ നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല.’ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു. നല്ലൊരു സിനിമ ജൂറി കാണാതെ പോയെന്നും അതില്‍ തനിക്ക് വിഷമമുണ്ടെന്നുമാണ് മഞ്ജു പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എന്തെങ്കിലും കാരണത്തിന്റെ പേരിലാണ് ആവാര്‍ഡില്‍ ഹോമിനെ…

Read More

കോവിഡ്-19 ഡ്യൂട്ടിക്കായി വിവാഹം നിർത്തിവച്ച നഴ്സിന് അവാർഡ്

ബെംഗളൂരു : ബെംഗളൂരു: രോഗികളെ മികച്ച രീതിയിൽ സേവിക്കുന്നതിനായി പകർച്ചവ്യാധിയുടെ സമയത്ത് അവിവാഹിതനായി തുടരാൻ തീരുമാനിച്ച ഇന്ദിരാനഗറിലെ സിവി രാമൻ ഹോസ്പിറ്റലിലെ നഴ്‌സിംഗ് ഓഫീസർ നവീൻ രാജിനു അവാർഡ്. 2020ൽ കോവിഡ് -19 മഹാമാരി രാജ്യത്തെ ബാധിച്ചപ്പോൾ രാജ് വിവാഹിതനാകാൻ ഒരുങ്ങുകയായിരുന്നു. “വിവാഹം നിശ്ചയിച്ചു പക്ഷേ എന്റെ ഡ്യൂട്ടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി ആ സമയത്ത് എന്റെ വിവാഹം നിർത്തിവയ്ക്കാൻ ഞാൻ തീരുമാനിച്ചു,” രാജ് പറഞ്ഞു. ഈ സമർപ്പണമാണ് വ്യാഴാഴ്ച നഗരത്തിൽ 20-ാമത് ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് സമ്മാനിച്ച 12 നഴ്‌സുമാരിൽ ഒരാളാകാൻ അദ്ദേഹത്തെ…

Read More
Click Here to Follow Us