വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത പ്രതികളെ വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്

ബെംഗളൂരു : കഴിഞ്ഞ മാസം വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ദുരുപയോഗം ചെയ്ത പ്രതികളെ വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ് . അറസ്റ്റ് ചെയ്യുന്നതിനിടെ ഓടിരക്ഷപെടാൻ ശ്രമിക്കവേ ആണ് ബെംഗളൂരു പോലീസ് രണ്ട് പ്രതികളുടെ കാലിൽ വെടിവച്ചത്. ഉഡുപ്പി കാപ്പു സ്വദേശി മുഹമ്മദ് ആഷിക് (22), കുന്ദാപുര സ്വദേശി ഇസ്സാക്ക് (21) എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് 26 ന് കോതനൂർ ഭാഗത്ത് നിന്ന് ഒരു വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത് ഓറൽ സെക്‌സ് ചെയ്യാൻ നിർബന്ധിച്ചതായി പോലീസ് പറഞ്ഞു. രജിസ്റ്റർ ചെയ്ത…

Read More

യൂട്യൂബ് ട്യൂട്ടോറിയലുകൾ കണ്ട് ബാങ്ക് കവർച്ച ശ്രമം.

ROBBER - THEIF

ഗുണ്ടൂർ: യൂട്യൂബിലെ ട്യൂട്ടോറിയലുകൾ കണ്ട് മാർച്ച് 30ന് ഗുണ്ടൂർ ജില്ലയിലെ ഫിരങ്കിപുരത്ത് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പി രാജേഷ് എന്നയാളാണ് അറസ്റ്റിലായ പ്രതി. ഐടിഐ പൂർത്തിയാക്കിയ രാജേഷ് മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും പോലീസ് പറഞ്ഞു. എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായി, യൂട്യൂബിലൂടെ ബാങ്ക് സ്ട്രോങ്റൂം തുറക്കാൻ പഠിച്ച ശേഷമാണ് രാജേഷ് ബാങ്കുകൾ കൊള്ളയടിക്കാൻ പദ്ധതിയിട്ടത്. മാർച്ച് 30ന് ബാങ്കിന്റെ സ്ട്രോങ്റൂം അലാറം മുറിച്ച ശേഷമാണ് ലോക്ക‌ർ തുറക്കാൻ ശ്രമിച്ചത്. എന്നാൽ ബാങ്ക് മാനേജരുടെ മൊബൈൽ ഫോണിലേക്ക് അലേർട്ട് അയച്ചു.തുടർന്ന് ബാങ്ക് മാനേജർ…

Read More

യുവതിയെ വഞ്ചിച്ചു: മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസ്

ആദ്യഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതിന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. 2020ൽ ബിബിഎംപിയിലെ പ്രധാന പദവിയിലിരിക്കെയാണ് ഉദ്യോഗസ്ഥൻ യുവതിയുമായി ഡേറ്റിംഗ് ആരംഭിച്ചത്. 10 വർഷം മുമ്പ് താൻ ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നുമാണ് ഇയാൾ യുവതിയോട് പറഞ്ഞത്. തുടർന്ന് ഫെബ്രുവരി 14ന് ഇരുവരും ബന്നാർഘട്ട റോഡിലെ ഒരു ക്ഷേത്രത്തിൽ വെച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ  വിവാഹിതരായി. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം, തന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥൻ തന്നോട് “കള്ളം” പറഞ്ഞതായി…

Read More

വിദ്യാലയത്തിൽ പീഡനശ്രം; ഗുരുകുല മാനേജർ അറസ്റ്റിൽ

ബെംഗളൂരു: ഗുരുകുലത്തിലെ പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികൾ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് 40 കാരനായ ഗുരുകുല മാനേജരെ അറസ്റ്റിൽ. മൈസൂരു ജില്ലയിലെ കൊല്ലേഗല സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്. പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും നൽകുന്ന സംസ്ഥാനത്തെ വനിതാ ശിശുക്ഷേമ വകുപ്പുമായി ഗുരുകുലം അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളാണ് ഈ ഗുരുകുലത്തിൽ താമസിക്കുന്നത്. മൈസൂരു നഗരത്തിൽ ഇൻഫോസിസിനടുത്തുള്ള ഗുരുകുലത്തിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഗിരീഷ്. വർഷങ്ങളായി പ്രവർത്തിക്കുന്ന ഗുരുകുലത്തിൽ വിദ്യാഭ്യാസ ചിലവ് താങ്ങാൻ കഴിയാത്ത നിർധനരായ പെൺകുട്ടികളെ…

Read More

ബെംഗളൂരു നഴ്സിനെ ബലാത്സംഗം ചെയ്തു; നാല് യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: 23 കാരിയായ നഴ്സിനെ ബലാത്സംഗം ചെയ്തതിന് ഗുഡ്ഗാവിൽ നിന്നുള്ള നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. രജത് സുരേഷ്, യോഗേഷ് കുമാർ ദലാൽ, ശിവ്രാണ തെക്ചന്ദ്രന, ദേവ് സരോഹ എന്നിവരാണ് അറസ്റ്റിലായത്. 4 പേരും ഇരുപത് വയസ്സുമാത്രമാണ് പ്രായം. രജത് സദാശിവനഗറിലെ ഒരു കുളത്തിൽ പരിശീലനം നേടിവരികയാണ്. മറ്റ് മൂന്ന് പേരും നീന്തൽ പരിശീലകരുമാണ്, ചാമരാജ്പേട്ടിലെ ഒരു സ്വകാര്യ ക്ലബിൽ കോച്ചിംഗിൽ പങ്കെടുക്കാൻ ബെംഗളൂരുവിലെത്തിയതായിരുന്നു 4 പേരും. സഞ്ജയ്നഗറിലെ ആർഎംവി II സ്റ്റേജിലെ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. 2020 മുതൽ ബെംഗളൂരുവിലുളള സ്വകാര്യ…

Read More

ആഡംബര ജീവിതത്തിനായി മോഷണം നടത്തിയ ആൾ പിടിയിൽ

ബെംഗളൂരു: ഭാര്യക്കും കുട്ടികൾക്കും ഒപ്പം ആഡംബര ജീവിതം നയിക്കാനായി വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ ആളെ പോലീസ് പിടിച്ചു. കെ ആർ പുരം സ്വദേശി ഇമ്രാൻ ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും 85 ലക്ഷം വിലമതിക്കുന്ന സ്വർണ്ണവും 1.51 കിലോ വെള്ളിയും ഇരുചക്ര വാഹനവും പോലീസ് പിടിച്ചെടുത്തു. സ്ക്രാപ്പ് ഡീലർ ആയാണ് ഇമ്രാൻ ജോലി ചെയ്തിരുന്നത്. എന്നാൽ താന്റെ തുച്ഛമായ വരുമാനം ആഡംബര ജീവിതത്തിനു തികയാതെ വന്നപ്പോഴാണ് ഇയാൾ മോഷണത്തിലേക്ക് കടന്നത്. ഇയാൾക്ക് എതിരെ ബെംഗളൂരുവിൽ 6 പോലീസ് സ്റ്റേഷനുകളിൽ നിലവിൽ…

Read More

രക്തചന്ദന കടത്തുകാരൻ 250 കിലോ ചരക്കുമായി അറസ്റ്റിൽ

ബെംഗളൂരു: രക്തചന്ദന കടത്തുകാരൻ അറസ്റ്റിൽ. കെ.ആർ പുരം പോലീസ്  25 കാരനായ രക്തചന്ദന കടത്തുകാരനെ അറസ്റ്റ് ചെയ്യുകയും 250 കിലോ രക്തചന്ദന മരം പിടികൂടുകയും ചെയ്തു. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്. അറസ്റ്റിലായ കോലാറിലെ കെജിഎഫ് സ്വദേശി അബ്ദുൾ റഹ്മാൻ മെഡഹള്ളി-ബട്ടറഹള്ളി മെയിൻ റോഡിലെ സർവീസ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും ആറ് രക്തചന്ദന കഷ്ണങ്ങൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ഇവ വിൽക്കാൻ ശ്രമിച്ചിരുന്ന റഹ്മാനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രക്തചന്ദന കഷ്ണങ്ങളുമായി അറസ്റ്റ് ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയുമാണ് ചെയ്തത്. മറ്റ് കള്ളക്കടത്തുകാരിൽ…

Read More

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബെംഗളൂരു: 102 കിലോ കഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിൽ. ചാമരാജനഗർ ഹാന്നൂർ സ്വദേശികളായ ശിവരാജ്, രമേശ്‌, മഞ്ജുനാഥ്‌, മൂർത്തി, അഭിലാഷ് എന്നിവരാണ് പോലീസ് പിടിയിലായത്. കോറമംഗലയിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. സംഘത്തിന്റെ നേതൃത്വം നൽകുന്നത് രമേശ്‌ ആണ്. ആന്ധ്രയിൽ നിന്നുമാണ് ഇവർ കഞ്ചാവ് കൊണ്ട് വരുന്നത്. കെ ആർ പുരം, ബേഗൂർ റോഡ്, എച്ച് എസ് ആർ ലേഔട്ട്‌ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇവർക്ക് എതിരെ നേരത്തെ തന്നെ വധശ്രമ കേസ് ഉണ്ട്.

Read More

ട്രാൻസ്‌ഫോർമർ പൊട്ടിത്തെറി: രണ്ട് ബെസ്‌കോം എൻജിനീയർമാർ അറസ്റ്റിൽ

ബെംഗളൂരു: മംഗനഹള്ളി പാലത്തിന് സമീപം അച്ഛന്റെയും -മകളുടെയും മരണത്തിനിടയാക്കിയ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിയിൽ രണ്ട് ബെസ്‌കോം എഞ്ചിനീയർമാരെ ജ്ഞാനഭാരതി പോലീസ് അറസ്റ്റ് ചെയ്തു. ബെസ്‌കോമിന്റെ അഞ്ജനനഗർ, ബ്യാദരഹള്ളി ഒ ആൻഡ് എം യൂണിറ്റിലുള്ള അസിസ്റ്റന്റ് എഞ്ചിനീയർ (എഇ) ദിനേശ്, ജൂനിയർ എഞ്ചിനീയർ (ജെഇ) മഹന്തേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും അറസ്റ്റ് ചെയ്‌തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രാൻസ്‌ഫോർമർ സ്‌ഫോടനത്തിന് ഉത്തരവാദികളായവരുടെ പേരുകളുടെ ലിസ്റ്റ് ബെസ്‌കോമിൽ നിന്ന് പോലീസ് വാങ്ങിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണം, ഗുണനിലവാരം, മറ്റ് സാങ്കേതിക…

Read More

ട്രാൻസ്‌ഫോർമർ പൊട്ടിത്തെറി: രണ്ട് ബെസ്‌കോം എൻജിനീയർമാർ അറസ്റ്റിൽ

ബെംഗളൂരു:  മംഗനഹള്ളി പാലത്തിന് സമീപം അച്ഛന്റെയും -മകളുടെയും മരണത്തിനിടയാക്കിയ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിയിൽ രണ്ട് ബെസ്‌കോം എഞ്ചിനീയർമാരെ ജ്ഞാനഭാരതി പോലീസ് അറസ്റ്റ് ചെയ്തു. ബെസ്‌കോമിന്റെ അഞ്ജനനഗർ, ബ്യാദരഹള്ളി ഒ ആൻഡ് എം യൂണിറ്റിലുള്ള അസിസ്റ്റന്റ് എഞ്ചിനീയർ (എഇ) ദിനേശ്, ജൂനിയർ എഞ്ചിനീയർ (ജെഇ) മഹന്തേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും അറസ്റ്റ് ചെയ്‌തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രാൻസ്‌ഫോർമർ സ്‌ഫോടനത്തിന് ഉത്തരവാദികളായവരുടെ പേരുകളുടെ ലിസ്റ്റ് ബെസ്‌കോമിൽ നിന്ന് പോലീസ് വാങ്ങിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണം, ഗുണനിലവാരം, മറ്റ് സാങ്കേതിക…

Read More
Click Here to Follow Us