ബെംഗളൂരു നഴ്സിനെ ബലാത്സംഗം ചെയ്തു; നാല് യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: 23 കാരിയായ നഴ്സിനെ ബലാത്സംഗം ചെയ്തതിന് ഗുഡ്ഗാവിൽ നിന്നുള്ള നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. രജത് സുരേഷ്, യോഗേഷ് കുമാർ ദലാൽ, ശിവ്രാണ തെക്ചന്ദ്രന, ദേവ് സരോഹ എന്നിവരാണ് അറസ്റ്റിലായത്. 4 പേരും ഇരുപത് വയസ്സുമാത്രമാണ് പ്രായം.

രജത് സദാശിവനഗറിലെ ഒരു കുളത്തിൽ പരിശീലനം നേടിവരികയാണ്. മറ്റ് മൂന്ന് പേരും നീന്തൽ പരിശീലകരുമാണ്, ചാമരാജ്പേട്ടിലെ ഒരു സ്വകാര്യ ക്ലബിൽ കോച്ചിംഗിൽ പങ്കെടുക്കാൻ ബെംഗളൂരുവിലെത്തിയതായിരുന്നു 4 പേരും. സഞ്ജയ്നഗറിലെ ആർഎംവി II സ്റ്റേജിലെ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

2020 മുതൽ ബെംഗളൂരുവിലുളള സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുമായി മാർച്ച് ആദ്യവാരം ഡേറ്റിംഗ് ആപ്പ് വഴി രജത് സൗഹൃദം സ്ഥാപിച്ചുരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് രജത് രണ്ട് തവണ പെൺകുട്ടിയെ ബെംഗളൂരുവിൽ വെച്ച് കാണുകയും മാർച്ച് 24 ന് രാത്രി ഒരു റസ്റ്റോറന്റിൽ അത്താഴത്തിന് ക്ഷണിക്കുകയും ചെയ്തു. റസ്റ്റോറന്റിൽ നിന്ന് രജത് പെൺകുട്ടിയെ തന്റെ വാടക വീട്ടിലേക്ക് കൊണ്ടുപോയതായും, അവിടെ വെച്ച് നാല് പേർ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായിട്ടുമാണ്, റിപ്പോർട്ടുകൾ.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

മാർച്ച് 25 ന് പെൺകുട്ടി സഞ്ജയ്നഗർ പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ വൈദ്ധ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. മെഡിക്കൽ റിപ്പോർട്ടുകളിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി സ്ഥിരീകരിച്ചട്ടുണ്ട് എന്നും പോലീസ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 ഡി (കൂട്ടബലാത്സംഗം) പ്രകാരമാണ് നാല് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
[masterslider id="10"]

Related posts