അമൃത സുരേഷിന് പിന്തുണയുമായി ഗോപി സുന്ദർ 

കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമൃത സുരേഷ് – ബാല വിഷയം സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.

അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും തനിക്ക് നേരെ ചില്ലു കുപ്പിയെറിഞ്ഞെന്നുമൊക്കെ മകള്‍ വെളിപ്പെടുത്തിയതോടെയാണ് വിഷയം ചർച്ചയായത്.

പിന്നാലെ ഇനി അപ്പ വരില്ലെന്നും പറഞ്ഞുകൊണ്ട് ബാല രംഗത്തെത്തി. വികാരഭരിതമായ ബാലയുടെ വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി.

പിന്നാലെ അമൃതയ്ക്കും മകള്‍ക്കുമെതിരെ സൈബർ ആക്രമണവും ഉണ്ടായി. ഇതോടെ ബാലയ്‌ക്കൊപ്പമുള്ള ജീവിതത്തില്‍ താൻ അനുഭവിച്ച കാര്യങ്ങള്‍ അമൃത പങ്കുവച്ചിരുന്നു.

  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്

ബാലയുടെ മുൻ ഡ്രൈവർ അടക്കം നിരവധി പേർ അമൃതയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃതയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ്.

അമൃത കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഗോപി സുന്ദർ കമന്റ് ചെയ്‌തിരിക്കുന്നത്.

‘നിങ്ങള്‍ ഏറ്റവും മികച്ചതും ശക്തവുമാണ്. മുന്നോട്ട് പോകൂ, ഒരു അമ്മയുടെ ശക്തി’- എന്നാണ് ഗോപി സുന്ദറിന്റെ കമന്റ്. നിരവധി പേരാണ് കമന്റ് ലൈക്ക് ചെയ്‌തിരിക്കുന്നത്.

കോടതിയെയും നിയമത്തെയും ബഹുമാനിച്ചു കൊണ്ടാണ് താൻ പതിനാല് കൊല്ലം മിണ്ടാതിരുന്നതെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു അമൃത സുരേഷിന്റെ കുറിപ്പ്.

  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ

തന്റെയും തന്റെ മകളുടെയും തന്റെ കുടുംബത്തിന്റെയും നിവർത്തികേടിനെ ചൂഷണം ചെയ്തു, മർമ്മത്തില്‍ കുത്തുന്ന പ്രസ്താവനകളെ കണ്ണും പൂട്ടി വിശ്വസിച്ചു സത്യത്തിലേക്കുള്ള പാതയെ വഴി തെറ്റിച്ചു വിടാതിരിക്കണമെന്നും അവർ അഭ്യർത്ഥിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ
[masterslider id="10"]

Related posts