കത്തി കരുതിയത് മുൻ ബോസിനെ ആക്രമിക്കാൻ,കണ്ടക്ടറെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച യുവാവ് കത്തി കയ്യില്‍ കരുതിയത് മുൻ ബോസിനെ ആക്രമിക്കാനെന്ന് പോലീസ്.

പ്രതി ജാർഖണ്ഡ് സ്വദേശിയായ ഹർഷ് സിൻഹയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ആറ് വർഷമായി ബെംഗളൂരുവിലെ ബിപിഒ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവാവിനെ സെപ്തംബർ 20നാണ് പിരിച്ച്‌ വിട്ടത്.

പച്ചക്കറി അരിയാനുപയോഗിച്ച കത്തി ഉപയോഗിച്ചായിരുന്നു ഇയാള്‍ ബസ് കണ്ടക്ടറുടെ വയറിന് കുത്തിപ്പരിക്കേല്‍പ്പിച്ചത്.

  ഗ്രാമീണ മേഖലയിലെ കുടിവെള്ളക്ഷാമം: കർണാടക 72 കോടി രൂപ കൂടി അനുവദിച്ചു

വീണ്ടും ഒരു ജോലി ലഭിക്കുന്നതിന് മുൻ മുതലാളി തടസമാകുമെന്ന ധാരണയില്‍ കൊലപ്പെടുത്താൻ കത്തിയുമായി പോവുന്നതിനിടയിലാണ് ബസില്‍ വച്ച്‌ യുവാവിന് പ്രകോപനമുണ്ടായത്.

ബസ് വൈറ്റ്ഫീല്‍ഡ് പോലീസ് സ്‌റ്റേഷനു സമീപം എത്തിയപ്പോഴാണ് ആക്രമണം നടന്നത്.

ബസിന്‍റെ ചവിട്ടുപടിയില്‍ നിന്ന് യാത്ര ചെയ്യരുതെന്ന് പറഞ്ഞതിന് പിന്നാലെ യാത്രക്കാരനായ ഹർഷ് സിൻഹ കണ്ടക്ടർ യോഗേഷിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

കണ്ടക്ടറെ കുത്തിയതിന് പിന്നാലെ യാത്രക്കാരെ കുത്തിപരിക്കേല്‍പ്പിക്കാൻ ശ്രമിച്ച യുവാവിനെ ബസിനകത്ത് പൂട്ടിയ ശേഷം ഡ്രൈവറും മറ്റുള്ള യാത്രക്കാരും പുറത്തിറങ്ങിയതോടെ ഇയാള്‍ ബസിലുണ്ടായിരുന്ന ചുറ്റിക എടുത്ത് വണ്ടി അടിച്ച്‌ പൊളിക്കാൻ ശ്രമിച്ചിരുന്നു.

  മഴയിൽ കുതിർന്ന് ബെംഗളൂരു; ഓലയും ഊബറുമില്ല;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ: ടാക്സി കിട്ടാനില്ല!

ചികിത്സയില്‍ കഴിയുന്ന ബസ് കണ്ടക്ടർ അപകട നില തരണം ചെയ്തതായാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി
[masterslider id="10"]

Related posts

Click Here to Follow Us