എംഡിഎംഎ വിൽപ്പന: മലയാളികളായ അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു : നിരോധിത ലഹരിമരുന്നായ എംഡിഎംഎ വിൽപന നടത്തിയിരുന്ന അഞ്ചുപേരെ മംഗളൂരു സിസിബി പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നിന്ന് 70 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കേരളത്തിലെ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തെ അബ്ദുൾ ഷാക്കിർ (24), ഹസൻ ആഷിർ (34), മുഹമ്മദ് നൗഷാദ് (22), ഇമ്പു എന്ന യാസിൻ (35), കണ്ണൂർ ജില്ലയിലെ റിയാസ് എ.കെ. (31) എന്നിവരാണ് അറസ്റ്റിലായത്.

മംഗളൂരു നഗരപരിധിയിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും എംഡിഎംഎ വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് മംഗളൂരു സിസിബി പൊലീസ് കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെറ്റിലപ്പടവിന് സമീപം നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

പിടിയിലായവരിൽ നിന്ന് 3,50,000 രൂപയോള വിലവരുന്ന 70 ഗ്രാം എംഡിഎംഎ, 5 മൊബൈൽ ഫോണുകൾ, 1460 രൂപ പണവും ഡിജിറ്റൽ സ്കെയിലും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുവിൻ്റെ ആകെ മൂല്യം 4,25,500 രൂപയാണ്. ഇതു സംബന്ധിച്ച് കൊണാജെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രതികൾ ബംഗളുരുവിൽ നിന്നും മറ്റിടങ്ങളിൽ നിന്നും എംഡിഎംഎ വാങ്ങി കർണാടക, കേരള സംസ്ഥാനങ്ങളിലെ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അനധികൃത വില്പന നടത്തി ലാഭം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ വിൽക്കുകയായിരുന്നു.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ഈ ലഹരി വിൽപന ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട്, പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ആഡംബര ജീവിതം നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
[masterslider id="10"]

Related posts