ബെംഗളുരു: വീടിന് മുന്നിൽ യുവാവ് കൊല്ലപ്പെടുകയും 7 പേർക്ക് വെടിയേൽക്കുകയും ചെയ്ത സംഭവത്തിൽ 7 പേർ അറസ്റ്റിൽ. ബിഎം ലേഔട്ട് സ്വദേശി സലീമാണ് (36) അറസ്റ്റിലായത്. വീടിന് മുന്നിൽ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വെടിവച്ച് കൊലപ്പെടുകയായിരുന്നു.
Read MoreTag: arested
സൈക്കിൾ മോഷണം ആരോപിച്ച് കുട്ടികളെ തട്ടിക്കൊണ്ട് പോയ യുവാവും സുഹൃത്തും പിടിയിൽ
ബെംഗളുരു: 3 കുട്ടികളെ സൈക്കിൾ മോഷ്ടിച്ചെനാരോപിച്ച് തട്ടിക്കൊണ്ട്പോയി മർദിച്ച കേസിൽ 2 പേർ പിടിയിലായി. അമൃതഹള്ളി നാവാസികളായ കൃഷ്ണമൂർത്തി, അവിനാശ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൃഷ്ണമൂർത്തിയുെടെ സൈക്കിൾ മോഷണം പോകുകയും കുട്ടികൾ അതുവഴി പോകുന്നത് കണ്ടിരുന്നെന്ന് ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൃഷ്ണമൂർത്തി കുട്ടികളെ ട്യൂഷൻസെന്ററിൽ നി്ന്നും ബലമായി തട്ടിക്കൊണ്ട് പോകുകയായിരുന്നു.
Read Moreവിഗ്രഹ തട്ടിപ്പ്;രണ്ട് പേർ പിടിയിൽ
ബെംഗളുരു: മാന്ത്രിക ശക്തിയുള്ള വിഗ്രഹം നൽകാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളായ 2 പേരെ വർത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. നാഗേഷ്, ശിവകുമാർ എന്നിവരാണ് പിടിയിലായത്.
Read Moreഡ്രൈവറെ തട്ടിക്കൊണ്ട് പോയി പണം അപഹരിക്കൽ; പിടിയിലായത് 5 പേർ
വെബ് ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ 5 പേർ പിടിയിൽ. ടാക്സി ഡ്രൈവർ ഹരിബാബുവിനെ (38) തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെടുകയായിരുന്നു. ഹരിബാബുവിന്റെ സഹോദരനനൽകിയ കേസിലാണ് 5 പേരും അറസ്റ്റിലായത്.
Read Moreകൈക്കൂലി; രണ്ട് ബിബിഎംപി ഉദ്യോഗസ്ഥർ അറസ്റ്റിൽ
ബെംഗളുരു: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ബിബിഎംപി ഉദ്യോഗസ്ഥർ പിടിയിലായി. അഴിമതി വിരുദ്ധ ബ്യൂറോയാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്. 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൗൺ പ്ലാനിങ് അസിസ്റ്റന്റ് ഡയറക്ടർ രംഗസ്വാമിയും, അസിസ്റ്റന്റ് എൻജിനീയർ ശ്രീനിവാസ ഗൗഡയുമാണ് കുടുങ്ങിയത്.
Read Moreബെംഗളുരു വനിതകൾക്ക് സുരക്ഷിതയിടമല്ലെന്നാവർത്തിച്ച് പെരുകുന്ന അതിക്രമങ്ങൾ; വനിതാ ഹോംഗാർഡിനെ പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ
ബെംഗളുരു: വനിതാ ഹോംഗാർഡിനെ പീഡിപ്പിച്ച കേസിൽ ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചന്ദ്രശേഖർ അറസ്റ്റിലായി. അപമര്യാദയായി പെരുമാറുന്നുവെന്ന് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടതിന്റെ പകയിൽ ഇയാൾ അന്നു രാത്രി തന്നെ വനിതാ ഹോംഗാർഡിന്റെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു.
Read Moreബംഗ്ലാദേശികളുടെ അനധികൃത താമസം: 8 പേരെ കയ്യോടെ പിടികൂടി സിഎെഡി സംഘം
ബെംഗളുരു: ചിക്കജാലയിലും യെലഹങ്കയിലും അനധികൃതമായി താമസിച്ചിരുന്ന 8 ബംഗ്ലാദേശികളെ സിഎെഡിമാർ പിടികൂടി. രണ്ടാഴ്ച്ച മുൻപ് ജോലി അന്വേഷിച്ച് എത്തി രണ്ട് വീടുകളെടുത്ത് താമസം തുടങ്ങവേയാണ് 8 പേരും അറസ്റ്റിലാകുന്നത്.
Read Moreആനക്കൊമ്പ് വിൽപ്പന; മൂന്ന് പേർ പിടിയിൽ
ബെംഗളുരു; ആനക്കൊമ്പ് വിൽപ്പന ശ്രമിച്ച 3 പേർ പോലീസ് പിടിയിലായി. ഹാസൻ സ്വദേശികളായ എംബി നാഗേഷ്, കൃഷ്ണരാജ്, പ്രതാപ് എന്നിവരാണ് പിടിയിലായത്. 15 കിലോ വരുന്ന രണ്ട് കൊമ്പുകളുമായാണ് ഇവർ അറസ്റ്റിലായത്. ചരിഞ്ഞ ആനയിൽ നിന്നാണ് തങ്ങൾ കൊമ്പ് മോഷ്ടിച്ചതെന്ന് അറസ്റ്റിലായവർ സമ്മതിച്ചു.
Read Moreവിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെ രണ്ട്പേർ അറസ്റ്റിൽ
ബെംഗളുരു: എംബിഎകാരനടക്കം രണ്ട് പേർ കഞ്ചാവ് വിത്പനക്കിടെ അറസ്റ്റിലായി. വിശാഖപട്ടണം സ്വദേശി, സഞ്ജയ് കുമാർ , ഭാനുതേജ് എന്നിവരാണ് പിടിയിലായത്. മഡിവാള തടാകത്തി് സമീപം വിദ്യാർഥികൾക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമക്ക് പഠിക്കുന്ന ഭാനുതേജ്, ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിക്കും. എംബിഎ കഴിഞ്ഞ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വന്നിരുന്ന സഞ്ജയ് കുമാർ ജോലി നഷ്ടമായതോടെയാണ് കഞ്ചാവ് വിത്പന തകൃതിയാക്കിയത്.
Read Moreവീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടൽ; മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ പോലീസ് പിടിയിൽ
ബെംഗളുരു: വിവാഹ മോചന കേസിൽ വീട്ടമ്മയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മനുഷ്യാവകാശ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ സൗത്ത് ഇന്ത്യ ചാപ്റ്റർ പ്രസിഡന്റ് സീമ ഖാൻ(43), ഭർത്താവ് ഇമ്രാൻ (48) എന്നിവരാണ് ക്രൈംബ്രാഞ്ച് പിടിയിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ദമ്പതികൾ 8 ലക്ഷം രൂപ വാങ്ങിയിരുന്നു, തുടർന്നും ഭീഷണി അസഹനീയമായപ്പോൾ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
Read More