കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വയോധികയിൽ നിന്ന് മീൻ ദുർഗന്ധം വമിക്കുന്നതായി കണ്ടക്ടർ പരാതിപ്പെട്ടതിനെ തുടർന്ന് വയോധികയെ നിർബന്ധിച്ച് ബസിൽ നിന്ന് ഇറക്കിവിട്ടു. ബസിൽ മത്സ്യത്തൊഴിലാളിയോട് കാണിക്കുന്ന വിവേചനത്തെ അപലപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി.
மகளிர் மேம்பாட்டுக்காகக் கட்டணமில்லா உரிமைச்சீட்டை வழங்கி, அதை நடத்துநர்கள் திறம்படச் செயல்படுத்தி வரும் இக்காலத்தில், ஒரு நடத்துநரின் இச்செயல் கண்டிக்கத்தக்கதாக உள்ளது.
எல்லோரும் சமம் என்ற பரந்த உள்ளத்துடன் நம் அனைவரது எண்ணமும் செயலும் அமைய வேண்டும். 2/2
— M.K.Stalin (@mkstalin) December 7, 2021
യുവതിയിൽ നിന്ന് രൂക്ഷമായ മീൻ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് കണ്ടക്ടർ വയോധികയോട് ബസിൽ നിന്നു ഇറങ്ങാൻ ഉത്തരവിടുകയായിരുന്നു. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മുഖ്യമന്ത്രി സ്റ്റാലിൻ സംഭവം ശ്രദ്ധിക്കുകയും കണ്ടക്ടറെ അപലപിക്കുകയും ചെയ്തു.
ഏവർക്കും സമത്വവും വിശാലമായ ചിന്താഗതിയും വേണമെന്ന് മുഖ്യമന്ത്രി ഉപദേശിച്ചു. സംഭവത്തിന്റെ സൂക്ഷ്മത കണക്കിലെടുത്ത് കൊളച്ചൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിന്റെ കണ്ടക്ടറെയും ഡ്രൈവറെയും സസ്പെൻഡ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.