വ്യോമസേന ഹെലികോപ്ടര്‍ അപകടം; വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍.

ചെന്നൈ: അപകടത്തിൽപ്പെട്ട വ്യോമസേനാ ഹെലികോപ്ടറിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ  സിംഗ് വെല്ലിംങ്ങ്ടണിലെ സൈനിക ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററിലാണ് കഴിയുന്നത്. അദ്ദേഹത്തെ ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ എയർഫോഴ്‌സ് കമാൻഡ് ആശുപത്രിയിലേക്ക് മാറ്റും.

വരുണ്‍ സിംഗിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരിൽ ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വ്യോമസേനയുടെ എം.17 ഹെലികോപ്ടര്‍ തകർന്നുണ്ടായ അപകടത്തിൽ 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെടാനായത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിനെ മാത്രമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts