ബെംഗളൂരു: ദാർശനികനും സാമൂഹിക പരിഷ്കർത്താവുമായ ബസവേശ്വരന്റെ സന്ദേശങ്ങൾ രാജ്യത്തിന് എന്നും പ്രചോദനം നൽകുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ലിംഗായത്ത് പരമാചാര്യനും നവോത്ഥാന നായകനുമായ ബസവേശ്വരന്റെ 891-ാം ജയന്തി ആചരണം ഇന്നലെ ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദരിദ്രരെയും ദുർബലരെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ആദരിക്കപ്പെടും. ബസവ സമിതി സംഘടിപ്പിച്ച പരിപാടിയിൽ ദേശീയ പ്രസിഡന്റ് അരവിന്ദ് ജെട്ടി ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഭഗവന്ത് ഖൂബ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ…
Read MoreTag: Amith Shah
ഡാറ്റാ ബേസ് സംവിധാനം ഉടൻ നിലവിൽ വരും ; അമിത് ഷാ
ബെംഗളൂരു: തീവ്രവാദ പ്രവർത്തനം, ഹവാല, ലഹരി മരുന്ന്, കള്ളനോട്ട് തുടങ്ങിയവ നിരീക്ഷിക്കാൻ ദേശീയ ഡാറ്റാ ബേസ് ഉടൻ നിലവിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. നാഷണൽ ഇന്റലിജിൻസ് ഗ്രിഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ സുരക്ഷ വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് വിവിധ രഹസ്യന്വേഷണ ഏജൻസികൾക്ക് വിശ്വസനീയമായ വിവരങ്ങൾ ഡാറ്റാ ഡാറ്റാ ശേഖരണ ഏജൻസിയായ നാറ്റ്ഗ്രിഡിൽ നിന്നും അനായാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി അരഗ ഞാനേദ്ര, ആഭ്യന്തര സഹമന്ത്രി നിഷിത് പ്രാമാണിക് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
Read Moreനേതൃമാറ്റവും മന്ത്രിസഭാ പുനഃസംഘടനയും സംബന്ധിച്ച ഊഹാപോഹങ്ങൾക്കിടെ അമിത് ഷാ കർണാടകയിൽ
ബെംഗളൂരു : നേതൃമാറ്റവും മന്ത്രിസഭാ വിപുലീകരണവും സംബന്ധിച്ച ഊഹാപോഹങ്ങൾക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ കർണാടക സന്ദർശനത്തിലാണ് എല്ലാ കണ്ണുകളും. ഏപ്രിൽ ഒന്നിന് സംസ്ഥാനം സന്ദർശിച്ച ഷാ കോർ കമ്മിറ്റി യോഗത്തിൽ 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 150 സീറ്റുകൾ ലക്ഷ്യമിട്ടിരുന്നു. യോഗത്തിൽ സംസ്ഥാന ബിജെപി നേതാക്കൾ അടുത്ത ഒരു വർഷത്തേക്കുള്ള മാർഗരേഖ തയ്യാറാക്കാനും താഴെ തട്ടിൽ പ്രവർത്തിക്കാനും മറ്റ് പാർട്ടികളിലെ നേതാക്കളെ ബിജിപിയിലേക്ക് ആകർഷിക്കാനും നിർദേശിച്ചു. പാർട്ടി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഷാ സംസ്ഥാനത്ത് ഔദ്യോഗിക സന്ദർശനത്തിലാണെന്നും ചൊവ്വാഴ്ച ‘ഖേലോ ഇന്ത്യ’ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ…
Read Moreരാഷ്ട്രീയ സാഹചര്യങ്ങൾ ബിജെപിക്ക് അനുകൂലമാണെങ്കിലും നേരത്തെയുള്ള തെരഞ്ഞെടുപ്പില്ല; ബിജെപി നേതാക്കൾ
ബെംഗളൂരു : രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമാണെങ്കിലും നേരത്തെയുള്ള തെരഞ്ഞെടുപ്പുകൾ ഇല്ലെന്ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കർണാടക ബിജെപി നേതാക്കൾ പറഞ്ഞു. മന്ത്രിസഭാ വികസനത്തെക്കുറിച്ചോ സർക്കാരിലും പാർട്ടിയിലും നേതൃമാറ്റത്തെക്കുറിച്ചോ ചർച്ച നടന്നിട്ടില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പറഞ്ഞു. കർണാടകയിൽ നേരത്തെയുള്ള തിരഞ്ഞെടുപ്പ് ബിജെപി പരിഗണിക്കുന്നില്ലെന്ന് വെള്ളിയാഴ്ച രാത്രി കർണാടകയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറി സി ടി രവി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ കർണാടക ബിജെപി…
Read Moreഅമിത് ഷാ സഞ്ചരിച്ച വഴിയില്‍ സ്ഫോടനം
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച വഴിയില്‍ സ്ഫോടനം. അമിത് ഷാ സഞ്ചരിച്ചിരുന്ന മൗണ്ട് കാര്‍മല്‍ കോളജിന് സമീപം ഇന്നലെ വൈകിട്ട് നാലരയോടെയാണ് സ്ഫോടനം നടന്നത്. ചിക്ക്ബെല്ലാപൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഷാ. സംഭവത്തില്‍ അട്ടിമറിയില്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സ്ഫോടനകാരണമെന്നും പൊലീസ് കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും സഞ്ചരിക്കുന്ന വഴികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ പരിശോധിച്ച് അപകടസാധ്യതകള്‍ കണ്ടെത്താറുണ്ട്. എന്നാല്‍, അമിത്ഷാ സഞ്ചരിക്കുന്ന വഴിയില്‍ അസാധാരണമായി യാതൊന്നും കണ്ടെത്തിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
Read Moreപ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ഏപ്രിൽ ആദ്യം കർണാടക സന്ദർശിക്കും; മുഖ്യമന്ത്രി
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഏപ്രിൽ ആദ്യം കർണാടകയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു. എന്നാൽ ഈ സന്ദർശനങ്ങളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ചർച്ചകളൊന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബജറ്റ് നിർവഹണത്തിന് മേൽനോട്ടം വഹിക്കാൻ സംസ്ഥാനത്താദ്യമായാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുന്നതെന്ന് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറഞ്ഞു. ‘ഏപ്രിൽ ഒന്നിന്, സഹകരണ മേഖലയിലെ പരിഷ്‌കാരങ്ങൾക്കായി പ്രവർത്തിക്കുന്ന കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത്…
Read Moreസ്‌കൂളിലെ വസ്ത്രധാരണരീതി എല്ലാ മതസ്ഥരും അംഗീകരിക്കണം: അമിത് ഷാ.
ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചൊല്ലിയുള്ള വിവാദം കത്തിപ്പടരുന്നതിനിടെ, എല്ലാ മതവിഭാഗത്തിൽ പെട്ടവരും സ്കൂളുകളിൽ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാവണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഹിജാബ് വിഷയത്തിൽ കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. സ്ക്കൂളുകൾ നിർദേശിക്കുന്ന വസ്ത്രം എല്ലാ മതത്തിൽപ്പെട്ടവരും ധരിക്കാൻ തയ്യാറാവണമെന്നാണ് വ്യക്തിപരമായ അഭിപ്രായം.രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കോടതി വിധി മാനിക്കാൻ എല്ലാവരും തയ്യാറാവണം. അമിത്ഷാ പറഞ്ഞു. കർണാടകയിലെ ബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെതിരെ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി തീർപ്പുണ്ടാക്കാനിരിക്കെയാണ് ഷായുടെ…
Read Moreഞെട്ടിത്തരിച്ച് ബിജെപി ദേശീയ നേതൃത്വം… ഉപതെരഞ്ഞെടുപ്പില്‍ വൻ തിരച്ചടി!
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂര്‍ ഉള്‍പ്പടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന്‍ ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി വളരെ പിന്നിലാണ്. യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെ തിരിച്ചടി ബിജെപി ദേശീയ നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. പത്തൊന്‍പത് റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 19000ത്തിലധികം വോട്ടിന്‍റെ ലീഡ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയ്ക്കുണ്ട്. ഫുല്‍പൂരില്‍ പതിനഞ്ച് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 22842 വോട്ടിന്‍റെ ലീഡുമായി എസ്പി മുന്നിലാണ്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ യോഗി മൂന്ന്‍ ലക്ഷത്തിലേറെ…
Read More