ഡാറ്റാ ബേസ് സംവിധാനം ഉടൻ നിലവിൽ വരും ; അമിത് ഷാ

ബെംഗളൂരു: തീവ്രവാദ പ്രവർത്തനം, ഹവാല, ലഹരി മരുന്ന്, കള്ളനോട്ട് തുടങ്ങിയവ നിരീക്ഷിക്കാൻ ദേശീയ ഡാറ്റാ ബേസ് ഉടൻ നിലവിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. നാഷണൽ ഇന്റലിജിൻസ് ഗ്രിഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ സുരക്ഷ വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് വിവിധ രഹസ്യന്വേഷണ ഏജൻസികൾക്ക് വിശ്വസനീയമായ വിവരങ്ങൾ ഡാറ്റാ ഡാറ്റാ ശേഖരണ ഏജൻസിയായ നാറ്റ്ഗ്രിഡിൽ നിന്നും അനായാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി അരഗ ഞാനേദ്ര, ആഭ്യന്തര സഹമന്ത്രി നിഷിത് പ്രാമാണിക് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Read More
Click Here to Follow Us