അഞ്ച് ജില്ലകളിൽ തീവ്രമഴ; ജില്ലകളിൽ അലേർട്ട് 

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഉത്തരകേരളത്തിലെ അഞ്ചു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ ശേഷിക്കുന്ന ഒമ്പതു ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Read More

ക്യൂആര്‍ കോഡ് സ്കാൻ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക 

കൊച്ചി: ഇന്ന് നിത്യജീവിതത്തിൽ ക്യുആര്‍ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കെണിയില്‍ വീഴാമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, യുആർഎൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ക്യൂആര്‍ കോഡുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കേരള പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ആധുനികജീവിതത്തില്‍ ക്യൂആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യൂആർ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. ഇമെയിലിലെയും…

Read More

മഴ ; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട് 

ബെംഗളൂരു: നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്നു. അടുത്ത 24 മണിക്കൂറിൽ 11 മുതൽ 20 സെന്റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബിദർ, കലബുറഗി എന്നീ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച് അലർട്ട്’ മുന്നറിയിപ്പ് നൽകി. ബെലഗാവി, ബാഗൽകോട്ട്, റായ്ച്ചൂർ, വിജയപൂർ, യാദഗിരി, ഷിമോഗ, ചിക്കമംഗളൂരു, കുടക് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

മഴ മുന്നറിയിപ്പ് ; 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ബെംഗളൂരു: നഗരത്തിന്റെ പല ഭാഗങ്ങളിലായി രണ്ട് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബെംഗളുരു അടക്കം കര്‍ണാടകത്തിലെ 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും, തീവ്രത കുറഞ്ഞ ഇടിമിന്നലും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. കൊടക്, മൈസൂരു, ഷിവമൊഗ്ഗ, ചിത്രദുര്‍ഗ, ഹസ്സന്‍, ഗുല്‍ബര്‍ഗ, ഉഡുപ്പി, ചംരജ്‌നഗര്‍, ദക്ഷിണ കന്നഡ, ചിക്കമംഗളൂരു എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ബെംഗളുരുവില്‍…

Read More

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ കരുത്താർജ്ജിച്ച് ന്യൂനമർദ്ദം. അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറും. നാളെയോടെ അത് ‘മൊക്ക’ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും സമീപമാണ് ഇപ്പോൾ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. ഇത് തുടക്കത്തിലെ ദിശമാറി ബംഗ്ലാദേശ്- മ്യാൻമാർ തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യത. എന്നാൽ ഇതിന്റെ സ്വാധീനത്താൽ 12 വരെ കേരളത്തിൽ പലയിടത്തും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ്…

Read More

ട്രാക്കിൽ കിടന്ന സ്ത്രീയെ രക്ഷിച്ച് അലേർട്ട് ലോക്കോ പൈലറ്റ്

ബെംഗളൂരു: ബെംഗളൂരു റെയിൽവേ ഡിവിഷനിലെ ലോക്കോ പൈലറ്റ് (എൽപി) ബൈയപ്പനഹള്ളി സ്റ്റേഷനിലെ ലൂപ്പ് ലൈനിൽ ട്രാക്കിൽ ആത്മഹത്യ ചെയ്യുന്നതിനായി കിടന്ന 24 കാരിയെ ട്രെയിനിന് മുന്നിൽ നിന്നും രക്ഷിച്ചു. ട്രാക്കിൽ കിടന്നിരുന്ന സ്ത്രീയെ കണ്ടയുടൻ എൽപി ഖാലിദ് അഹമ്മദ് എമർജൻസി ബ്രേക്ക് അമർത്തി. ഒക്‌ടോബർ ഒന്നിന് രാവിലെ 9.20നാണ് സംഭവം. ബെംഗളൂരു-കോലാർ ഡിഇഎംയു സ്‌പെഷ്യൽ (ട്രെയിൻ നമ്പർ 06387) അഹമ്മദ് സ്‌റ്റീരിയർ ചെയ്യുന്നതിനിടെയാണ് യുവതിയെ ട്രാക്കിൽ കെടക്കുന്നതായി ശ്രദ്ധയിൽ പെട്ടത്.  തുടർന്ന് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള നടപടിയാണ് യുവതിയെ അപകടത്തിൽ നിന്ന് രക്ഷിച്ചത്. യുവതിയെ രക്ഷിച്ച…

Read More

ഉല്ലാസ യാത്ര പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്

തിരുവനന്തപുരം: ഉല്ലാസ പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി കേരള പൊലീസ്. ഉല്ലാസ യാത്ര പോകുന്നവരുടെ ശ്രദ്ധക്ക് എന്ന തലക്കോട്ടെയാണ് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നത്. യാത്ര പോകുന്ന വിവരങ്ങളും ലൊക്കേഷനുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാതിരിയ്ക്കുക, യാത്രയ്ക്കിടയിൽ പബ്ലിക്/ സൗജന്യ വൈഫൈ ഉപയോഗിയ്ക്കാൻ ശ്രദ്ധിക്കുക, ഉപയോഗിയ്ക്കാത്ത പക്ഷം ബ്ലൂ ടൂത്ത് ഓഫ് ചെയ്യുക, അപരിചിതർ നൽകുന്ന ചാർജുകളും പവർ കമ്പനികളും ഉപയോഗിക്കേണ്ട നിർദ്ദേശങ്ങൾ. നടൻ ജഗതി ശ്രീകുമാറിന്റെ പടത്തോടെ ഡിസൈൻ ചെയ്ത പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

Read More

ഓഗസ്റ്റ്‌ 2 വരെ കേരളത്തിൽ ശക്തമായ മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് ഓഗസ്‌റ്റ് 2 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. ഓഗസ്‌റ്റ് ഒന്നിന് വയനാട് ഒഴികെയുള്ള 13 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 2ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…

Read More

മഴ കനക്കുന്നു; തീരദേശ കർണ്ണാടകയിൽ യെല്ലോ അലേർട്ട്

ബെം​ഗളുരു; ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് ന​ഗരപ്രദേശങ്ങളിൽ ഉൾപ്പെടെ കനത്ത വെള്ളപ്പൊക്കം. ബെം​ഗാൾ ഉൾക്കടലിലും അറബി കടലിലും രൂപപ്പെട്ട ശക്തമായ കാറ്റിനെ തുടർന്ന് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ കന്നഡയിൽ കഴിഞ്ഞ ദിവസം താപനില 36.4 ഡി​ഗ്രി വരെയായി ഉയർന്നു. എന്നാൽ ഒക്ടോബറിൽ ഇത്ര ഉയർന്ന താപനില സമീപ വർഷങ്ങളിലൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപ്രതീക്ഷിതവും തുടർച്ചയായും പെയ്ത മഴ ജനജീവിതത്തെ സ്തംഭിപ്പിച്ചു. കൂടാതെ ദേശീയപാത 66 ലെ പല ഭാ​ഗങ്ങളും…

Read More

കനത്ത മഴയിൽ വ്യാപക നഷ്ടം; മതിലുകൾ ഇടിഞ്ഞു വീണു

ബെം​ഗളുരു; ന​ഗരത്തിൽ പെയ്തിറങ്ങി കനത്ത മഴ. മഴ ശക്തി പ്രാപിച്ചതോടെ മതിലിടിഞ്ഞ് ഉണ്ടായത് വ്യാപക നഷ്ടമെന്ന് വിലയിരുത്തൽ. താരതമ്യേന തിരക്കേറിയ റോഡുകളിലടക്കം മതിലിടിഞ്ഞു വീണ് നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കൂടാതെ ​ഗതാ​ഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നതോടെ പലയിടത്തും വൻ ​ഗതാ​ഗത കുരുക്ക് രൂപപ്പെടുകയും ചെയ്തു. കനത്ത മഴയിൽ മജസ്റ്റിക് റോഡിലെ ധന്വന്തരി റോഡിലേക്ക് മതിലിടിഞ്ഞ് വീണതിനാൽ വാഹന​ഗതാ​ഗതം ഒരു വശത്ത് കൂടെ മാത്രമാക്കി നിയന്ത്രിച്ചിട്ടുണ്ട്. സമീപത്തെ ഏതാനും കെട്ടിടങ്ങളും അപകട ഭീഷണി നേരിടുന്നതിനാൽ ഇവിടങ്ങളിലെ കടക്കാരെയും താമസക്കാരെയും ഒഴിപ്പിച്ചു. ഇന്ദിരാ ന​ഗറിലെ എംഇജി സെന്ററിന്റെ…

Read More
Click Here to Follow Us