‘കോവിഡ് കരുതൽ’ വിമാനത്താവളത്തിൽ പരിശോധനയ്ക്കൊരുങ്ങി കർണാടക

ബെംഗളൂരു: ചൈനയിലും ലോകത്തിൻറെ മറ്റ് ഭാഗങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാകുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ.സുധാകർ. മുൻകരുതലിന്റെ ഭാഗമായി ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന അന്തരാഷ്‌ട്ര യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. എന്നാൽ ബെംഗളൂരു വിമാനത്താവളത്തിൽ എന്ന് മുതലാണ് പരിശോധന ആരംഭിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ആഗോള തലത്തിലുള്ള സാഹചര്യം കണക്കിലെടുത്ത് ഞങ്ങൾക്ക് ചില മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അന്തരാഷ്‌ട്ര യാത്ര എണ്ണത്തിൽ കെമ്പഗൗഡ അന്തരാഷ്‌ട്ര വിമാനത്താവളം ഉയർന്ന തോതിലാണെന്നും യാത്രക്കാരെ പരിശോധിക്കുന്ന നടപടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.…

Read More

കെംപെഗൗഡ വിമാനത്താവളത്തിൽ വികലാംഗർ നടത്തുന്ന 2 കഫേകൾ തുറന്നു

ബെംഗളൂരു: അന്താരാഷ്ട്ര വികലാംഗ ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വികലാംഗര്‍ നടത്തുന്ന രണ്ട് കഫേകള്‍ ആരംഭിച്ചു. എയര്‍പോര്‍ട്ട് പരിസരത്ത് സ്ഥിതി ചെയ്യുന്ന മിട്ടി കഫേയാണ് ശാരീരികവും ബൗദ്ധികവും വൈകാരികവുമായ വൈകല്യങ്ങളുള്ള മുതിര്‍ന്നവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും അന്തസ്സിനുമായി പ്രവര്‍ത്തിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം. കഫേകളില്‍ ബ്രെയിലി നിര്‍ദ്ദേശങ്ങള്‍ (അഥവാ അന്തരായവര്‍ക്ക് വായിക്കാന്‍ സഹായികമായ ലിബി), ആംഗ്യഭാഷാ വ്യാഖ്യാതാക്കള്‍, പ്ലക്കാര്‍ഡുകള്‍, റാമ്പുകള്‍ എന്നിവയുണ്ട്, കൂടാതെ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവിടെ മൂന്ന് ഷിഫ്റ്റുകളിലായാണ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മിട്ടി കഫേ…

Read More

ഭാര്യയെ ഒഴിവാക്കി കാമുകിക്കൊപ്പം ജീവിക്കാനുള്ള ഓട്ടം അവസാനിച്ചത് പോലീസ് കേസിൽ 

ബെംഗളൂരു: ഭാര്യയെ ഒഴിവാക്കി മുൻ കാമുകിക്കൊപ്പം ജീവിക്കാനുള്ള 36കാരന്റെ സാഹസികത അവസാനിച്ചത് പോലീസ് കേസിൽ. വിമാനത്തവളത്തിൽ അതിക്രമിച്ച് കയറിയതടക്കമുള്ള പോലീസ് കേസിൽ ആണ് ഇയാൾ കുടുങ്ങിയത്. ബെംഗളൂരുവിലെ എച്ച്‌എൽ വിമാനത്താവളത്തിലാണ് സംഭവം.  ഈ മാസം ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു സന്ദർശിക്കുന്നതിന്റെ ഭാഗമായി അതിന് രണ്ട് ദിവസം മുൻപ് വിമാനത്താവളത്തിൽ വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത് അറിയാതെ എത്തിയ 36കാരനാണ് കേന്ദ്ര സുരക്ഷാ ഏജൻസികളേയും പോലീസിനേയും വട്ടംകറക്കിയത്.  അസമിലെ സോനിത്പൂർ ജില്ലയിൽ നിന്നുള്ള മേസൺ മുകുന്ദ് ഖൗണ്ടാണ് അതീവ സുരക്ഷാ മേഖലയിൽ…

Read More

വിമാനത്താവളത്തിൽ ആൺകുഞ്ഞിനെ പ്രസവിച്ച് കർണാടക സ്വദേശിനി 

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിൽ കർണാടക സ്വദേശിനി ആൺകുഞ്ഞിനെ പ്രസവിച്ചു. വിമാനത്താവള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രകാരനായ കുഞ്ഞിനെ വിമാനത്താവള അധികൃതർ സ്വാഗതം ചെയ്തു. ഒപ്പം സ്പെഷ്യൽ സമ്മാനവും വാഗ്ദാനം ചെയ്തു. വിമാനത്താവളത്തിന്റെ ടെർമിനലിനു മുന്നിലെ മെഡിക്കൽ കേന്ദ്രത്തിൽ ആണ് യുവതി പ്രസവിച്ചത്. ഭർത്താവിന് ഒപ്പം കർണാടകയിലെ ഹുബ്ബള്ളിയിൽ പോകാനാണ് യുവതി വിമാനത്താവളത്തിൽ എത്തിയത്. ശുചിമുറിയിൽ പോയ യുവതിയ്ക്ക് പെട്ടന്ന് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ യുവതിയെ മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. രാവിലെ 9.20 നു ഡോ. പ്രവീൺ സിങ്ങിന്റെ മേൽനോട്ടത്തിൽ ആണ്…

Read More

കിയ ടെര്‍മിനല്‍ രണ്ട്; പ്രവര്‍ത്തനം ഒന്നര മാസത്തിനകം

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാമത്തെ ടെര്‍മിനല്‍ ഒന്നരമാസത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്ന് ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഹരി മാരാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസമാണ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാമത്തെ ടെര്‍മിനല്‍ ഉദ്ഘാടനം നടത്തിയത്. വര്‍ഷത്തില്‍ രണ്ടരകോടി യാത്രക്കാര്‍ ടെര്‍മിനല്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെര്‍മിനലിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ചില പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ടെന്നും ചില പരീക്ഷണങ്ങള്‍ കൂടി നടത്തിയശേഷം ഒന്നോ ഒന്നരയോ മാസത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

ഷാരൂഖ് ഖാനെ എയർപോർട്ടിൽ തടഞ്ഞു, പിഴയടപ്പിച്ചു

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വില കൂടിയ വാച്ചുകള്‍ ബാഗേജില്‍ ഉണ്ടായിരുന്നതിനാല്‍ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു വച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനു ശേഷമാണ് വിമാനത്താവളത്തിന് പുറത്തു പോകാന്‍ നടനെ അനുവദിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം ഷാരൂഖ് ഖാന് വിമാനത്താവളത്തില്‍ തുടരേണ്ടി വന്നു. ദുബായില്‍ നിന്ന് പ്രൈവറ്റ് ജെറ്റില്‍ മുംബൈയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

Read More

പ്രധാനമന്ത്രി സന്ദർശനത്തിനായി ബെംഗളൂരു റോഡുകൾ അടക്കും; ഗതാഗത നിയന്ത്രണ മുന്നറിയിപ്പുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദർശനം കണക്കിലെടുത്ത് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) ഗതാഗത നിയന്ത്രണ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ താഴെ പറയുന്ന റോഡുകളിൽ വാഹന ഗതാഗതം നിരോധിക്കും, പൊതുജനങ്ങൾ ബദൽ വഴികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സിടിഒ ജംഗ്ഷൻ, പോലീസ് തിമ്മയ്യ ജംഗ്ഷൻ, രാജ്ഭവൻ റോഡ്, ബസവേശ്വര സർക്കിൾ, പാലസ് റോഡ്, റേസ് കോഴ്‌സ് റോഡ്, സങ്കി റോഡ്, ക്വീൻസ് റോഡ്, ബല്ലാരി റോഡ്, ഇന്റർനാഷണൽ എയർപോർട്ട് എലിവേറ്റഡ് കോറിഡോർ, ശേഷാദ്രി റോഡ് (മഹാറാണി…

Read More

ബെംഗളൂരു വിമാനത്താവളത്തിലെ പുതിയ ടെർമിനൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും: അറിയേണ്ട അഞ്ച് കാര്യങ്ങൾ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) പുതിയ ടെർമിനൽ നവംബർ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 2021 മാർച്ചിൽ പുതിയ ടെർമിനൽ തുറക്കുമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും പകർച്ചവ്യാധി കാരണം നിർമാണം വൈകുകയായിരുന്നു. വരാനിരിക്കുന്ന ടെർമിനലിന്റെ 84 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഒക്ടോബറിൽ സോഷ്യൽ മീഡിയയിൽ വൈറലായി, കർണാടകയിലെ നിരവധി മന്ത്രിമാർ പോലും ഇത് പങ്കിട്ടു. ഈ ടെർമിനൽ ‘നമ്മ ബെംഗളൂരു ഉദ്യാന നഗരത്തിന്റെ ധാർമ്മികത’ പിടിച്ചെടുക്കുമെന്നാണ് പറയപ്പെടുന്നത്. വരാനിരിക്കുന്ന ടെർമിനലിനെ കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങൾ ഇതാ: > നിർമ്മാണം…

Read More

34 ലക്ഷം രൂപ വിലമതിക്കുന്ന 23 ഐഫോൺ ഹാൻഡ്സെറ്റുകൾ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തു

ബെംഗളൂരു: 23 ഐഫോൺ 14 പ്രോ മാക്‌സ് ഹാൻഡ്‌സെറ്റുകൾ കടത്താൻ ശ്രമിച്ച ഒരു യാത്രക്കാരനെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) പിടികൂടിയതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച രാത്രി 8.15 ന് (IST) ബാങ്കോക്കിൽ നിന്ന് തായ് എയർവേയ്‌സിന്റെ TG 325 വിമാനത്തിൽ കയറിയ യാത്രക്കാരൻ രാത്രി 11.54 നാണ് ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയത്. എയർ ഇന്റലിജൻസ് യൂണിറ്റ് (എഐയു) ഉദ്യോഗസ്ഥർ പെരുമാറ്റ വിശകലനവും പ്രൊഫൈലിങ്ങും ഉപയോഗിച്ച് യാത്രക്കാരനെ ചോദ്യം ചെയ്യുന്നതിനായി മാറ്റി. പരിശോധനയിൽ ലഗേജിൽ 34.47 ലക്ഷം രൂപയുടെ സ്മാർട്‌ഫോണുകളുടെ സാന്നിധ്യം കണ്ടെത്തി.…

Read More

മംഗളൂരു വിമാനത്താവളത്തിൽ നിന്നും 1.59 കോടിയുടെ സ്വർണം പിടികൂടി

ബെംഗളൂരു: മംഗളൂരു അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്ന് 3,000 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ഏകദേശം 1.60 കോടി രൂപ വിലവരുന്ന 24 കാരറ്റ് സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ജീൻസിലും അടിവസ്ത്രങ്ങളിലും പേസ്റ്റ് രൂപത്തിലാക്കിയാണ് അഞ്ച് പേരും സ്വർണം കടത്തിയത്. കഴിഞ്ഞ ദിവസം തോർത്തിൽ ദ്രാവക രൂപത്തിൽ സ്വർണം കടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പതിവ് വഴികൾ പിടിക്കപ്പെടുന്നത് മൂലം കള്ളക്കടത്ത് സംഘങ്ങൾ പുതിയ വഴികൾ തേടുന്നതിന് തെളിവുണ്ടെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. 26-കാരനായ ഫഹദാണ് ദ്രവരൂപത്തിലുള്ള സ്വർണത്തിൽ മുക്കിയ തോർത്തുമായി…

Read More
Click Here to Follow Us