കാർ തടാകത്തിലേക്ക് മറിഞ്ഞു; മൂന്ന് മരണം

ബെംഗളുരു: നിയന്ത്രണം വിട്ട കാർ തടാകത്തിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. തുംകുരുവിലാണ് സംഭവം. സിറ ബുക്കപട്ടണ സ്വദേശികളായ ദൊഡ്ഡണ്ണ, സാനമ്മ, യമുന എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന പ്രവീൺ പരിക്കുകളോടെ രക്ഷപ്പെട്ടു.

Read More

എക്സ്പ്രസ്സ്‌ ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക്‌ ഇടിച്ച് കയറി അപകടം ; 3 മരണം

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിരുന്ന പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. സമീപ ജില്ലകളിൽ നിന്ന് പരമാവധി ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് എത്തിക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർ അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Read More

ഡ്രൈവിങ്ങിനിടെ സെൽഫി; കാർ പുഴയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു

റാഞ്ചി: കാര്‍ പുഴയിലേക്ക് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഝാര്‍ഖണ്ഡിലെ ദിയോഗറിലാണ് സംഭവം. സികാതിയ ബാരിയേജിന് സമീപം എസ് യുവി കാര്‍ നിയന്ത്രണം വിട്ട് പാലത്തില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ദിയോഗറിലെ അസന്‍സോള്‍ സാന്‍കുല്‍ ഗ്രാമത്തില്‍ നിന്നും ഗിരിധിഹിലേക്ക് പോകുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം ഓടിച്ചയാള്‍ ഡ്രൈവിങ്ങിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ്, കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

Read More

കാറും കർണാടക ആർടിസി യും കൂട്ടിയിടിച്ചു; 7 മരണം

ചെന്നൈ:കാറും ബസും കൂട്ടിയിടിച്ച അപകടത്തിൽ ഏഴുപേര്‍ മരിച്ചു. തിരുവണ്ണാമലൈയില്‍ കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൃഷ്ണഗിരി ഹൈവേയില്‍ അര്‍ധരാത്രിയാണ് അപകടമുണ്ടായത്. മരിച്ച ആറുപേര്‍ അസം സ്വദേശികളാണ്. ഒരാള്‍ തമിഴ്‌നാട്ടുകാരനുമാണ്. പോണ്ടിച്ചേരിയിലെ പശ ഫാക്ടറിയില്‍ നിന്നും ഹൊസൂരിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്. തൊഴിലാളികള്‍ സഞ്ചരിച്ച ടാറ്റ സുമോ കാര്‍ നിയന്ത്രണം വിട്ട് ബേംഗളൂരു നിന്നും വരികയായിരുന്ന യാത്രാ ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Read More

ട്രെയിനുകൾ കൂട്ടിയിടിച്ചു; 15 മരണം, നൂറിലേറെ പേർക്ക് പരിക്ക് 

ധാക്ക: ബംഗ്ലാദേശില്‍ ട്രെയിൻ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കിഷോര്‍ഗഞ്ചിലെ ഭൈറാബില്‍ ആണ് അപകടമുണ്ടായത്. ധാക്കയിലേക്ക് പോവുകയായിരുന്ന ഗോധൂലി എക്സ്പ്രസും ചാട്ടോഗ്രാമിലേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ എണ്ണവും മരണസംഖ്യയും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. നിരവധി ആളുകള്‍ ട്രെയിനില്‍ കുടങ്ങി കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകളുണ്ട്.

Read More

ബൈക്ക് അപകടത്തിൽ മലയാളി യുവാക്കൾ മരിച്ചു

ബെംഗളുരു: നഗരത്തിൽ ഉണ്ടായ ബൈക്ക് അപകടങ്ങളിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. ലോറി ബൈക്കിൽ ഇടിച്ചാണ് ആമ്പല്ലൂർ സ്വദേശി ഹിരൺ ആണ് മരിച്ച ഒരാൾ. ആമ്പല്ലൂർ നിരപ്പത്ത് സോമന്റെയും സീനയുടെയും മകനായ ഹിരൺ ഐടി കമ്പനി ജീവനക്കാരൻ ആണ്. നഗരത്തിലെ തന്നെ മറ്റൊരു അപകടത്തിൽ നഴ്സിംഗ് വിദ്യാർത്ഥിയും മരിച്ചു. ചേലാട് കരിങ്ങഴമനയാനിപ്പുറത്ത് സിബി ചാക്കോ- ഷൈല ദമ്പതികളുടെ മകൻ ആന്റൺ ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

Read More

കർണാടക ട്രാൻസ്പോർട്ട് ബസും കാറും കൂട്ടിയിടിച്ചു; ഒരു കുട്ടിയുൾപ്പെടെ ആറ് മരണം 

ബെംഗളൂരു : ഗദഗിൽ കർണാടക ട്രാൻസ്പോർട്ട് ബസും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പെടെ കാറിലുണ്ടായിരുന്ന ആറുപേർ മരിച്ചു. മൂന്നുകുട്ടികൾക്ക് സാരമായി പരിക്കേറ്റു. രണ്ടുകുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. കലബുറഗി മദനഹിപ്പരാഗി സ്വദേശികളായ ശിവകുമാർ സുഭാഷ് കലാഷെട്ടി(48), ഭാര്യ ചന്ദ്രലേഖ കലാഷെട്ടി(42), മകൻ ദിംഗലേഷ് കലാഷെട്ടി(ആറ്), സഹോദരി റാണി കലാഷെട്ടി(25), കലബുറഗി അഫ്‌സൽപുര സ്വദേശികളായ സച്ചിൻ മല്ലികാർജുൻ കട്ടി(32), ഭാര്യ ദാക്ഷായണി കട്ടി(29), എന്നിവരാണ് മരിച്ചത്. മുതിർന്ന അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചും ആറുവയസ്സുകാൻ ആശുപത്രിയിലെത്തിയശേഷവുമാണ് മരിച്ചത്. ഗദഗിലെ നരേഗലിനടുത്ത് ഗദ്ദിഹള്ളയിൽ ഗജേന്ദ്രഗാദ്-നരേഗൽ റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. രണ്ടുകുടുംബങ്ങളിൽനിന്നായി നാലുകുട്ടികളുൾപ്പെടെ…

Read More

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സ്റ്റാലിൻ 

ചെന്നൈ: കാറും ലോറിയും കൂട്ടിയിട്ട് അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അപകടം നടന്ന ഉടനെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടതിനാൽ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

Read More

ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കാറും ലോറിയും കൂട്ടിയിടിച്ചു; 2 കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേർ അടക്കം എട്ടുപേര്‍ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികൾ ഉണ്ട്. ഞായറാഴ്ച രാവിലെ ചെങ്ങം നഗരത്തിന് സമീപമാണ് അപകടം. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആര്‍ സതീഷ് കുമാര്‍ (40), എസ് സര്‍വേശ്വരന്‍ (6), എസ് സിദ്ദു (3), എസ് മണികണ്ഠന്‍ (42), എസ് ഹേമന്ത് (35) ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. മരിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തിരുവണ്ണാമലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.…

Read More

മൈസൂരു-ബെംഗളുരു എക്സ്പ്രസ്സ്‌ വേയിൽ അപകടം; ദമ്പതികൾ ഉൾപ്പെടെ 3 മരണം 

ബംഗളൂരു: മൈസൂരു-ബെംഗളുരു എക്സ്പ്രസ്സ്‌ വെയിൽ വാൻ ലോറിയിൽ ഇടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബംഗളൂരു പീനിയ സ്വദേശികളായ രാജേഷ്, ഭാര്യ സുമ, ലക്ഷ്മണ്ണമ്മ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് ശ്രീരംഗപട്ടണയിലേക്ക് പോയ വാൻ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിടിക്കുകയായിരുന്നു.

Read More
Click Here to Follow Us