ബെംഗളൂരു: സംസ്ഥാനത്തുടനീളം കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ കർഷകർ ശ്രമിക്കുമ്പോഴും പുതിയ വെല്ലുവിളി നേരിടുകയാണ്. കന്നുകാലികളിൽ ത്വക്ക് രോഗം പടരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 28 ജില്ലകളിലായി 46,000 കന്നുകാലികളെ ഈ രോഗം ബാധിച്ച് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ കർണാടകയിൽ 2,070 കന്നുകാലികൾ ചത്തു. രോഗം ബാധിച്ച കന്നുകാലികളുടെ ചർമ്മത്തിൽ മുമ്പത്തെപ്പോലെ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല, പകരം ശ്വാസകോശത്തിലേക്കും വയറിലേക്കും പടരുന്നു എന്നതാണ് കൂടുതൽ ആശങ്കാജനകമായ കാര്യം. മഹാരാഷ്ട്രയ്ക്കും രാജസ്ഥാനിനും ശേഷം രോഗം അതിവേഗം പടരുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കർണാടക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മൃഗസംരക്ഷണ വകുപ്പ്…
Read MoreTag: 2
വീണ്ടും ഭൂചലനം; 24 മണിക്കൂറിനിടയിൽ രണ്ടാമത്തേത്
ബെംഗളുരു; വീണ്ടും 2.5 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. 24 മണിക്കൂറിനിടയിൽ രണ്ടാമത്തെ ഭൂചലനമാണ് രേഖപ്പെടുത്തുന്നത്. കലബുറഗിയിലെ ഗഡിഗേശ്വറിലാണ് ഇത്തവണ ഭൂചലനം ഉണ്ടായത്. 2.5 തീവ്രതയുള്ള ഭൂചലനം ഉണ്ടാകുകയും ഭയചകിതരായ ആളുകൾ വീടുകളിൽ നിന്ന് ഓടുകയും ചെയ്തു. നാശനഷ്ടങ്ങൾ സംഭവിച്ചില്ല. തെലങ്കാനയിൽ കർണ്ണാടകവുമായി അടുത്ത് കിടക്കുന്ന സങ്കറെഡ്ഡി ജില്ലയിലെ മണിയാർപള്ളി ജില്ലയിലാണ് ഭൂചലനം ഉണ്ടായതെന്ന് സംസ്ഥാന പ്രകൃതി ദുരന്ത നിവാരണസേന അറിയിച്ചു. 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ആദ്യം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 11 ദിവസത്തിനിടെ നാലാമത്തെ ഭൂചലനം ആണിത്. ബസവകല്യാണിൽ രണ്ടുതവണ ഭൂചലനം…
Read Moreനിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം പോസ്റ്റിലിടിച്ച് അമ്മയും മകനും മരിച്ചു
മൈസൂരു; രാജരാജേശ്വരി നഗറിൽ വൈദ്യുത തൂണിൽ കാർ ഇടിച്ച് യുവതിയും മകനും മരിച്ചു, ഭർത്താവ് ജഗദീഷിന് സാരമായ പരിക്കേറ്റു. നഗരത്തിലെ കനകദർശൻ സ്വദേശികളായ ഇവരുടെ കാർ രാവിലെ അഞ്ച് മണിക്കാണ് അപകടത്തിൽ പെട്ടത്. ലക്ഷ്മി(35), ദൈവിക് (12) എന്നിവരാണ് അപകടത്തിൽ മരണമടഞ്ഞത്. കുടകിലെ കുശാൽ നഗറിൽ നിന്ന് വരുകയായിരുന്നു കുടുംബം. രാജരാജേശ്വരി നഗറിൽ എത്തിയതോടെ കാറിന്റെ ഒരു ടയർ പൊട്ടിത്തെറിക്കുകയും അതോടെ കാറിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുകയുമായിരുന്നു. കാറിന്റെ നിയന്ത്രണം നഷ്ടമായതോടെ സമീപത്തുള്ള പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മയും മകനും സംഭസസ്ഥലത്ത് തന്നെ മരണമടഞ്ഞു.
Read Moreപൊള്ളലേറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരി മരണത്തിന് കീഴടങ്ങി
ബെംഗളുരു; ബെലഗാവിയിൽ ദേഹമാസകലം പൊള്ളലേറ്റും മർദ്ദനമേറ്റും കരിമ്പിൻ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരി മരണത്തിന് കീഴടങ്ങി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായിട്ടില്ല. മന്ത്രവാദ കർമ്മങ്ങളിലുണ്ടാകുന്നതിന് സമാനമായ മുറിവുകളാണ് കുട്ടിയുടെ ദേഹത്ത് നിന്നും കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ജനനേന്ദ്രിയ ഭാഗത്തടക്കം പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ വിദഗ്ദ ചികിത്സ തുടരുന്നതിനിടെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read Moreപാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും വെന്തുമരിച്ചു
ബെംഗളുരു; അപാർട്ട്മെന്റിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും വെന്തു മരിച്ചു, ദേവരചിക്കനഹള്ളിയിലെ എസ്ബിഐ കോളനിയിലാണ് ദാരുണ സംഭവം നടന്നത്. ആശ്രിത് ആസ്പെയറെന്ന അഞ്ച് നില അപ്പാർട്ട്മെന്റിലാണ് അപകടം നടന്നത്. ലക്ഷ്മിദേവി( 80 ), മകൾ ഭാഗ്യരേഖ (58) എന്നിവരാണ് മരണപ്പെട്ടത്. ഭാഗ്യരേഖയുടെ ഭർത്താവ് റാവുവിന്റെ നില ഗുരുതരമായി തുടരുകയാണ്. അപാർട്മെന്റിൽ കുടുങ്ങിയ മറ്റ് 5 പേരെ അഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു, ബാൽക്കണി ഗ്രിൽ ചെയ്ത് അടച്ചിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായി.
Read Moreപ്രാർഥനകൾ വിഫലം; കുഴൽ കിണറിൽ കുടുങ്ങിയ രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി
ബെംഗളുരു; ബെലഗാവിയിൽ കുഴൽ കിണറിൽ അകപ്പെട്ട രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി. ബെലഗാവിയിലെ റായ്ബാഗ് ഗ്രാമത്തിലാണ് ശരദ് സിദ്ധപ്പ ഹസിരെ എന്ന രണ്ട് വയസുകാരൻ കഴിഞ്ഞ ദിവസം കുഴൽ കിണറിൽ അകപ്പെട്ടത്. വീടിനുള്ളിൽ നിന്നും കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതോടെ തട്ടിക്കൊട്ട് പോയതാകാമെന്ന ധാരണയിൽ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയതാകാമെന്ന രീതിയിലാണ് ആദ്യം അന്വേഷണം പുരോഗമിച്ചത്. പക്ഷേ, പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിമ്പിൻ പാടത്തുള്ള കുഴൽ കിണറിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ…
Read Moreകുഴൽ കിണറിൽ കുടുങ്ങി രണ്ട് വയസുകാരൻ; രക്ഷാ ശ്രമങ്ങൾ പുരോഗമിക്കുന്നു; പ്രാർഥനയോടെ ഒരു നാട്
ബെംഗളുരു; ബെലഗാവിയിൽ രണ്ട് വയസുകാരൻ കുഴൽ കിണറിൽ അകപ്പെട്ടു, ബെലഗാവിയിലെ റായ്ബാഗ് ഗ്രാമത്തിലാണ് ശരദ് സിദ്ധപ്പ ഹസിരെ എന്ന രണ്ട് വയസുകാരൻ കുഴൽ കിണറിൽ അകപ്പെട്ടത്. കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതോടെ തട്ടിക്കൊണ്ട് പോയതാകാമെന്ന ധാരണയിൽ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിമ്പിൻ പാടത്തുള്ള കുഴൽ കിണറിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. വീട്ടിൽ നിന്നും നൂറു മീറ്ററ്‍ അകലെയുള്ള കിണറിലാണ് കുട്ടി കുടുങ്ങിയിരിയ്ക്കുന്നത്.
Read Moreസൈക്കിൾ മോഷണം ആരോപിച്ച് കുട്ടികളെ തട്ടിക്കൊണ്ട് പോയ യുവാവും സുഹൃത്തും പിടിയിൽ
ബെംഗളുരു: 3 കുട്ടികളെ സൈക്കിൾ മോഷ്ടിച്ചെനാരോപിച്ച് തട്ടിക്കൊണ്ട്പോയി മർദിച്ച കേസിൽ 2 പേർ പിടിയിലായി. അമൃതഹള്ളി നാവാസികളായ കൃഷ്ണമൂർത്തി, അവിനാശ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൃഷ്ണമൂർത്തിയുെടെ സൈക്കിൾ മോഷണം പോകുകയും കുട്ടികൾ അതുവഴി പോകുന്നത് കണ്ടിരുന്നെന്ന് ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൃഷ്ണമൂർത്തി കുട്ടികളെ ട്യൂഷൻസെന്ററിൽ നി്ന്നും ബലമായി തട്ടിക്കൊണ്ട് പോകുകയായിരുന്നു.
Read Moreവിഗ്രഹ തട്ടിപ്പ്;രണ്ട് പേർ പിടിയിൽ
ബെംഗളുരു: മാന്ത്രിക ശക്തിയുള്ള വിഗ്രഹം നൽകാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളായ 2 പേരെ വർത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. നാഗേഷ്, ശിവകുമാർ എന്നിവരാണ് പിടിയിലായത്.
Read Moreപിഞ്ച് കുഞ്ഞുങ്ങളെ പൂട്ടിയിട്ട് അമ്മയും അച്ഛനും ജോലിക്ക് പോയി; സഹോദരങ്ങളായ 5 വയസുകാരനും, രണ്ട് വയസുകാരിക്കും കിടക്കക്ക് തീപിടിച്ച് ദാരുണ മരണം
ബെംഗളുരു: ഒരു നാടിനെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ് സഹോദരങ്ങളായ പിഞ്ച് കുഞ്ഞുങ്ങളുടെ മരണം. നേപ്പാൾ സ്വദേശികളും ഇലക്ട്രോണിക് സിറ്റി ബസപുര മെയിൻ റോഡിലെ താമസക്കാരുമായ ദേവേന്ദ്രയുടെയും, രൂപസിയുടെയും മക്കളായ സജൻ(5), ലക്ഷ്മി(2) എന്നിവരാണ് കിടക്കക്ക് തീപിടിച്ച് പുകയേറ്റ് മരിച്ചത്. മാതാപിതാക്കൾ ജോലിക്ക് പോയസമയത്താണ് ദാരുണസംഭവം നടന്നത്. സെക്യൂരിറ്റിയായി ജോലി ചെയ്യുകയാണ് പിതാവ് ദേവേന്ദ്ര. വീട്ടുജോലിക്ക് പോകുന്ന രൂപസി കുഞ്ഞുങ്ങളെ മുറിക്കകത്തിട്ട് പൂട്ടി മുൻവശവും പിറകുവശവും പൂട്ടിയാണ് ജോലിക്ക് പോയത്. അഗ്നിബാധ ഉണ്ടായെങ്കിലും കുഞ്ഞുങ്ങൾക്ക് പുറത്തേക്ക് ഇറങ്ങി ഒാടാനാകാതിരുന്നത് ഇതിനാലാണ്. കനത്ത പുക ശ്വസിച്ച് അബോധാവസ്ഥയിലായി തീർന്ന കുഞ്ഞുങ്ങളെ…
Read More